For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആദ്യമായി സ്റ്റുഡിയോയില്‍ നിന്നും ഗെറ്റ് ഔട്ടാക്കി; ഇന്നും മനസില്‍ ആ ചമ്മലുണ്ടെന്ന് ജി വേണുഗോപാല്‍

  |

  മധുരമുള്ള ശബ്ദത്തിലൂടെ മലയാള സംഗീതത്തിന് നിരവധി ഹിറ്റ് പാട്ടുകള്‍ സമ്മാനിച്ച ഗായകനാണ് ജി വേണുഗോപാല്‍. മലയാളത്തിലാണ് കൂടുതല്‍ പാട്ടുകളെങ്കിലും തമിഴ്, തെലുങ്ക്, ഹിന്ദി, സംസ്‌കൃതം തുടങ്ങി പല ഭാഷകളിലും അദ്ദേഹം പാടിയിട്ടുണ്ട്. രണ്ട് തവണ മികച്ച പിന്നണി ഗായകനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരവും വേണുഗോപാലിനെ തേടി എത്തിയിട്ടുണ്ട്.

  സോഷ്യല്‍ മീഡിയയില്‍ സജീവമായി പോസ്റ്റുകള്‍ ഇടാറുള്ള ഗായകന്‍ മുപ്പത്തിയഞ്ച് വര്‍ഷം മുന്‍പ് തുടങ്ങിയ തന്റെ സംഗീത യാത്രയെ കുറിച്ച് പറയുകയാണ്. മോഹന്‍ലാല്‍ ചിത്രം തൂവാനത്തുമ്പികള്‍ റിലീസിനെത്തിയതിന്റെ മുപ്പത്തിയഞ്ചാം വാര്‍ഷികത്തിലാണ് തന്റെ ആദ്യ മാസ് ഹിറ്റ് ഗാനത്തെ കുറിച്ച് വേണുഗോപാല്‍ പറഞ്ഞത്. കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം..

  venugopal

  'ഇന്ന് 'തൂവാനത്തുമ്പികള്‍ ' റിലീസായിട്ട് മുപ്പത്തിയഞ്ച് വര്‍ഷം തികയുന്നു. എന്റെ ആദ്യത്തെ മാസ് ഹിറ്റ് ഗാനമായ 'ഒന്നാം രാഗം പാടി'യും മദ്ധ്യവയസ്സിലേക്ക്. മദ്രാസ് എവിഎം ആര്‍ആര്‍ സ്റ്റുഡിയോയും, സീനിയര്‍ റിക്കോര്‍ഡിംഗ് എന്‍ജിനീയര്‍ സമ്പത്തും എല്ലാം ഓര്‍മ്മയില്‍ പച്ച പിടിച്ചു നിന്നു ചിരിക്കുന്നു. ആദ്യമായി ഒരു സ്റ്റുഡിയോയില്‍ നിന്ന് ഗെറ്റ് ഔട്ട് അടിക്കപ്പെട്ടതിന്റെ ചമ്മലാണ് പെട്ടെന്ന് മനസ്സില്‍'.

  ഏതാണ്ട് പതിമൂന്ന് ദിവസം കൊണ്ടാണ് തൂവാനത്തുമ്പികളിലെ രണ്ട് പാട്ടുകള്‍ റിക്കോര്‍ഡ് ചെയ്യപ്പെട്ടത്. പെരുമ്പാവൂര്‍ രവിച്ചേട്ടനും, ഓര്‍ക്കസ്ട്ര അറേഞ്ച് ചെയ്യുന്ന മോഹന്‍ സിത്താരയോടുമൊപ്പം പാംഗ്രൂവ് ഹോട്ടലില്‍ പതിമൂന്ന് ദിവസം. ശരവേഗത്തില്‍ നിരവധി പാട്ടുകള്‍ റിക്കോര്‍ഡ് ചെയ്യപ്പെടുന്ന മദ്രാസ് സ്റ്റുഡിയോകളില്‍, ഈ മന്ദഗതി പലര്‍ക്കും അലോസരമുണ്ടാക്കിയിരുന്നിരിക്കണം.

  Also Read: എല്ലാ കൊല്ലവും എന്റെ അമ്മ പ്രസവിക്കും; 11 മാസം തികയുമ്പോള്‍ വീട്ടില്‍ കുഞ്ഞുണ്ടാവുന്ന കാലത്തെ കുറിച്ച് നടി ഷീല

  റിക്കാര്‍ഡിംഗ് എന്‍ജിനീയര്‍ സമ്പത്ത് ആളൊരു ഇഞ്ചിയും, കൃത്യമായ സമയനിഷ്ഠ പുലര്‍ത്തുന്നയാളുമായിരുന്നു. രാവിലെ ഒന്‍പത് മുതല്‍ ഉച്ചയ്ക്ക് ഒരു മണി സമയത്തിനുള്ളില്‍ പാട്ട് ട്രാക്ക് എടുത്ത് വോയിസ് മിക്‌സ് ചെയ്യണം. രണ്ടാമത്തെ ടേക്കില്‍ പാട്ട് ഓക്കെയായി. അന്ന് ചിത്ര വേറൊരു റിക്കാര്‍ഡിംഗ് തിരക്കിലായതിനാല്‍, പത്മ എന്നൊരു ഗായികയാണ് ട്രാക്ക് പാടിയത്, ചിത്രയ്ക്ക് പകരം.

  Also Read: പതിനെട്ട് വയസ് ഇളയ പെണ്‍കുട്ടിയെ ഭാര്യയാക്കി; മൂന്നാം വിവാഹത്തിന് സഞ്ജയ് ദത്ത് കളിയാക്കപ്പെട്ടതിങ്ങനെ

  venugopal

  ഏതാണ്ട് ഒരു മണിക്ക് ട്രാക്ക് പൂര്‍ത്തിയായി. എന്റെ ശബ്ദം ഒന്നുകൂടി എടുത്താല്‍ കൊള്ളാമെന്ന് എനിക്ക് തോന്നി. മടിച്ച് മടിച്ച് ഞാന്‍ മൈക്കിലൂടെ അഭ്യര്‍ത്ഥന നടത്തി.

  പെരുമ്പാവൂര്‍ രവിച്ചേട്ടന്‍ ഓക്കെ പറഞ്ഞു. ഈ ഒരു പുതുതീരുമാനം, സ്റ്റുഡിയോ ടൈം വിട്ടൊരു പാട്ട്, അതും തന്റെ അനുവാദം ചോദിക്കാതെ, അത് സമ്പത്തിന് തീരെ പിടിച്ചില്ല. ഒരു കൊടുങ്കാറ്റ് പോലെ സമ്പത്ത് പാഞ്ഞ് വോയിസ് ബൂത്തിലെത്തി, മൈക്ക് ഹോള്‍ഡറില്‍ നിന്ന് മൈക്ക് ഊരിത്തുടങ്ങി. ഒപ്പം സംസാരവും

  Sampath:' Sir, what time did i give you?'
  ഞാന്‍: 'Nine to one.'
  Sampath. ' Now what is the time Sir?
  ഞാന്‍:' It is 1.10pm sir'!
  Sampath: 'Then please get out sir'!

  Also Read: വിജയ് യേശുദാസുമായി ബന്ധമുണ്ടെന്ന് വാര്‍ത്ത വന്നു; ഇനിയൊരു വിവാഹം ഉണ്ടാവില്ലെന്ന് രഞ്ജിനിമാര്‍

  ഇതിനിടയില്‍ ഒരു സെക്കന്റ് പോലും പാഴാക്കാതെ സമ്പത്ത് മൈക്ക് ഊരി അതിന്റെ വെല്‍റ്റ് കവറിലിട്ട് വന്ന വേഗത്തില്‍ വെളിയില്‍ പോയി. സ്റ്റുഡിയോ വാതില്‍ തുറന്ന് മദ്രാസിലെ തിളയ്ക്കുന്ന വെയിലത്തിറങ്ങിയപ്പോള്‍ ഞാനും രവിച്ചേട്ടനും ഒരേ ശ്വാസത്തില്‍ പറഞ്ഞു 'ഇയാളെന്തൊരു ബോറനാണല്ലേ!'

  അക്കാലത്തെ സംഗീതത്തിന്റെ മെക്കയായിരുന്ന മദ്രാസ് സ്റ്റുഡിയോസിനെക്കുറിച്ച് ഞങ്ങള്‍ക്കൊരു എകദേശ ധാരണ കിട്ടി. എന്തായാലും, വേറൊരു സമയത്ത് സ്റ്റുഡിയോ റീ ബുക്ക് ചെയ്ത് ഭംഗിയായി ആ കര്‍മ്മം നിര്‍വഹിക്കാനായി. വേണുഗോപാല്‍ കുറിപ്പ് അവസാനിപ്പിക്കുന്നു.

  English summary
  G Venugopal Opens Up About His First Hit Song 'Onnaam raagam paadi' In Thoovanathumbikal
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X