For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  റിമി ടോമി സഹോദരങ്ങളെ പുറത്ത് കൊണ്ട് വരാത്തതിന് കാരണമിതാണ്; ഇത്രയും പാവങ്ങള്‍ വേറെ ഉണ്ടാവില്ലെന്നും ഗായിക

  |

  ഗായിക എന്നതിലുപരി അഭിനേത്രിയും അവതാരകയുമൊക്കെയായ റിമി ടോമിയെ പോലെ അവരുടെ കുടുംബവും മലയാളികള്‍ക്ക് സുപരിചിതമാണ്. അനിയന്‍ റിങ്കുവും അനിയത്തി റീനുവും പലപ്പോഴായി ക്യമാറയ്ക്ക് മുന്നില്‍ വന്നിട്ടുണ്ട്. ഏറ്റവുമൊടുവില്‍ റിമി വിധികര്‍ത്താവായി പങ്കെടുക്കുന്ന സൂപ്പര്‍ ഫോര്‍ സീസണ്‍ 2 എന്ന സംഗീത റിയാലിറ്റി ഷോ യിലേക്ക് താരസഹോദരങ്ങള്‍ ഒരുമിച്ച് വന്നിരുന്നു.

  റിമിയെ പോലെ അല്ലെങ്കിലും രണ്ട് പാവങ്ങളായ സഹോദരങ്ങളാണ് തനിക്കെന്നാണ് റിമി പറയുന്നത്. ഇതില്‍ കൂടുതല്‍ പാവമാവാന്‍ ഇവര്‍ക്ക് രണ്ട് പേര്‍ക്കും സാധിക്കുകയില്ലെന്നാണ് വേദിയില്‍ വെച്ച് റിമി സൂചിപ്പിച്ചത്. എന്നാല്‍ കൂട്ടത്തിലെ സ്‌ട്രോങ് ലേഡി എന്നും റിമി ടോമി തന്നെയായിരിക്കുമെന്നാണ് ആരാധകരും പറയുന്നത്. വിശദമായി വായിക്കാം...

  റിങ്കുവിന്റേയും റീനുവിന്റേയും കൈപിടിച്ചായിരുന്നു റിമി സ്റ്റേജിലേക്കെത്തിയത്. റിങ്കുവിനെ റീനുവെന്നും നേരെ തിരിച്ച് പറഞ്ഞായിരുന്നു റിമി ഇരുവരെയും പരിചയപ്പെടുത്തിയത്. വീട്ടിലും റിമി ഇങ്ങനെ തന്നെയാണോ എന്നാണ് അവതാരകന്‍ മിഥുന്‍ രമേഷ് റിങ്കുവിനോട് ചോദിച്ചത്. എന്നാല്‍ അവരുടെ കൈ പിടിച്ച് ഇറങ്ങാന്‍ കാരണമുണ്ടെന്നാണ് റിമി പറയുന്നത്. ഞാന്‍ കൈയ്യില്‍ പിടിച്ചില്ലായിരുന്നെങ്കില്‍ ടെന്‍ഷന്‍ കാരണം ഇവര് രണ്ടുപേരും മലര്‍ന്നടിച്ച് വീഴുമോ എന്ന് പേടിച്ചിരുന്നു എന്നാണ് റിമിയുടെ കമന്റ്. വീട്ടിൽ ഞാനും മമ്മിയും എല്ലാത്തിൻ്റെയും അങ്ങേയറ്റമാണ്. ഇവരും പപ്പയും വായിൽ കോലിട്ട് കുത്തിയാലും മിണ്ടാത്ത ആളുകളാണ്. റിങ്കുവിനെ കണ്മണിയുടെ അച്ഛനായിട്ടും റീനുവിനെ കുട്ടാപ്പിയുടെയും കുട്ടിമണിയുടെയും അമ്മയുമായിട്ടാണ് റിമി പരിചയപ്പെടുത്തിയത്. യൂട്യൂബ് ചാനല്‍ ഉള്ളത് കൊണ്ട് മക്കളെ അറിയാം. ഇവര് അധികം ക്യാമറയ്ക്ക് ഫ്രണ്ടിലേക്ക് വന്നിട്ടില്ലല്ലോ എന്ന് മിഥുന്‍ പറഞ്ഞപ്പോള്‍ ഞാന്‍ ഇങ്ങനെ മുന്നില്‍ തന്നെ നില്‍ക്കുമ്പോള്‍ ഇവര്‍ പിറകിലായി പോവുകയായിരുന്നു എന്നും റിമി കൗണ്ടറായി പറയുന്നു.

  കുട്ടിക്കാലം തൊട്ട് ചേച്ചി ഇങ്ങനെ ആയിരുന്നു. സ്‌കൂളില്‍ പഠിക്കുന്ന സമയത്ത് ചേച്ചി അവിടുത്തെ വലിയ സ്റ്റാറാണ്. എവിടെ പോയാലും ദേ റിമിയുടെ അനിയത്തി വന്നിട്ടുണ്ട് എന്നാണ് എല്ലാവരും പറയാറുള്ളത്. റീനുവും പാട്ടൊക്കെ പാടാറുണ്ട്. അങ്ങനെയാണ് യൂത്ത്‌ഫെസ്റ്റിവലില്‍ പങ്കെടുത്തിട്ടുള്ളത്. ഇതില്‍ കൂടുതല്‍ പാവമാവാന്‍ പറ്റാത്ത അനിയനേയും അനിയത്തിയേയുമാണ് ദൈവം എനിക്ക് തന്നത്. റിങ്കു എന്താണ് ചെയ്യുന്നതെന്ന ചോദ്യത്തിന് ചേച്ചിയുടെ കൂടെയാണെന്നാണ് പറഞ്ഞത്. ഇവനാണ് എന്റെ എല്ലാം എന്ന് സഹോദരനെ കുറിച്ച് റിമിയും പറയുന്നു. റീനു വിപ്രോയില്‍ ജോലി ചെയ്യുകയാണെന്നും.

  സീരിയലിൽ 2 ഭർത്താവ്, ഇഷ്ടം കൂടുതൽ യഥാര്‍ഥ ഭര്‍ത്താവിനോട്; കുടുംബവിളക്കിലെ പുതിയ താരത്തെ കുറിച്ചും ശരണ്യ ആനന്ദ്

  റിമിയുടെ സഹോദരങ്ങളെ ഞങ്ങള്‍ക്ക് എല്ലാവര്‍ക്കും നന്നായി അറിയാമെന്നാണ് വിധു പറഞ്ഞത്. റീനു പിന്നെയും കുറച്ചൂടെ സംസാരിക്കും. റിങ്കു ഒരു പണയ വസ്തു പോലെയാണ്. എവിടെയെങ്കിലും വെച്ചാല്‍ അവിടെ ഇരിക്കും. അവന്‍ പിന്നെ വായ തുറക്കുകയേയില്ല എന്നാണ് വിധുവിന്റെ കമന്റ്. റിങ്കു ഉണ്ടെങ്കില്‍ നമുക്ക് അറിയാന്‍ പറ്റും. അവന്‍ ഭയങ്കര പ്രൊട്ടക്ടീവാണെന്ന് സിത്താരയും സൂചിപ്പിച്ചു. സംസാരിക്കില്ലെങ്കിലും ആള് ചെയ്യേണ്ട കാര്യങ്ങളല്ലാം കൃത്യമായി ചെയ്യുമെന്നാണ് റിമിയുടെ അഭിപ്രായം. ഭര്‍ത്താവിന്റെ സുഹൃത്തിന്റെ ഭാര്യയാണ് റീനു എന്ന് കൂടി സിത്താര സൂചിപ്പിച്ചു.

  ആരും ആരെയും നിർബന്ധിച്ച് സർജറി ചെയ്യാറില്ലെന്നാണ് അറിവ്; പ്രിയപ്പെട്ടവരോട് സർജറിയെ കുറിച്ച് രഞ്ജു രഞ്ജിമര്‍

  Recommended Video

  കൂടുതല്‍ ഇട്ടതല്ല, ഇഞ്ചക്ഷന്‍ പേടി..അനുഭവം പങ്കുവെച്ച് റിമി ടോമി | FilmiBeat Malayalam

  വേദിയില്‍ വെച്ച് റീനുവിനെ കൊണ്ട് പാട്ട് പാടിപ്പിച്ചിരുന്നു. ഹിന്ദി പാട്ട് പാടി എല്ലാവരെയും കൈയ്യിലെടുക്കാന്‍ താരസഹോദരിയ്ക്ക് സാധിച്ചിരുന്നു. റിമിയുടെ ശബ്ദവുമായി സാമ്യമുണ്ടെന്നാണ് സിത്താര പറയുന്നത്. അതല്ലേ ഇവളെ ഞാന്‍ പുറത്ത് ഇറക്കാത്തത് എന്നാണ് റിമി തമാശരൂപേണ പറയുന്നത്. അതേ സമയം റിമിയുടെ വീഡിയോയ്ക്ക് താഴെ നിരവധി കമന്റുകളാണ് വരുന്നത്. റിമി ഒരു സ്‌ട്രോങ്ങ് ലേഡി ആണെന്നാണ് ഒരു ആരാധകന്‍ പറയുന്നത്. അച്ഛന്‍ പോയപ്പോള്‍ ആ സ്ഥാനത്ത് നിന്ന് സ്വന്തം അധ്വാനത്തിലൂടെ ഒരു കുടുംബം ഒറ്റയ്ക്ക് പടുത്തുയര്‍ത്തിയ ഒരാള്‍. റിമി ഒരു പോസിറ്റീവ് എനര്‍ജി പകര്‍ന്ന് കൊടുക്കുന്ന ആളാണെന്നും ചിലര്‍ പറയുന്നു.

  'നുണ പറയാൻ ആര് പ്രേരിപ്പിച്ചാലും ഞാൻ ചെയ്യില്ല..., ആരാധകനെ തല്ലേണ്ടി വന്നിട്ടുണ്ട്'; വെളിപ്പെടുത്തി ഉർവശി

  English summary
  Here's Why Singer Rimi Tomy Don't Bring Her Siblings In Front Of Public
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X