twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ആരും ആരെയും നിർബന്ധിച്ച് സർജറി ചെയ്യാറില്ലെന്നാണ് അറിവ്; പ്രിയപ്പെട്ടവരോട് സർജറിയെ കുറിച്ച് രഞ്ജു രഞ്ജിമര്‍

    |

    അസാധ്യമായി മേക്കപ്പ് ചെയ്യുന്നതിലൂടെയാണ് സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റും ട്രാന്‍സ് പേഴ്‌സനുമായ രഞ്ജു രഞ്ജിമര്‍ ശ്രദ്ധിക്കപ്പെടുന്നത്. സിനിമയിലും നടിമാരുടെ വിവാഹത്തിനുമൊക്കെ ഒരുക്കുന്ന രഞ്ജു ഇതിനകം മലയാളികള്‍ക്ക് പ്രിയങ്കരിയാണ്. ഇവിടം വരെ എത്തി നില്‍ക്കുന്ന തന്റെ ജീവിതത്തെ കുറിച്ചും ട്രാന്‍സ് പേഴ്‌സന്‍ നേരിടാറുള്ള ബുദ്ധിമുട്ടുകളെ കുറിച്ചുമൊക്കെ പലപ്പോഴും രഞ്ജു തുറന്ന് സംസാരിക്കാറുണ്ട്. ഇപ്പോഴിതാ ട്രാന്‍സ് വുമണ്‍സ് ചെയ്യാറുള്ള സര്‍ജറികളെ കുറിച്ച് തന്റെ അനുഭവങ്ങളിലൂടെ പറയുകയാണ് താരം.

    എന്താണ് ട്രാന്‍സ് പേഴ്‌സന്റെ സര്‍ജറി

    'എന്താണ് സര്‍ജറി, ട്രാന്‍സ് പേഴ്‌സന്റെ സ്‌പെഷ്യലി 'ട്രാന്‍സ് വുമണ്‍സിന്റെ' സര്‍ജറികളെ കുറിച്ച് പല അഭിപ്രായങ്ങള്‍ കേള്‍ക്കുന്നു, എന്റെ അനുഭവത്തില്‍ നിന്ന് ചിലതു പറയട്ടെ. എന്റെ വ്യക്തിപരമായ അനുഭവങ്ങള്‍ മാത്രമാണ്. സ്വീകരിക്കേണ്ടവര്‍ക്ക് സ്വീകരിക്കാം ഇല്ലെങ്കില്‍ നോ പ്രോബ്ലം. ട്രാന്‍സ് വുമണ്‍സിനെ സംബന്ധിച്ച് ആണ്‍ ശരീരത്തില്‍ നിന്ന് ഒരു സ്ത്രീ ശരീരത്തിലേക്ക് മാറുവാന്‍ നമ്മളില്‍ ഭൂരിപക്ഷം ആള്‍ക്കാരും അതിയായി ആഗ്രഹിക്കുന്നു. ഒന്നാമത്തെ കാരണം മാനസിക പിരിമുറുക്കം ചേരാത്തത് എന്തോ നമ്മുടെ ശരീരത്ത് ഉണ്ടല്ലോ എന്ന തോന്നല്‍. രണ്ടാമത്തേത് കളിയാക്കലുകളും സര്‍ജറി ചെയ്തില്ല ആട്ടി നടക്കുവാണ് എന്ന് സര്‍ജറി കഴിഞ്ഞവരുടെ പരിഹാസം.

    ശരീരത്തെ പറ്റി വേണ്ടത്ര ബോധവാന്മാരല്ല

    പിന്നെ മറ്റുള്ളവരുടെ മുന്നില്‍ നില്‍ക്കുമ്പോള്‍ ഒരു സങ്കോജം. പിന്നെ മറ്റൊരാള്‍ എന്തു സര്‍ജറിയാണ് ചെയ്തത് അതിനേക്കാള്‍ ബെറ്റര്‍ സര്‍ജറി എനിക്ക് ചെയ്യണം അല്ലെങ്കില്‍ അതേ സര്‍ജറി എനിക്ക് ചെയ്യണം, ആരെയും തോല്‍പ്പിക്കാനായി സര്‍ജറി ചെയ്യരുത്. ഇവിടെ വരുന്ന പ്രധാന പ്രശ്‌നം നമ്മുടെ ശരീരത്തെ പറ്റി നമ്മള്‍ വേണ്ടത്ര ബോധവാന്മാര്‍ അല്ലാത്തതാണ് കാരണം. ഷേപ്പ് സര്‍ജറിയും, വജൈന സര്‍ജറിയും, കുടല്‍ എടുത്തു വെക്കുന്ന സര്‍ജറിയും എല്ലാം നല്ലത് തന്നെ പക്ഷേ അതിന്റെ പിന്നിലുള്ള പ്രശ്‌നങ്ങളെപ്പറ്റി നമ്മള്‍ അറിഞ്ഞിരിക്കണം.

    ആദ്യ ഭാര്യയുടെ കൂടെ ന്യൂയർ ആഘോഷിക്കാൻ സിദ്ധു, വേദികയെ ഒറ്റയ്ക്ക് ആക്കിയുള്ള യാത്രയിൽ കുടുംബവിളക്ക് താരങ്ങൾആദ്യ ഭാര്യയുടെ കൂടെ ന്യൂയർ ആഘോഷിക്കാൻ സിദ്ധു, വേദികയെ ഒറ്റയ്ക്ക് ആക്കിയുള്ള യാത്രയിൽ കുടുംബവിളക്ക് താരങ്ങൾ

    ആണ്‍ ശരീരത്തെ നിയന്ത്രിക്കുന്ന പ്രധാന ഭാഗമാണ് മാറ്റുന്നത്

    ആണ്‍ ശരീരത്തിനെ ആരോഗ്യപരമായി നിയന്ത്രിക്കുന്ന പ്രധാനപ്പെട്ട ഒരു ഭാഗമാണ് നീക്കം ചെയ്യുന്നത്. ഭാവിയില്‍ ഒരുപാട് ശാരീരിക ബുദ്ധിമുട്ടുകള്‍ ഉണ്ടാകുവാന്‍ സാധ്യത വളരെ ഏറെയാണ്. അതുകൊണ്ടാണ് ഹോര്‍മോണ്‍ ട്രീറ്റ്‌മെന്റ്കള്‍ 50 വയസ്സ് വരെ ചെയ്യണം എന്നു പറയുന്നത്. ഒരാള്‍ സര്‍ജറി ചെയ്തു എന്ന് കരുതി ഓടി ചാടി കേറി സര്‍ജറി ചെയ്യാന്‍ പാടില്ല. ഒരു സര്‍ജറിയുടെ പൂര്‍ണ്ണമായ റിസള്‍ട്ട് കിട്ടുവാന്‍ ഏകദേശം ആറുമാസം മുതല്‍ ഒരു വര്‍ഷം വരെ പിടിക്കും. കൃത്യമായ പരിചരണം ഇതിന് ആവശ്യമാണ്. മരുന്നുകള്‍ കഴിക്കുക, വ്യായാമം ചെയ്യുക, ഭക്ഷണം ശ്രദ്ധിക്കുക, ക്ലീനിംഗ്, വസ്ത്രങ്ങള്‍ ഉപയോഗിക്കുന്നത്, ഇതെല്ലാം നമ്മള്‍ ശ്രദ്ധിക്കണം.

    നടിയെ വിവാഹം കഴിക്കാൻ ആഗ്രഹമുണ്ട്, പക്ഷെ ബുദ്ധിമുട്ടുള്ള കാര്യമാണ്, കല്യാണത്തെ കുറിച്ച് ഉണ്ണിനടിയെ വിവാഹം കഴിക്കാൻ ആഗ്രഹമുണ്ട്, പക്ഷെ ബുദ്ധിമുട്ടുള്ള കാര്യമാണ്, കല്യാണത്തെ കുറിച്ച് ഉണ്ണി

    സർജറി കഴിഞ്ഞാൽ എല്ലാം ആയെന്ന് വിചാരിക്കരുത്

    ഇവിടെ പലരും സര്‍ജറി കഴിഞ്ഞാല്‍ എല്ലാം ആയി എന്ന ധാരണയില്‍ ചാടിത്തുള്ളി നടക്കുന്നതാണ് കാണാറ്, ഇനി വജൈന പ്ലസ് സര്‍ജറി ചെയ്യുന്നവര്‍ കാലാകാലം ഡെമോ ഉപയോഗിച്ചാല്‍ മാത്രമേ ഹോള്‍ നിലനില്‍ക്കുകയുള്ളൂ. കുടലെടുത്ത വെക്കുന്ന സര്‍ജറി ഏകദേശം ഒരു വര്‍ഷം വരെ എങ്കിലും ഡെമോ ഉപയോഗിക്കണം. ഇല്ലായെങ്കില്‍ സ്റ്റാര്‍ട്ടിംഗ് ഭാഗം ചുരുങ്ങി പോവുകയും ഉള്ളിലേക്കുള്ള ഹോള്‍ ഒരിക്കലും അടയുകയും ഇല്ല. (സ്വന്തം അനുഭവത്തില്‍ നിന്ന് പറയുന്നു) സെക്‌സ് ചെയ്യുന്നതില്‍ യാതൊരു ബുദ്ധിമുട്ടും ഉണ്ടാവുകയില്ല. ഒരു പുരുഷനെ പൂര്‍ണമായും തൃപ്തിപെടുത്താന്‍ കഴിയും. അതൊക്കെ ഓരോരുത്തരുടെയും ചോയ്‌സ്.

    'ഭ്രാന്തമായ സ്നേഹവും സന്തോഷവും ചിരിയും...'; രണ്ട് വർഷം തികച്ച് രഞ്ജിനി ഹരിദാസിന്റെ പ്രണയം'ഭ്രാന്തമായ സ്നേഹവും സന്തോഷവും ചിരിയും...'; രണ്ട് വർഷം തികച്ച് രഞ്ജിനി ഹരിദാസിന്റെ പ്രണയം

    ശരീരം എന്നു പറയുന്നത് ഇലാസ്റ്റിക് ആണ്

    ഇനി എല്ലാ ശരീരത്തിലും സര്‍ജറികള്‍ ചെയ്യുമ്പോള്‍ ഒരുപോലെ ആയിരിക്കും എന്ന് നമുക്ക് പറയാന്‍ പറ്റില്ല. കണ്‍സള്‍ട്ടിങ് ഡോക്ടറെ കാണുമ്പോള്‍ അവര്‍ വരച്ചു കാണിക്കുന്ന ചിത്രം പോലെ ഒരിക്കലും ഒരു വജൈന കിട്ടില്ല. 100ല്‍ ഒന്നോ രണ്ടോ ശതമാനം ആളുകള്‍ക്ക് മാത്രമാണ് അത്രയും ഭംഗിയോടെ കൂടിയുള്ള വജൈന കിട്ടുന്നത്. കാരണം ചുമരില്‍ ചിത്രം വരയ്ക്കുന്നത് പോലെയല്ല അത്ര എളുപ്പമല്ല മനുഷ്യ ശരീരത്തില്‍ കീറി മുറിച്ച് ഒരു പുതിയ ഭാഗം ഉണ്ടാക്കിയെടുക്കുന്നത്. ശരീരം എന്നു പറയുന്നത് ഇലാസ്റ്റിക് ആണ്, അത് മൂവ് ചെയ്യുമ്പോള്‍ തയ്യലുകള്‍ പൊട്ടാം, ഷേപ്പുകള്‍ക്ക് വ്യത്യാസം വരാം. ഇതെല്ലാം അറിഞ്ഞു കൊണ്ട് നമ്മള്‍ കൃത്യമായ പരിചരണം നടത്തിയിരിക്കണം.

    ആരെയും നിര്‍ബന്ധിച്ച് സര്‍ജറി ചെയ്യാറില്ല

    ആരും ആരെയും നിര്‍ബന്ധിച്ച് സര്‍ജറി ചെയ്യാറില്ല എന്നാണ് എന്റെ അറിവ്. പലരും അവരവരുടെ ഇഷ്ടത്തിനനുസരിച്ച് സര്‍ജറികള്‍ ചെയ്യുന്നു. അതിന്റെ ഏറ്റക്കുറച്ചിലുകള്‍ അവരവര്‍ തന്നെ പരിഹരിച്ച് മുന്നോട്ടു പോകാന്‍ ശ്രമിക്കണം. സര്‍ജറിക്കു മുന്നേ ഇത്തരം കാര്യങ്ങള്‍ സര്‍ജന്‍ നമ്മെളെ അറിയിച്ചിരിക്കണം. വേണ്ടത്ര കൗണ്‍സിലിങ് ചെയ്യാന്‍ പ്രത്യേകം ശ്രദ്ധിക്കണം, ജീവിതം നമ്മുടേതാണ്. ഏകദേശം ഒരു മാസം വരെ നമ്മുടെ മൈന്‍ഡ് ഇതുമായി പൊരുത്തപ്പെടാന്‍ സമയം എടുക്കും. നമ്മള്‍ നമ്മളെ കൂടുതല്‍ ഇഷ്ടപ്പെടാനും സന്തോഷിക്കാനും ശ്രമിച്ചു കൊണ്ടേ ഇരിക്കണം. സന്തോഷമുള്ള കാര്യങ്ങള്‍ ഓര്‍ക്കുക.

    Recommended Video

    ശ്രദ്ധ നേടി ട്രാൻസ് വുമൺ 'ഹരിണി ചന്ദന'യുടെ വിവാഹ വീഡിയോ | Oneindia Malayalam
    ജീവിതത്തിന് അര്‍ത്ഥം ഉണ്ടാക്കാന്‍ ശ്രമിക്കുക

    സര്‍ജറി കഴിഞ്ഞ് നമ്മള്‍ ഏതെങ്കിലും മേഖല തിരഞ്ഞെടുത്ത് ഇതില്‍ ബിസി ആകുമ്പോള്‍ നമുക്ക് അനാവശ്യമായ ചിന്തകളൊന്നും തന്നെ വരില്ല. ജീവിതത്തെപ്പറ്റി കൂടുതല്‍ കാഴ്ചപ്പാടുകള്‍ ഉള്ളവരുമായിട്ടു ചങ്ങാത്തം കൂടി നമ്മുടെ ജീവിതത്തിന് അര്‍ത്ഥം ഉണ്ടാക്കാന്‍ ശ്രമിക്കുക. സര്‍ജറി ചെയ്യുന്നതും ചെയ്യാത്തതും ഒരു വ്യക്തിയുടെ വ്യക്തിപരമായ താല്‍പര്യം മാത്രമാണ്, കൃത്യമായ മാര്‍ഗ്ഗരേഖ സ്വീകരിച്ചുകൊണ്ട് സര്‍ജറിയെ സമീപിക്കുക. സര്‍ജറി കഴിഞ്ഞ സ്ത്രീ ആയി ജീവിക്കാന്‍ ആഗ്രഹിക്കുന്നു എങ്കില്‍, സര്‍ജറി കഴിഞ്ഞില്ല എങ്കില്‍ നിങ്ങള്‍ സ്ത്രീ ആകാതിരിക്കുന്നില്ല that's your mind and choice ജന്‍ഡറും സര്‍ജറിയും തമ്മില്‍ കൂട്ടി കുഴുക്കുന്നതാണ് പ്രശ്‌നം.. god bless you to all... എന്നുമാണ് രഞ്ജു പറയുന്നത്.

    Read more about: നടി actress
    English summary
    Makeup Artist Renju Rejikumar Revealed Why Transgender's Converting To Male Or Female
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X