For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കൈലാസ് മേനോന്‍ അച്ഛനായി! ഉറക്കമില്ലാത്ത രാത്രി തുടങ്ങി, മകന്‍ പിറന്ന സന്തോഷം പങ്കുവെച്ച് താരം

  |

  ആദ്യ കണ്മണിയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു സംഗീത സംവിധായകന്‍ കൈലാസ് മേനോനും ഭാര്യ അന്ന പൂര്‍ണയും. കഴിഞ്ഞ ആഴ്ചകളില്‍ മെറ്റേണിറ്റി ഫോട്ടോഷൂട്ട് നടത്തിയെങ്കിലും കൊറോണയുടെ പ്രശ്‌നങ്ങള് ഉള്ളതിനാല്‍ ആഘോഷം ഇല്ലായിരുന്നു. കുഞ്ഞ് പിറക്കുന്നതിലെ സന്തോഷത്തെ കുറിച്ചും ഒരു അഭിമുഖത്തില്‍ കൈലാസ് പറഞ്ഞിരുന്നു.

  ഇപ്പോഴിതാ കുഞ്ഞുവാവ വന്ന സന്തോഷ വാര്‍ത്തയുമായി എത്തിയിരിക്കുകയാണ് താരം. താനൊരു അച്ഛനായ വിവരം ഫേസ്ബുക്കിലൂടെ പങ്കുവെച്ച ചിത്രങ്ങളിലൂടെയാണ് കൈലാസ് മേനോന്‍ വ്യക്തമാക്കിയിരിക്കുന്നത്. പിന്നാലെ താരകുടുംബത്തിന് ആശംസകള്‍ അറിയിച്ച് ആരാധകരുമെത്തി. കൂടുതല്‍ വിശേഷങ്ങള്‍ അറിയാം.

  കാത്തിരിപ്പുകള്‍ക്കും പ്രതീക്ഷകള്‍ക്കുമപ്പുറം സംഗീത സംവിധായകന്‍ കൈലാസ് മേനോന്‍ ഒരു ആണ്‍കുട്ടിയുടെ അച്ഛനായിരിക്കുകയാണ്. 'ഞങ്ങളുടെ മകന്‍ വന്നു. അവസാനിക്കാത്ത സ്‌നേഹത്തിന്റെയും ഉറക്കമില്ലാത്ത രാത്രികളും ഇന്ന് മുതല്‍ തുടങ്ങി എന്നാണ് ചിത്രങ്ങള്‍ക്ക് താഴെ കൈലാസ് മേനോന്‍ എഴുതിയിരിക്കുന്നത്. ആഗസ്റ്റ് പതിനേഴിന് രാവിലെ 10.55 നായിരുന്നു മകന്റെ ജനനസമയം എന്നും ചിത്രങ്ങളില്‍ താരം സൂചിപ്പിച്ചിരിക്കുകയാണ്. സഹപ്രവര്‍ത്തകരും ആരാധകരുമെല്ലാം ആശംസകള്‍ അറിയിച്ച് എത്തിയിരിക്കുകയാണ്.

  നിറവയറില്‍ ഭാര്യയ്‌ക്കൊപ്പം ഇരിക്കുന്ന മെറ്റേണിറ്റി ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പുറത്ത് വിട്ടതോടെയാണ് കൈലാസ് മേനോന്‍ കുഞ്ഞതിഥിയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണെന്ന് പുറംലോകം അറിയുന്നത്. ഭാര്യയുടെ വയറില്‍ ലവ് ഇമോജി ആയി കാണിക്കുന്ന ചിത്രമായിരുന്നു കൈലാസ് ആദ്യം പോസ്റ്റ് ചെയ്തിരുന്നത്. ഇപ്പോള്‍ മകന് വേണ്ടി തയ്യാറാക്കി വെച്ചിരുന്ന നീല നിറമുള്ള ഉടുപ്പ് പിടിച്ച് കൊണ്ട് നില്‍ക്കുന്ന താരദമ്പതിമാരുടെ ചിത്രമാണ് പുറത്ത് വിട്ടിരിക്കുന്നത്.

  Mammootty mobile phone viral pics

  ജീവിതത്തില്‍ ഏറ്റവും സന്തോഷമുള്ള ഒരു ഘട്ടത്തില്‍ ഒന്നിച്ച് സമയം ചെലവഴിക്കാനാകുന്നു എന്നത് വലിയ ഭാഗ്യമാണെന്ന് കൊവിഡ് കാലത്തെ കുറിച്ച് കൈലാസ് പറഞ്ഞിരുന്നു. വലിയ മുന്‍കരുതലോടെയാണ് ജീവിതം. ഇപ്പോഴത്തെ സാഹചര്യത്തില്‍ ചെറിയ അശ്രദ്ധ പോലും വലിയ ദോഷമാകും എന്ന തിരിച്ചറിവോടെയാണ് മുന്നോട്ട് പോകുന്നത്. വൈഫിന്റെ ചേര്‍ത്തലയിലെ വീട്ടിലാണ് ഞങ്ങള്‍. അവിടെ കണ്ടൈന്‍മെന്റ് സോണാണ്. അതിനാല്‍ റിസ്‌ക് കൂടുതലാണ്. അത്തരം ടെന്‍ഷനൊക്കെ ഉണ്ടെങ്കിലും ഈ സന്തോഷം ഞങ്ങള്‍ പരമാവധി ആസ്വദിക്കുന്നുണ്ട്.

  മെറ്റേണിറ്റി ഫോട്ടോഷൂട്ട് പ്രതീക്ഷിച്ച പോലെ കളറാക്കാന്‍ പറ്റിയില്ല. ഞാനും വൈഫും കുറച്ച് കൂടി ഗംഭീരമായി പ്ലാന്‍ ചെയ്തിരുന്നെങ്കിലും കൊവിഡ് കാലമായതിനാല്‍ എല്ലാം മാറ്റി വെച്ചു. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്ന ചിത്രങ്ങള്‍ വീട്ടില്‍ വച്ച് അന്ന പൂര്‍ണയുടെ അമ്മ മേഖ എടുത്തതാണ്. ആ ചിത്രങ്ങള്‍ ഒരുപാട് പേര്‍ക്ക് ഇഷ്ടമായി.

  ഞങ്ങള്‍ പ്രണയിച്ച് വിവാഹിതരായി എന്ന് പറയാമെങ്കിലും യഥാര്‍ഥത്തില്‍ നല്ല സുഹൃത്തുക്കളായിരുന്നു. പരസ്പരം നന്നായി അറിയാം. ഇരുവരും മനസിലാക്കിയിരുന്നു. എങ്കില്‍ ഒന്നിച്ച് ജീവിക്കാം എന്ന് തീരുമാനിച്ചതാണ്. വിവാഹം കഴിഞ്ഞിട്ട് അഞ്ച് വര്‍ഷമായി. രണ്ട് പേരും അവനവന്റെ കരിയറില്‍ ഒന്ന് സെറ്റില്‍ ആയിട്ട് മതി കുഞ്ഞ് എന്നതായിരുന്നു തീരുമാനം. അന്നപൂര്‍ണ അഭിഭാഷകയാണ്. കരിയര്‍ തുടങ്ങുന്ന സമയത്താണ് കല്യാണം കഴിച്ചത്. ഞാനും അപ്പോള്‍ സിനിമയില്‍ സജീവമായിരുന്നില്ല. അതോടെ കരിയറില്‍ ശ്രദ്ധിക്കാന്‍ രണ്ട് പേരും തീരുമാനിക്കുകയായിരുന്നു. ഇപ്പോള്‍ ശരിയായ സമയം ആയെന്ന് തോന്നിയെന്നും കൈലാസ് പറഞ്ഞിരുന്നു.

  English summary
  Kalias Menon and Annapoorna Pillai Blessed With A Baby Boy
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X