twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പാവം ഭാര്യ, വർഷം ഇത്ര കഴിഞ്ഞിട്ടും ഭർത്താവ് സ്ത്രീ ശാക്തീകരണത്തിൻ്റെ ആളാണെന്ന് കരുതി ഇരിക്കുകയാണെന്ന് കൈലാസ്

    |

    സംഗീത സംവിധായകന്‍ കൈലാസ് മേനോനും ഭാര്യയും അവതാരകയുമായ അന്നപൂര്‍ണ പിള്ളയും മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ടവരാണ്. കഴിഞ്ഞ വര്‍ഷം ഇരുവര്‍ക്കും ഒരു ആണ്‍കുഞ്ഞ് ജനിച്ചതിന്റെ സന്തോഷത്തിലായിരുന്നു. ഈ ദിവസങ്ങളില്‍ മകനൊപ്പമുള്ള നിമിഷങ്ങളാണ് കൈലാസ് സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെച്ചത്.

    ബീച്ചിൽ നിന്നും ഹോട്ട് ലുക്കിൽ ദിലീപിൻ്റെ നായിക, വേദികയുടെ കിടിലൻ ഫോട്ടോസ് കാണാം

    മകന്റെ ചോറൂണും മറ്റുമൊക്കെ മനോഹരമാക്കുകയും ചെയ്തു. ഇതിനിടെ അന്നപൂര്‍ണ കഴിഞ്ഞ ദിവസം കാര്‍ ഓടിക്കുന്നതിനെ കുറിച്ച് എഴുതിയ പോസ്റ്റ് വൈറലായിരുന്നു. പതിനെട്ട് വയസില്‍ തന്നെ ഡ്രൈവിങ് ലൈസന്‍സ് എടുത്തെങ്കിലും കല്യാണശേഷമാണ് ഡ്രൈവ് ചെയ്ത് തുടങ്ങിയതെന്ന് പറഞ്ഞ് വലിയൊരു കുറിപ്പ് തന്നെ അന്ന എഴുതിയിരുന്നു.

     ഭാര്യയുടെ ഡ്രൈവിങ്ങിനെ കുറിച്ച് കൈലാസ് മേനോന്‍

    കല്യാണം കഴിഞ്ഞു ആദ്യ ആഴ്ച തന്നെ കൈലാസ് മേനോന്‍ മഞ്ഞക്കാര്‍ എന്ന് വിളിക്കുന്ന ഫിയറ്റ് എസ്10 ഗിഫ്റ്റ് ചെയ്തു, തനിയെ ഓടിക്കാന്‍ പറഞ്ഞു. ആള് സ്ത്രീ ശക്തീകരണത്തിന്റെ ഭാഗമായി ചെയ്തതാ എന്ന് തെറ്റിദ്ധരിച്ചെങ്കിലും, 'എന്നെ ഒന്ന് കൊണ്ടു പോകാമോ' എന്ന ചോദ്യങ്ങളില്‍ നിന്ന് രക്ഷപെടാന്‍ വേണ്ടി ചെയ്ത പണിയാണോന്നു നല്ല ഡൗട്ട് ഉണ്ടെന്നും കുറിപ്പില്‍ അന്ന സൂചിപ്പിച്ചിരുന്നു. ഇത് സത്യമാണെന്ന് സൂചിപ്പിച്ച് കൊണ്ട് രസകരമായ മറുപടിയുമായി എത്തിയിരിക്കുകയാണ് കൈലാസിപ്പോള്‍.

    ഭാര്യയുടെ ഡ്രൈവിങ്ങിനെ കുറിച്ച് കൈലാസ് മേനോന്‍

    'സത്യാവസ്ഥ എന്തെന്നാല്‍ ഫിയറ്റ് ഭ്രാന്ത് കയറി ഇരിക്കുന്ന സമയം, ഒരു ഡിസംബര്‍ 8'ആം തിയതി കല്യാണം ഉറപ്പിച്ച എനിക്ക് 4'ആം തിയതി ഒരു സുഹൃത്തിന്റെ വിളി വരികയാണ്. ബാംഗ്ലൂരില്‍ ഒരു സിംഗിള്‍ ഓണര്‍ ഫിയറ്റ് പാലിയോ എസ്10 (സച്ചിന്‍ ടെണ്ടുല്‍ക്കറുടെ കയ്യൊപ്പുള്ള 500 സ്‌പെഷ്യല്‍ എഡിഷന്‍ കാറുകളില്‍ ഒരെണ്ണം) വില്‍ക്കാനുണ്ട് എന്ന്. ഫിയറ്റ് ഫാന്‍സിന്റെ ഇടയില്‍ നല്ല ഡിമാന്‍ഡ് ഉള്ള വണ്ടിയായതിനാല്‍ ഒന്നും ആലോചിക്കാതെ അന്ന് തന്നെ ബാംഗ്ലൂര്‍ക്ക് ട്രെയിന്‍ കയറി.

     ഭാര്യയുടെ ഡ്രൈവിങ്ങിനെ കുറിച്ച് കൈലാസ് മേനോന്‍

    തിരക്കിനിടയില്‍ ഭാവി വധുവിനോട് പറയാന്‍ പറ്റിയില്ല (മറവിയുടെ അസുഖം ഉള്ളത് വേറെ കാര്യം) രാത്രി എവിടെയാണെന്ന് ചോദിച്ചു വിളി വരുമ്പോളാണ് 'ട്രെയ്നിലാ, ബാംഗ്ലൂര്‍ക്ക് പോണു, കാര്‍ മേടിക്കാന്‍' എന്ന് പറയുന്നത്. കല്യാണ ചെക്കന്‍ എങ്ങാനും നാട് വിട്ടു പോകുവാണോ എന്ന് കരുതിയാവണം ആള് കുറച്ചൊന്ന് ടെന്‍ഷന്‍ അടിച്ചെന്ന് തോന്നുന്നു. ഞാന്‍ ഓടി പോകുവല്ല, കാറും മേടിച്ചു അടുത്ത ദിവസം തന്നെ തിരിച്ചെത്തി പറഞ്ഞ ദിവസം തന്നെ കെട്ടിയിരിക്കും എന്ന് കൊടുത്ത ഉറപ്പില്‍ ആളെ ഒന്ന് സമാധാനിപ്പിച്ചു റെഡിയാക്കി.

    Recommended Video

    അത്യാവശ്യം വായിനോക്കുന്ന ആളാണ് ഞാന്‍ പക്ഷേ | FilmiBeatMalayalam
     ഭാര്യയുടെ ഡ്രൈവിങ്ങിനെ കുറിച്ച് കൈലാസ് മേനോന്‍

    കാറുമായി തിരിച്ചെത്തി 8'ആം തിയതി തന്നെ കല്യാണം ഒക്കെ കഴിച്ചു അന്ന് രാത്രി എന്റെ തലയില്‍ തോന്നിയ ഒരു കൂര്‍മ്മ ബുദ്ധിയാണ് കാറിന്റെ താക്കോല്‍ സമ്മാനമായി കൊടുക്കുക എന്നത്. സിനിമയില്‍ ഒക്കെ കാണുന്നത് പോലെ 'ഇതാ എന്റെ വക ഒരു സമ്മാനം. തട്ടുമെന്നോ മുട്ടുമെന്നോ ഉള്ള പേടി വേണ്ട, അങ്ങനെ സംഭവിച്ചാലും നമുക്ക് പെയിന്റ് അടിക്കാലോ' എന്ന് പറഞ്ഞു താക്കോല്‍ കൊടുത്തു. ഒരു വെടിക്ക് രണ്ടു പക്ഷി! ഭാര്യേം ഹാപ്പി, കല്യാണത്തിന് തൊട്ടു മുമ്പ് പറയാതെ പോയി മേടിച്ച കാറിനോട് അനിഷ്ടവുമില്ല. പാവം ഭാര്യ, വര്‍ഷം ഇത്ര കഴിഞ്ഞിട്ടും ഭര്‍ത്താവ് സ്ത്രീ ശാക്തീകരണത്തിന്റെ ആളാണെന്നൊക്കെ കരുതി ഇരിക്കുവാണ്.. എന്നുമാണ് കൈലാസ് പറയുന്നത്.

    English summary
    Kalias Menon Opens Up About Wife Annapoorna Pillai's Driving
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X