twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മകന്‍ ജനിച്ച് 2 മണിക്കൂറേ ആയിട്ടുള്ളു; താരാട്ട് പാട്ട് പാടി കൊടുക്കുന്ന വീഡിയോ പുറത്ത് വിട്ട് കൈലാസ് മേനോന്‍

    |

    പുതിയൊരു വര്‍ഷത്തെ വരവേല്‍ക്കുമ്പോള്‍ താരങ്ങളടക്കമുള്ളവര്‍ കഴിഞ്ഞ വര്‍ഷം എങ്ങനെയായിരുന്നുവെന്ന് പറയുകയാണിപ്പോള്‍. കൊറോണയും ലോക്ഡൗണുെല്ലാം വന്നതോടെ ദുരിതത്തിലായ സാഹചര്യത്തിലും ചില സന്തോഷങ്ങള്‍ നേടി എടുത്തവരുണ്ട്. ആദ്യ കണ്മണിയെ വരവേറ്റതിന്റെ സന്തോഷത്തിലായിരുന്നു സംഗീത സംവിധായകന്‍ കൈലാസ് മേനോനും ആര്യ അന്നപൂര്‍ണയും.

    ഈ വര്‍ഷം ആഗസ്റ്റ് 17 നായിരുന്നു കൈലാസിനും അന്നയ്ക്കും ഒരു ആണ്‍കുഞ്ഞ് ജനിക്കുന്നത്. സമന്യു രുദ്ര എന്ന് പേരിട്ടിരിക്കുന്ന മകനൊപ്പമുള്ള ഒരുപാട് ചിത്രങ്ങളും വീഡിയോസുമെല്ലാം കൈലാസ് സോഷ്യല്‍ മീഡിയ പേജിലൂടെ പുറത്ത് വിട്ടിരുന്നു. പുതുവത്സരദിനത്തില്‍ രസകരമായൊരു വീഡിയോയുമായി എത്തിയിരിക്കുകയാണ് താരമിപ്പോള്‍.

    അവിശ്വസീയമായ മാറ്റമാണ്, വിസ്മയ മോഹൻലാലിൻ്റെ അപൂർവ്വ മേക്കോവർ, താരപുത്രിയുടെ പഴയ ചിത്രങ്ങൾ വീണ്ടും വൈറലാവുന്നു

    കൈലാസ് മകന് വേണ്ടി പാട്ട് പാടി കൊടുക്കുന്നതാണ് വീഡിയോയിലുള്ളത്. ആയൂഷ് കാലം എന്ന ചിത്രത്തിലെ 'മൗനം സ്വരമായി' എന്ന് തുടങ്ങുന്ന പാട്ടാണ് താരാട്ട് പോലെ കൈലാസ് പാടിയിരിക്കുന്നത്. രസകരമായ കാര്യം മകന്‍ ജനിച്ചിട്ട് ഏകദേശം രണ്ട് മണിക്കൂറുകള്‍ പിന്നിട്ടതിന് ശേഷം നടന്ന സംഭവമാണിതെന്നുള്ളതാണ്. വീഡിയോയ്ക്ക് നല്‍കിയ ക്യാപ്ഷനൊപ്പമാണ് ഇക്കാര്യം കൂടി കൈലാസ് സൂചിപ്പിച്ചത്.

    kailasmenon-

    'എന്റെ ജീവിതത്തിലെ ഏറ്റവും സുന്ദരവും മികച്ചതുമായ വര്‍ഷായിരുന്നു 2020. ആനന്ദത്തിന്റെയും ആഹ്ലാദത്തിന്റെയും അളവറ്റ നിമിഷങ്ങള്‍ സമ്മാനിച്ച 2020 ന് ഒരുപാടൊരുപാട് നന്ദി. എല്ലാവര്‍ക്കും സ്‌നേഹത്തോടെ പുതുവത്സരാശംസകള്‍ നേരുന്നു'. എന്നുമാണ് മകനൊപ്പമുള്ള വീഡിയോയ്ക്ക് താഴെ കൈലാസ് മേനോന്‍ എഴുതിയ ക്യാപ്ഷന്‍. മുൻപ് താരം പങ്കുവെച്ച ചിത്രങ്ങളും സമാനമായ രീതിയിൽ വൈറലായിരുന്നു.

    കൊവിഡ് രൂക്ഷമായിരുന്ന സമയത്ത് ബേബി ഷവര്‍ പാര്‍ട്ടി പോലും നടത്താന്‍ സാധിച്ചില്ലെന്ന് പറഞ്ഞാണ് ഭാര്യയുടെ ഗര്‍ഭവിവരം കൈലാസ് മേനോന്‍ പുറംലോകത്തെ അറിയിക്കുന്നത്. അമ്മയുടെ സഹായത്തോടെ എടുത്ത ചിത്രങ്ങള്‍ താരം പുറത്ത് വിടുകയും ചെയ്തു. ഇത് വൈറലായതോടെയാണ് കൈലാസിന്റെ കൂടുതല്‍ വിശേഷങ്ങള്‍ പുറംലോകം അറിയുന്നത്.

    സമന്യു രുദ്ര എന്ന മകന്റെ പേരിന് പിന്നിലും ചില അര്‍ഥങ്ങളുണ്ടെന്ന് നേരത്തെ സൂചിപ്പിച്ചിരുന്നു. സമന്യു, രുദ്ര എന്നിവ ശിവന്റെ പേരുകളാണ്. ഭാര്യ വലിയ ശിവഭക്തയായത് കൊണ്ടാണ് ഇത്തരമൊരു പേര് തിരഞ്ഞെടുത്തതെന്നായിരുന്നു കൈലാസ് മുന്‍പ് പറഞ്ഞത്. സമന്യു എന്ന വാക്കിനര്‍ഥം ഒരേ മനസുള്ളവര്‍ എന്നാണ്. രുദ്രയുടെ അര്‍ഥം ദുരിതത്തിന്റെയും തിന്മയുടെയും അന്തകന്‍ എന്നുമാണ്.

    കൈലാസിൻ്റെ വീഡിയോ കാണാം

    English summary
    Kalias Menon Shared Adorable Video With Son Samanyu Rudra
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X