twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'അണ്ണാ' എന്ന ആ വിളിയില്‍ എല്ലാമുണ്ട്; ബാലു എന്റെ അനുജനായിരുന്നു, ഓര്‍മ്മകളില്‍ വിങ്ങി യേശുദാസ്

    |

    എസ്പി ബാലസുബ്രഹ്മണത്തിന്റെ ആരോഗ്യസ്ഥിതി അതീവ ഗുരുതരമാണെന്ന് പറഞ്ഞത് മുതല്‍ അദ്ദേഹത്തിന്റെ തിരിച്ച് വരവിന് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു ആരാധകരും സഹപ്രവര്‍ത്തകരും കുടുംബാംഗങ്ങളുമെല്ലാം. എന്നാല്‍ എല്ലാ പ്രാര്‍ഥനകളും വിഫലമാക്കി എസ്പിബി യാത്രയായി. താരത്തിന്റെ വിയോഗശേഷം സമൂഹ മാധ്യമങ്ങളില്‍ നിറയെ പാട്ട് വീഡിയോസ് നിറയുകയാണ്. ഏറ്റവും ശ്രദ്ധേയം യേശുദാസും ബാലുവും ഒന്നിച്ചെത്തിയ സംഗീതനിശയായിരുന്നു.

    വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇരുവരും ഒന്നിച്ച് പാടിയ പാട്ട് വീണ്ടും ഒരു വേദിയില്‍ പാടാന്‍ അവസരം കിട്ടിയപ്പോള്‍ അത് മനോഹരമാക്കുകയായിരുന്നു. ബാലുസുബ്രഹ്മണ്യം തനിക്കൊരു ഒരു സഹപ്രവര്‍ത്തകന്‍ ആയിരുന്നില്ല എന്റെ പ്രിയപ്പെട്ട അനുജന്‍ തന്നെ ആയിരുന്നുവെന്ന് പറയുകയാണ് യേശുദാസിപ്പോള്‍. മനോരമ പുറത്ത് വിട്ട റിപ്പോര്‍ട്ടിലാണ് എസ്പിബിയെ കുറിച്ച് യേശുദാസ് പറഞ്ഞിരിക്കുന്നത്.

    ബാലുവിനെ കുറിച്ച് യേശുദാസ്

    ചില വേര്‍പാടുകള്‍ നമ്മളെ വല്ലാതെ ഉലച്ച് കളയും. ബാലു പോകുമ്പോഴും അതാണ് അവസ്ഥ. ഒരു സഹപ്രവര്‍ത്തകന്‍ ആയിരുന്നില്ല. പ്രിയപ്പെട്ട അനുജന്‍ തന്നെയായിരുന്നു എനിക്ക് ബാലു. എന്റെ മാത്രമല്ല ബാലുവിനെ സ്‌നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്ന എല്ലാവരുടെയും അവസ്ഥ ഇത് തന്നെയാകും. അത്രമേല്‍ മനസുകള്‍ കീഴടക്കുന്നതായിരുന്നല്ലോ ബാലുവിന്റെ പാട്ടും പെരുമാറ്റവും. ബാലു എത്രമേല്‍ എന്നെ സ്‌നേഹിച്ചിരുന്നു എന്നത് പറഞ്ഞറിയിക്കാനാകില്ല. 'അണ്ണാ' എന്ന ആ വിളിയില്‍ എല്ലാമുണ്ട്. ഒരമ്മയുടെ വയറ്റില്‍ പിറന്നിട്ടില്ലന്നേയുള്ളു. ഞങ്ങള്‍ തമ്മില്‍ ഇക്കാലമത്രയും പരസ്പരമുള്ള ആ സ്‌നേഹവും കരുതലും ആദരവും കൂടിക്കൂടി വന്നിട്ടേയുള്ളു.

    ബാലുവിനെ കുറിച്ച് യേശുദാസ്

    പിന്നണി ഗാനരംഗത്ത് ബാലു അത്ഭുതം തന്നെയായിരുന്നു. സംഗീതം ശാസ്ത്രീയമായി അഭ്യാസിച്ചിട്ടില്ലാത്ത ഒരാള്‍ക്ക് എങ്ങനെയാണ് ഇങ്ങനെ വൈവിധ്യമുള്ള പാട്ടുകള്‍ പാടാനാകുക? ഇത്രയും നല്ല പാട്ടുകള്‍ ഒരുക്കാനാകുക? 'ശങ്കരാഭരണ'ത്തിലെ അര്‍ധ ശാസ്ത്രീയ ഗാനങ്ങള്‍ പാടിയിരിക്കുന്നത്. കേട്ടാല്‍ സംഗീത അഭ്യാസിച്ചിട്ടില്ലാത്ത ആളാണെന്ന് എങ്ങനെ വിശ്വസിക്കും. എനിക്ക് തോന്നുന്നത് കഴിഞ്ഞ ജന്മത്തില്‍ ബാലു നിറയെ സംഗീതം അഭ്യാസിച്ചിട്ടുണ്ടാകുമെന്നാണ്. ദൈവസിദ്ധമാണത്.

    ബാലുവിനെ കുറിച്ച് യേശുദാസ്

    സിനിമയ്ക്ക് വേണ്ടിയായാലും വേദികളിലായാലും ബാലുവിനൊപ്പം പാടുമ്പോള്‍ പ്രത്യേക എനര്‍ജിയാണ്, രസമാണ്. പരസ്പരം കരുത്തുമായിരുന്നു. 'തങ്കത്തിന്റെ വൈരം' എന്ന സിനിമയില്‍ 'എന്‍ കാതലീ യാര്‍ സൊല്ലവാ' എന്ന പാട്ടാണ് ഞങ്ങള്‍ ആദ്യമായി ഒരുമിച്ച് പാടിയത്. അന്ന് ട്രാക്ക് സിസ്റ്റമൊന്നും വന്നിട്ടില്ല. ഒരുമിച്ച് മൈക്കിന് മുന്നില്‍ നിന്നാണ് പാടുക. ദളപതിയിലെ 'കാട്ടുക്കിയില് മനസുക്കുള്ളു' എന്ന ഗാനമായിരുന്നു ഒരുമിച്ച് പാടിയ പ്രിയപ്പെട്ട ഗാനം. ഞങ്ങളുടെ ആത്മബന്ധത്തിന്റെ ഇഴയടുപ്പം ആ ഗാനത്തിലുമുണ്ടായിരുന്നു. ഒരുമിച്ച് ഏത് വേദിയിലെത്തിയാലും ആളുകള്‍ക്ക് കേള്‍ക്കേണ്ടിയിരുന്നതും ആ പാട്ടായിരുന്നു.

     ബാലുവിനെ കുറിച്ച് യേശുദാസ്

    ഇളയരാജയുടെ മനോഹര സംഗീതത്തിലുള്ള ഗാനം എത്ര പാടിയാലും ഞങ്ങള്‍ക്ക് മടുത്തിരുന്നില്ല. തമിഴില്‍ പിന്നെയും ചില പാട്ടുകള്‍ ഒരുമിച്ച് പാടി. മലയാളത്തില്‍ സര്‍പ്പം എന്ന സിനിമയിലെ സ്വര്‍ണമീനിന്റെ ചേലൊത്ത, തുഷാരത്തിലെ മഞ്ഞോവാ, ഏറ്റവും ഒടുവില്‍ കിണറിലെ അയ്യാ സാമി എന്നീ പാട്ടുകളും പാടി. കാട്ടുകുയിലെ കഴിഞ്ഞ് കാല്‍നൂറ്റാണ്ടോളം കഴിഞ്ഞാണ് അയ്യാ സാമി പാടാന്‍ ഒന്നിച്ചത്. അതിന്റെ സന്തോഷം ഇരുവര്‍ക്കും ഉണ്ടായിരുന്നു. ഗാനമേള വേദികളില്‍ ഞാന്‍ ഏറ്റവും ഇഷ്ടപ്പെട്ടിരുന്ന കൂട്ടും ബാലുവിന്റേതായിരുന്നു. മനസടുപ്പം തന്നെ മുഖ്യ കാരണം. ഞങ്ങളുടെ കുടുംബങ്ങള്‍ തമ്മിലുണ്ടായിരുന്നു ആത്മബന്ധം.

    ബാലുവിനെ കുറിച്ച് യേശുദാസ്

    ആന്ധ്രയില്‍ നിന്നെത്തിയ ബാലു പിന്നീട് അക്ഷരാര്‍ഥത്തില്‍ തമിഴകം കീഴടക്കുന്നത് അഭിമാനത്തോടെയാണ് കണ്ടിട്ടുള്ളത്. സവിശേഷമായ സ്വരവും ഭാവസാന്ദ്രമായ ആലാപനവുമായിരുന്നു ബാലുവിന്റെ കരുത്ത്. ഭാഷകളുടെയും ദേശങ്ങളുടെയും അതിരുകള്‍ ഭേദിച്ച് പല ഭാഷകളില്‍ ഹിറ്റുകള്‍ സൃഷ്ടിക്കാനായതും അതുകൊണ്ടാണ്. സംഗീത സംവിധാനത്തിലേക്ക് തിരഞ്ഞപ്പോള്‍ അവിടെയും ബാലു അത്ഭുതം സൃഷ്ടിച്ചു. വ്യക്തിപരമായി ആരെയും വിഷമിപ്പിക്കാത്ത പ്രകൃതമാണ് ബാലുവിന്. ഒപ്പമുള്ളവരെയെല്ലാം ശ്രദ്ധയോടെ കരുതും.

    Recommended Video

    40,000 പാട്ടുകള്‍, ഒരു ദിവസം 21 വരെ, ഗിന്നസ് റെക്കോര്‍ഡും
    ബാലുവിനെ കുറിച്ച് യേശുദാസ്

    പാരിസില്‍ ഞങ്ങള്‍ ഒരുമിച്ച് പങ്കെടുത്ത ഒരു ഗാനമേള കഴിഞ്ഞപ്പോള്‍ രാത്രി ഏറെ വൈകി. ഭക്ഷണം കിട്ടാത്ത അവസ്ഥ. ഹോട്ടല്‍ മുറിയിലെത്തിയപ്പോള്‍ നല്ല വിശപ്പുണ്ട്. അന്നേരമാണ് റൂം സര്‍വീസ് പ്ലീസ് എന്ന് പറഞ്ഞ് മുറിയുടെ വാതിലില്‍ മുട്ടി വിളി. നോക്കുമ്പോള്‍ ബാലുവാണ്. ശബ്ദം മാറ്റി വിളിച്ചതാണ്. കൈയിലെ പാത്രത്തില്‍ ചൂട് പാറുന്ന സാദം. സ്വയം ഉണ്ടാക്കിയതാണ്. ആ വിശപ്പില്‍ ആ സാദത്തിന്റെ രുചി പറഞ്ഞറിയിക്കാനാകാത്തതായിരുന്നു. എന്റെ വിശപ്പ് പോലും അറിഞ്ഞ് വിളമ്പുന്ന തമ്പിയായിരുന്നു.

    English summary
    KJ Yeshudas About Legendary Singer SP Balasubrahmanyam
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X