For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇതുപോലൊരു അവസ്ഥയിൽ സംസാരിക്കേണ്ടി വരുമെന്ന് ഒരിക്കലും വിചാരിച്ചില്ല, വേദിയിൽ വിതുമ്പി ചിത്ര

  |

  പ്രിയ ഗായകൻ എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ വിയോഗം ഇനിയും ആരാധകർക്കും സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കം ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടിലല്ല. സംഗീത ലോകം ഇനിയൊരിക്കലും പഴയതു പോലെയാകില്ല എന്നാണ് എസ്പിബിയുടെ വിയോഗത്തിൽ പ്രതികരിച്ച് കെഎസ് ചിത്ര പറഞ്ഞത്. അദ്ദേഹത്തിനോടൊപ്പം നിരവധി സ്റ്റേജ് ഷോകളിൽ ചിത്ര പ്രത്യക്ഷപ്പെട്ടിരുന്നു. ഇരുവരും തമ്മിൽ വളരെ അടുത്ത ബന്ധമാണുളളത്.

  ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് എസ്പിബിയെ കുറിച്ച് ചിത്ര പറഞ്ഞ വാക്കുകളാണ്. കഴിഞ്ഞ ദിവസം എസ് പി ബിയുടെ ഓർമയിൽ ചെന്നൈയിൽ സംഘടിപ്പിച്ച അനുശോചനയോഗത്തിൽ ചിത്രയും പങ്കെടുപ്പിച്ചിരുന്നു. വാക്കുകൾ ഇടറി, ഏറെ വികാരാധീനയായാണ് ചിത്ര എസ് പിബിയെ കുറിച്ചുള്ള ഓർമകൾ പങ്കുവച്ചത്. ചിത്രയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. എസ്പിബിയെ ആദ്യമായി കണ്ടതിനെ കുറിച്ചാണ് പ്രിയ ഗായിക പറഞ്ഞത് തുടങ്ങിയത്.‌

  ഇതുപോലെ ഒരു അവസ്ഥയിൽ സംസാരിക്കേണ്ടി വരുമെന്ന് ഒരിക്കലും വിചാരിച്ചില്ല. എന്താണ് പറയേണ്ടത് എന്നെനിക്കറിയില്ല എന്ന് പറഞ്ഞു കൊണ്ടാണ് ചിത്രം തന്റെ വാക്കുകൾ ആരംഭിച്ചത്. ബാലു സാറിനെ ഞാൻ ആദ്യമായി കാണുന്നത് 1984ൽ . ‘പുന്നഗൈ മന്നന്റെ' റെക്കോർഡിംഗ് സമയത്ത്. പിന്നീട് 2015 വരെ തുടർച്ചയായി അദ്ദേഹത്തോടൊപ്പം ജോലി ചെയ്തിട്ടുണ്ട്. ഒരുപാട് ഏറെ അനുഭവങ്ങളും ഓർമകളുമുണ്ട് അദ്ദേഹത്തെ കുറിച്ച് പറയാൻ -ചിത്ര പറയുന്നു.

  തമിഴ്, തെലുങ്ക് എല്ലാം എങ്ങനെ ഉച്ചരിക്കണമെന്ന്, എഴുതണമെന്ന് അദ്ദേഹമാണ് പറഞ്ഞ് തന്നത്. തെലുങ്ക് പഠിപ്പിച്ചത് എല്ലാം അദ്ദേഹമാണ്. ഒരു പുസ്തകത്തിൽ എല്ലാം എഴുതി തരുമായിരുന്നു, എന്റെ കയ്യിൽ ഇപ്പോഴും ആ പുസ്തകമുണ്ട്. ബാക്ക് പേജിൽ അക്ഷരങ്ങൾ എഴുതി തന്നത്. ഓരോ വാക്കുകളുടെയും അർത്ഥം, വരികളിൽ വരേണ്ട ഭാവങ്ങൾ അതൊക്കെ പറഞ്ഞു തരും. അതുമാത്രമല്ല, ഒരു മനുഷ്യൻ മറ്റൊരാളോട് എങ്ങനെ പെരുമാറണം, കൂടെ വർക്ക് ചെയ്യുന്ന ബാന്റ്, മ്യൂസീഷൻ അവരെ എങ്ങനെ പരിഗണിക്കമെന്നൊക്കെ പഠിച്ചത് സാറിനെ കണ്ടാണ്.

  എസ്ബിപിയുടെ വലിയ മനസ്സിനെ കുറിച്ചും കെഎസ് ചിത്ര വീഡിയോയിൽ പറയുന്നുണ്ട്. യുഎസിൽ ഒരു കോൺസേർട്ടിനു പോയി. മൂന്നു ദിവസം തുടർച്ചയായി ഷോ. രണ്ടു ദിവസത്തെ ഷോ കഴിഞ്ഞ് മറ്റൊരു സ്ഥലത്ത് എത്തിയപ്പോൾ, സാറിന്റെ റൂം റെഡിയാക്കി കൊടുത്തു. മ്യൂസീഷൻമാർക്കുള്ള മുറികൾ വൃത്തിയാക്കുകയാണ്, കുറച്ചുനേരം കാത്തിരിക്കണമെന്ന് പറഞ്ഞു. "എനിക്ക് ആദ്യം റൂം വേണ്ട, ആദ്യം അവർക്ക് കൊടുക്കൂ. ഞാൻ റൂമിലേക്ക് പോയാൽ നിങ്ങളവരെ ഗൗനിക്കയില്ല. അവരെയെല്ലാം റൂമിൽ പോയി റെസ്റ്റ് എടുത്തിട്ടേ ഞാൻ പോവുന്നുള്ളൂ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. മറ്റുള്ളവരോട് ഇത്രയും സ്നേഹവും കരുതലുമുള്ള ഇതുപോലൊരു മനുഷ്യനെ ഞാൻ കണ്ടിട്ടില്ല.-ചിത്ര പറയുന്നു.

  SPB ഇങ്ങനെ പോകേണ്ട ആൾ അല്ലായിരുന്നു : Vijay Yesudas | Filmibeat Malayalam

  ഓരോ തവണ കാണുമ്പോഴും ഞാൻ അദ്ദേഹത്തിന്റെ കാൽതൊട്ട് ആശീർവാദം വാങ്ങാറുണ്ട്. സാർ, നിങ്ങൾ എവിടെയിരുന്നാലും നന്നായിരിക്കണം. താങ്കളുടെ ആശിർവാദം എപ്പോഴും കൂടെയുണ്ടാവണം," ശബ്ദമിടറി കൊണ്ടുള്ള ചിത്രയുടെ വാക്കുകൾ സദസ്സിലുള്ളവരുടെ കണ്ണുകളെ ഈറനണിയിച്ചു. കൊവിഡ് ബാധയെ തുടർന്ന് ചികിത്സയിൽ കഴിയവെയായിരുന്നു എസ്പിബിയുടെ വിയോഗം

  English summary
  Ks Chithra's Emotional Speech About Late Sp Balasubramanyam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X