Don't Miss!
- Automobiles
അൽപം അന്തസ് ആവാം കേട്ടോ; ശമ്പള കുടിശിക നൽകാതെ ജനറൽ മോട്ടോർസ്
- Finance
എസ്ബിഐ കാര്‍ഡ് ഉടമകളാണോ? കാർഡ് എടുക്കാൻ ഉദ്യേശമുണ്ടോ? ഈടാക്കുന്ന നിരക്കുകളറിയാം
- News
'വാഴകുലച്ചു പഴമാവുമ്പോൾ വായിൽ തിരുകി മിണ്ടാതെ ഇരിക്കാം'; അമല പോളിനെതിരെ രാമസിംഹന്
- Lifestyle
രണ്ടുവര്‍ഷക്കാലം ശനി കുംഭത്തില്‍; ജീവിതം മാറ്റിമറിക്കും കഠിന ശനിദോഷം; പരിഹാരത്തിന് ചെയ്യേണ്ടത്
- Technology
ആരാ വിളിക്കുന്നതെന്ന് അങ്ങനെയിപ്പം അറിയേണ്ട; കോളർ ഐഡി നിർബന്ധമാക്കുന്നതിനെ എതിർത്ത് ടെലിക്കോം കമ്പനികൾ
- Sports
IND vs NZ: ഓപ്പണര്‍ സ്ഥാനം ഗില്‍ ഉറപ്പിച്ചോ? പറയാറായിട്ടില്ല- കാരണം ചൂണ്ടിക്കാട്ടി സഞ്ജയ്
- Travel
എന്താണ് പിഎൻആർ? എങ്ങനെ സ്ഥിരീകരിച്ച ട്രെയിൻ ടിക്കറ്റ് ഉറപ്പാക്കാം.. ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
എംജി ശ്രീകുമാറുമായി പിണങ്ങിയത് എന്തിനായിരുന്നു; പേഴ്സണൽ കാര്യം ഇടയില്‍ വന്നാലുള്ള പ്രശ്നമെന്ന് എം ജയചന്ദ്രൻ
യേശുദാസ് മുതലിങ്ങോട്ട് ഗായകരും സംഗീത സംവിധായകരും തമ്മില്‍ അഭിപ്രായ വ്യത്യാസം പലപ്പോഴും ഉണ്ടാവാറുണ്ട്. അത്തരത്തില്‍ എം ജയചന്ദ്രനും എംജി ശ്രീകുമാറും തമ്മില്‍ ഏറെ കാലം പിണക്കത്തിലായിരുന്നു. ഇരുവരും പിണങ്ങി വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരുമിക്കുന്നത്. അതിന് കാരണമായത് പിഷാരടിയുടെ സിനിമയില്‍ പാടാന്‍ വന്നതാണെന്ന് പറയുകയാണ് ജയചന്ദ്രനിപ്പോള്‍.
എന്നാല്‍ എന്തുകൊണ്ടാണ് എംജിയുമായി പിണങ്ങിയതെന്ന് ചോദിച്ചാല്‍ അതിന് വ്യക്തമായ ഉത്തരമാണ് കൗമുദി ടിവിയ്ക്ക് നല്കിയ അഭിമുഖത്തില്‍ ജയചന്ദ്രന് പറഞ്ഞത്. എത്രയൊക്കെ പിണങ്ങിയെന്ന് കരുതിയാലും എംജി ശ്രീകുമാര്‍ നല്ലൊരു പാട്ടുകാരനാണ്. അത് മറന്ന് പ്രവര്‍ത്തിക്കാന്‍ സാധിക്കില്ലെന്നാണ് സംഗീതഞ്ജന്‍ പറയുന്നത്.

പ്രൊഫഷണല്‍ ലൈഫില്‍ പേഴ്സണല്‍ കാര്യങ്ങള്‍ക്ക് അത്രയും പ്രധാന്യം കൊടുക്കാന്‍ പാടില്ല. അങ്ങനെ വന്നാല്‍ പ്രൊഫഷണലിസം ഉണ്ടാവത്തില്ല. അതില്‍ ഞാന്‍ ഉറച്ച് വിശ്വസിക്കുന്നുണ്ട്. ഞാനൊരു പാട്ടുകാരനാണ്.
അതുപോലെ പാട്ടുകാരിയോ ഓര്‍ക്കസ്ട്രയില്‍ വായിക്കുന്നവരുമായിട്ടോ എനിക്ക് അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായേക്കാം. പക്ഷേ പ്രൊഫഷണലായി വര്‍ക്ക് ചെയ്യുമ്പോള്‍ സംവിധായകന്റെ ഇഷ്ടത്തിന് അനുസരിച്ച് ജോലി ചെയ്യാന്‍ ഞാന്‍ ബാദ്ധ്യസ്ഥനാണ്. അവിടെ എന്റെ പേഴ്സണല്‍ കാര്യങ്ങള്‍ക്കൊന്നും പ്രധാന്യമില്ല.

ശ്രീകുമാറേട്ടനുമായി അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നു. അതിനെപ്പറ്റി ഞങ്ങള്‍ പിന്നീട് സംസാരിച്ചു. വീണ്ടും വര്‍ക്കുകള്‍ ചെയ്തു. പിഷാരടിയുടെ പഞ്ചവര്‍ണതത്ത എന്ന സിനിമയില്‍ ഞങ്ങളൊന്നിച്ച് വര്‍ക്ക് ചെയ്തിരുന്നു. പിഷാരടിയും അതിന്റെ നിര്‍മാതാവായ മണിയന്‍പിള്ള ചേട്ടനുമാണ് അതിന് പിന്നില്‍ നിന്ന് പ്രവര്‍ത്തിച്ചത്. നിങ്ങള്‍ ഒന്നും കൂടി വര്‍ക്ക് ചെയ്യണമെന്ന് പറഞ്ഞു. പ്രൊഫഷണലായി നോക്കുമ്പോള്‍ ആ പാട്ട് ശ്രീകുമാറേട്ടന് പാടിയാല്‍ നന്നായിരിക്കുമെന്ന് എനിക്കും തോന്നി.

കാരണം അദ്ദേഹം ഉഗ്രന്‍ പാട്ടുകാരനാണ്. നമുക്ക് വ്യക്തിപരമായി എന്തെങ്കിലും അഭിപ്രായ വ്യത്യാസം ഉണ്ടെന്ന് പറഞ്ഞാലും പാട്ടുകാരന് എന്ന നിലയില്‍ അദ്ദേഹത്തിനെ കുറിച്ച് ആര്‍ക്കും എതിരഭിപ്രായം ഇല്ലല്ലോ. എനിക്കും ഒട്ടും തന്നെ ഇല്ല. ഒരു മ്യൂസിഷന്‍ എന്ന നിലയില്‍ ഞാന്‍ അദ്ദേഹത്തെ ബഹുമാനിക്കുന്നുണ്ട്. അതുകൊണ്ട് ആ പാട്ട് പാടുന്നതില്‍ തെറ്റില്ലെന്നും തോന്നി. ഒരു ദിവസം ഞങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും സംസാരിച്ചു. തെറ്റിദ്ധാരണകള്‍ ഇതൊക്കെയാണെന്ന് പറഞ്ഞു.

അതിന് ശേഷമാണ് ഫ്ളവേഴ്സില്‍ വിധികര്‍ത്താക്കളായി എത്തുന്നത്. അവിടുന്നാണ് ഞങ്ങള്‍ രണ്ടാള്‍ക്കും പരസ്പരം മനസിലാക്കാന്‍ സാധിച്ചത്. ആ വേദി കാരണം അങ്ങനൊരു ഗുണമുണ്ടായി. ഞങ്ങളെ യോജിപ്പിച്ചതില്‍ സംഗീത റിയാലിറ്റി ഷോ യിലെ കുട്ടികള്‍ക്കും പങ്കുണ്ട്.
കുഞ്ഞുങ്ങളുടെ ഇടയില്‍ രാഷ്ട്രീയം വെക്കേണ്ടതില്ലല്ലോ. കുട്ടികള്‍ക്ക് മുന്‍വിധിയൊന്നുമില്ല. നമുക്ക് മുന്‍വിധിയുണ്ട്. അങ്ങനെയില്ലാതെ ഇരിക്കുകയാണെങ്കില്‍ ഞാനും ശ്രീകുമാറേട്ടനുമൊക്കെ കുഞ്ഞുങ്ങളെ പോലെയാണ്. അപ്പോള്‍ അവിടെ സന്തോഷം മാത്രമേയുള്ളുവെന്നും എംജെ പറയുന്നു.

നിരവധി ഹിറ്റ് ഗാനങ്ങളാണ് എംജി ശ്രീകുമാറും എം ജയചന്ദ്രനും ചേര്‍ന്ന് മലയാളികള്‍ക്ക് സമ്മാനിച്ചത്. ഇതിനിടയില്‍ ഇരുവരും പിണക്കത്തിലായതോടെ വര്‍ഷങ്ങളോളം ഒരുമിച്ച് വര്‍ക്ക് ചെയ്യാതെ വന്നു. ഫ്ളവേഴ്സിലെ ടോപ് സിംഗര്‍ എന്ന സംഗീത റിയാലിറ്റി ഷോ യില്‍ ഇരുവരും വിധികര്‍ത്താക്കളായി വന്നതോടെ വീണ്ടും സൗഹൃദത്തിലാവുകയായിരുന്നു.