twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മണിച്ചിത്രത്താഴിന് ശേഷം സിനിമ ഉപേക്ഷിക്കാന്‍ തീരുമാനിച്ച എംജി രാധാകൃഷ്ണന്‍! ആരുമറിയാക്കഥ ഇങ്ങനെ

    |

    എം.ജി. രാധാകൃഷ്ണനുമായുള്ള ബന്ധത്തെക്കുറിച്ച് വാചാലനായി എത്തിയിരിക്കുകയാണ് ജി വേണുഗോപാല്‍. എനിക്ക് പിറക്കാതെ പോയ അനിയനാണ് നീയെന്ന് അദ്ദേഹം നിരവധി തവണ തന്നോട് പറ‍ഞ്ഞിരുന്നുവെന്നും ജി വേണുഗോപാല്‍ പറയുന്നു. വോണുഗോപാലിന്‍റെ സിനിമാജീവിതം കാല്‍നൂറ്റാണ്ട് പിന്നിട്ടപ്പോള്‍ കാർമൽ സ്കൂളിൽ വച്ച് നടന്ന അനുമോദന ചടങ്ങിൽ എംജി രാധാകൃഷ്ണനും പങ്കെടുത്തിരുന്നു.

    തീരെ അവശനായ അവസ്ഥയിലായിരുന്നു അന്നദ്ദേഹം. എന്നിട്ടും അദ്ദേഹം സംസാരിച്ചു."വളരെ അവശനാണ് ഞാൻ. പക്ഷെ വേണുവിന്റെ ചടങ്ങാണ്. അതിൽ പങ്കെടുക്കണം എന്നെനിക്കു നിർബന്ധമുണ്ടായിരുന്നു"..ആ വേദിയിൽ ആ വാക്കുകൾ അദ്ദേഹം വീണ്ടും ആവർത്തിച്ചു .."എന്റെ അമ്മയുടെ വയറ്റിൽ പിറക്കാതെ പോയ എന്റെ അനിയനാണ് വേണു"വെന്നായിരുന്നു അന്ന് എംജി രാധാകൃഷ്ണന്‍ ആവര്‍ത്തിച്ചത്. ജി വേണുഗോപാലിന്‍റെ കുറിപ്പിലൂടെ തുടര്‍ന്നുവായിക്കാം.

    പിറക്കാതെ പോയ അനിയന്‍

    പിറക്കാതെ പോയ അനിയന്‍

    ആദ്യത്തെ രണ്ടു സിനിമകളിൽ അദ്ദേഹത്തിന്റെ സംഗീതത്തിൽ പാടിയെങ്കിലും, "നിനക്കൊരു മുഴുനീള പാട്ടു തരാൻ പറ്റുന്നില്ലല്ലോ" എന്ന് ചേട്ടൻ എപ്പോഴും വേവലാതിപ്പെട്ടു. അപ്പോഴൊക്കെ അൽപ്പം തമാശയായി ഞാൻ പറയും, "blood is thicker than water". ഞാൻ പറയുന്നതിന്റെ പൂർണ അർത്ഥം ഗ്രഹിച്ചു അദ്ദേഹം ഉടൻ പറയും,"എടാ, അങ്ങനെ പറയല്ലേടാ, നീയെന്റെ അമ്മയുടെ വയറ്റിൽ ജനിക്കേണ്ടതായിരുന്നു, എനിക്ക് ജനിക്കാതെ പോയ അനിയനാണല്ലോടാ നീ"!

    ഉപേക്ഷിക്കാന്‍ പോവുന്നു

    ഉപേക്ഷിക്കാന്‍ പോവുന്നു

    "മണിച്ചിത്രത്താഴിനു" സംഗീതം നൽകാൻ ആലപ്പുഴയ്ക്ക് പോയ ചേട്ടൻ മടങ്ങി വന്നത് ഭ്രാന്തമായ അവസ്ഥയിലായിരുന്നു. "ഞാൻ സിനിമാ സംഗീതം ഉപേക്ഷിക്കാൻ പോകുന്നു, എനിക്ക് മടുത്തു" എന്ന് പ്രഖ്യാപിച്ചു. ആകാശവാണിയിലെ സർവസ്വതന്ത്രമായ സംഗീത സംവിധാന പ്രക്രിയയിൽ നിന്ന് വിഭിന്നമായി സിനിമ മേഖലയിലെ തിരുത്തലുകളും ഇടപെടലുകളുമൊന്നും അദ്ദേഹത്തിന് സഹിക്കാൻ പറ്റുന്നതല്ലായിരുന്നു. ആ സിനിമയിൽ നിന്നൊഴിവാകാനായി ഇരുപത്തിമൂന്നു ദിവസത്തെ മെഡിക്കൽ ലീവ് എടുത്തു, തിരുമ്മലിനായി അദ്ദേഹം സ്ഥലം വിട്ടു. പക്ഷെ മടങ്ങി വരുമ്പോൾ, ഫാസിൽ അദ്ദേഹത്തിനായി കാത്തിരിപ്പുണ്ടായിരുന്നു.

    നിരാശയുണ്ടായിരുന്നില്ല

    നിരാശയുണ്ടായിരുന്നില്ല

    മറ്റൊരു ഗായകനെ കൊണ്ട് പാടിച്ച "ഒരു മുറയ് വന്ത് പാർത്തായ" യുടെയും "പഴം തമിഴ് പാട്ടിന്റെയും" ട്രാക്ക്, തൃപ്തിയാകാതെ വീണ്ടും എന്നെക്കൊണ്ട് പാടിച്ചു. "എടാ, ദാസിനെ കേൾപ്പിക്കാനാണ്, നീ ഒന്നുകൂടി പാടിത്താ" എന്ന് ചേട്ടൻ പറയുമ്പോൾ എനിക്കതൊരു ട്രാക്ക് മാത്രമാണെന്ന നിരാശയായിരുന്നില്ല. രാധാകൃഷ്ണൻ ചേട്ടന്റെ ഏത് ആവശ്യവും ഉത്തരവ് പോലെയാണ് അദ്ദേഹം കണ്ണടയ്ക്കും വരെ ഞാൻ നിറവേറ്റിയിട്ടുള്ളത്.

    ദാസേട്ടന്‍ പറഞ്ഞത്

    ദാസേട്ടന്‍ പറഞ്ഞത്

    ഹാർമോണിയവും തബലയും മാത്രം വച്ച് പാടിയ ആ ട്രാക്കുകൾ മദ്രാസിൽ പോയി ദാസേട്ടനെക്കൊണ്ട് പാടിച്ചു മടങ്ങിവന്നപ്പോൾ രാധാകൃഷ്ണൻ ചേട്ടൻ പറഞ്ഞു " ഈ പാട്ട് ആരാ പാടിയതെന്ന് ഞാൻ ദാസിനോട് ചോദിച്ചപ്പോൾ പറഞ്ഞത് എന്താന്നറിയാമോ...?" എന്തായിരിക്കും ആ ഉത്തരമെന്നു ഞാൻ കാതോർത്തു. "ആരായാലും ശരി, ശുദ്ധമായി പാടിയിട്ടുണ്ട്", എന്നായിരുന്നത്രെ ദാസേട്ടന്റെ മറുപടി. ജീവിതത്തിൽ കിട്ടിയ അസുലഭ ബഹുമതികൾക്കൊപ്പം ആ രണ്ടു വാചകങ്ങളും ഞാൻ ചേർത്ത് വയ്ക്കുന്നു.

    സുരേഷ് ഗോപി പറഞ്ഞത്

    സുരേഷ് ഗോപി പറഞ്ഞത്

    ആ സിനിമയിൽ ആദ്യം ഉദ്ദേശിക്കാത്തൊരു ഗാനസന്ദർഭം ഉരുത്തിരിഞ്ഞുവന്നപ്പോൾ രാധാകൃഷ്ണൻ ചേട്ടൻ വീണ്ടും എന്നെ വിളിച്ചു. "അക്കുത്തിക്കുത്താനക്കൊമ്പിൽ" എന്ന ഗാനം എന്നെക്കൊണ്ടു പാടിക്കണമെന്ന് ആദ്യം ഫാസിലിനോടു നിർദ്ദേശിച്ചത് സുരേഷ് ഗോപിയാണ്. രാധാകൃഷ്ണൻ ചേട്ടൻ പൂർണമായി പിന്തുണയ്ക്കുകയും ചെയ്തു. പക്ഷെ സിനിമയിലെ പല നിഗൂഢ പ്രശ്നങ്ങൾ കാരണം ആ പാട്ട് ദൃശ്യവൽക്കരണത്തിനു ശേഷം ഉപേക്ഷിക്കപ്പെട്ടു.

    Recommended Video

    CBI 5 will be Mammootty’s first film after lockdown: SN Swamy | FilmiBeat Malayalam
    എന്തിത്ര വൈകി നീ സന്ധ്യേ

    എന്തിത്ര വൈകി നീ സന്ധ്യേ

    ആ ഗാന വസന്തത്തിന് തിരശീല വീഴുന്നതിനു തൊട്ടു മുൻപാണ് ഞങ്ങളുടെ ഏറ്റവും അവിസ്മരണീയമായ സിനിമാഗാന സമാഗമം. എം. എ. നിഷാദിന്റെ "പകൽ" എന്ന ചിത്രത്തിൽ ഗിരീഷ് പുത്തഞ്ചേരിയുടെ രചനയ്ക്ക് രാധാകൃഷ്ണൻ ചേട്ടന്റെ അതിസുന്ദരമായൊരു സംഗീത സാക്ഷാത്കാരം. " എന്തിത്ര വൈകി നീ സന്ധ്യേ മനസ്സിന്റെ ചന്ദ്രോദയത്തിന്നു സാക്ഷിയാകാൻ...." പലപ്പോഴും എന്റെ ജീവിത സന്ധികളുടെ ഗാനാക്ഷരങ്ങൾ ഈണം ചേരാറുള്ളതുപോലെ, ഈ പാട്ടിലും ആ സന്ദർഭത്തിന്റെ സാരാംശം അലിഞ്ഞു ചേർന്നിരുന്നു.

     പറന്നകന്ന് പോയി

    പറന്നകന്ന് പോയി

    രാധാകൃഷ്ണൻ ചേട്ടനുമൊത്തുള്ള ഗാനചന്ദ്രോദയം എന്തിത്ര വൈകിയെന്ന ചോദ്യം പോലെ, വിഷാദാത്മകമായ ഈണവും. ആ പാട്ടിലെ അടുത്ത ഈരടികൾ അതിലേറെ ഹൃദയവേദനകളോടെ മാത്രമേ പാടാനാകു ..." തൂവലുപേക്ഷിച്ചു പറന്നുപോം എന്റെയീ ...തൂമണിപ്രാവിനെ താലോലിക്കാൻ...." എന്ന വരികൾ എഴുതി ഗിരീഷും സംഗീതം പകർന്ന രാധാകൃഷ്ണൻ ചേട്ടനും പറന്നകന്നുപോയീ. പിന്നെയും പിന്നെയും താലോലിക്കാൻ കാത്തു നിൽക്കാതെ.

     കരയിപ്പിക്കാനാണോ പുറപ്പാട്

    കരയിപ്പിക്കാനാണോ പുറപ്പാട്

    അവസാന ഗാനമൊക്കെ റെക്കോർഡ് ചെയ്യുമ്പോൾ രാധാകൃഷ്ണൻ ചേട്ടന് എഴുന്നേറ്റു നിൽക്കാൻ പോലും വയ്യ. അദ്ദേഹത്തിന്റെ അനുഗ്രഹം വാങ്ങിയിട്ടേ ഞാൻ ഏതു പാട്ടും പാടിയിട്ടുള്ളു. " എന്തിത്ര വൈകി..." റെക്കോർഡിങ്ങിനു തൊട്ടു മുൻപ് ഞാൻ ചോദിച്ചു..." ചേട്ടാ ഒന്നെഴുന്നേറ്റു നിൽക്കാമോ ...എനിക്കനുഗ്രഹം വാങ്ങണം..." ഇരുന്നിടത്തുനിന്നു പൊങ്ങാനാകാതെ അദ്ദേഹത്തിന്റെ കണ്ണ് നിറഞ്ഞൊഴുകി..." നീയെന്നെ കരയിക്കാനാണോടാ പുറപ്പാട്" എന്നെന്നോട് ചോദിച്ചു.

    ഒരു ഭാഗ്യമാണ്

    ഒരു ഭാഗ്യമാണ്

    എന്റെ സിനിമാഗാന ജീവിതം കാൽ നൂറ്റാണ്ടെത്തുമ്പോൾ രാധാകൃഷ്ണൻ ചേട്ടനുണ്ടായിരുന്നു. രണ്ടായിരത്തി ഒൻപതിലെ ആ ചടങ്ങിന് എന്റെ പ്രൈമറി സ്കൂൾ ആയ കാർമൽ സ്കൂളിന്റെ മുകൾ നിലയിലേയ്ക്ക് ചേട്ടനെ കസേരയിലിരുത്തി എടുത്തു കൊണ്ട് പോകുകയായിരുന്നു...." എടാ, സപ്രമഞ്ചത്തിൽ രാജാക്കന്മാർ മാത്രമേ ഇങ്ങനെ വന്നിട്ടുള്ളൂ....ഇതൊക്കെ ഒരു ഭാഗ്യമാ"...കുലുങ്ങിക്കുലുങ്ങി മുകളിലോട്ടു കയറുമ്പോൾ, വേദന മറന്നും ചേട്ടൻ ചിരി പൊട്ടിച്ചു.

    English summary
    MG Radhakrishnan considers G Venugopals as his own brother
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X