twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    തനിക്ക് അതൊരു വലിയ അനുഭവമായിരുന്നു, ലത മങ്കേഷ്കറുമായുളള കൂടിക്കാഴ്ചയെ കുറിച്ച് എംജി ശ്രീകുമാർ

    |

    ഇന്ത്യൻ സിനിമ ലോകത്തേയും സംഗീത ലോകത്തേയും ഏറെ സങ്കടത്തിലാഴ്ത്തിയ വിയോഗമായിരുന്നു പ്രിയഗായിക ലത മങ്കേഷ്കറിന്റേത്. ഫെബ്രുവരി 6ന് ആയിരുന്നു സംഗീതമില്ലാത്ത ലോകത്തേയ്ക്ക് ലതാ ജി യാത്രയായത്. കൊവിഡ് പോസിറ്റീവ് ആയതിന് തുടർന്ന് ആശുപത്രിയിലായിരുന്നു. തുടർന്ന് ന്യൂമോണിയ ബാധിക്കുകയും ആരോഗ്യ സ്ഥിതി മോശമാവുകയായിരുന്നു.

    ദീപിക പദുകോണിന് ജൂനിയര്‍ എന്‍ടിആറിനോട് ഭ്രാന്തമായ ഇഷ്ടം, ആഗ്രഹം തുറന്ന് പറഞ്ഞ് നടിദീപിക പദുകോണിന് ജൂനിയര്‍ എന്‍ടിആറിനോട് ഭ്രാന്തമായ ഇഷ്ടം, ആഗ്രഹം തുറന്ന് പറഞ്ഞ് നടി

    ഇന്ത്യൻ സംഗീതലോകത്തെ ഇതിഹാസ ഗായികയായ ലത മങ്കേഷ്കർ മലയാളത്തിൽ പാടിയത് ഒരേയൊരു പാട്ടായിരുന്നു. രാമു കാര്യാട്ട് സംവിധാനം ചെയ്ത നെല്ല് എന്ന ചിത്രത്തിലെ 'കദളീ കൺകദളി' എന്ന് തുടങ്ങുന്ന ഗാനമായിരുന്ന ആലപിച്ചത്. സലിൽ ചൗധരി ആയിരുന്നു സംഗീത സംവിധാനം. നെല്ലിന് ശേഷം പിന്നെ ഒരു മലയാള ഗാനവും ലത ജി ആലപിച്ചിട്ടില്ല. മലയാളത്തിൽ ഗാനം ആലപിച്ചിട്ടില്ലെങ്കിലും മലയാള സംഗീത ലോകവുമായി വളരെ അടുത്ത ബന്ധമാണുള്ളത്.

    മിസിസ് ഹിറ്റ്ലറിൽ നിന്ന് പിൻമാറുന്നുവെന്ന് ഷാനവാസ്, സഹതാരത്തിന്റെ വാക്കുകൾ വൈറലാവുന്നു...മിസിസ് ഹിറ്റ്ലറിൽ നിന്ന് പിൻമാറുന്നുവെന്ന് ഷാനവാസ്, സഹതാരത്തിന്റെ വാക്കുകൾ വൈറലാവുന്നു...

     എംജി ശ്രീകുമാർ

    ഇപ്പോഴിത ലത മങ്കേഷ്കറിനെ കുറിച്ചുള്ള ഓർമ പങ്കുവെയ്ക്കുകയാണ് ഗായകൻ എംജി ശ്രീകുമാർ. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ലത ജിയെ സംഗീത സംവിധായകൻ എആർ റഹ്മാന്റെ സ്റ്റുഡിയോയിൽ വെച്ച് കണ്ട സംഭവമായിരുന്നു എംജി പങ്കുവെച്ചത്. ദിൽ സെ എന്ന ചിത്രത്തിലെ പുഞ്ചിരി തഞ്ചി കൊഞ്ചിക്കൊ മുന്തിരി മുത്തൊലി ചിന്തിക്കോ എന്ന ഗാനം ആലിക്കാൻ വേണ്ടിയായിരുന്നു ചെന്നൈയിലെ സ്റ്റുഡിയോയിൽ എത്തിയത്.

    ലതാ ജിയെ കുറിച്ച്

    എംജിയുടെ വാക്കുകൾ ഇങ്ങനെ..."ജീവിതത്തിൽ നമ്മൾ ഒട്ടും പ്രതീക്ഷിച്ചിരിക്കാതെയാണ് നമുക്ക് ചില വലിയ അത്ഭുതങ്ങൾ ഉണ്ടാകുന്നത്. അന്ന് ഞാൻ ഗിരീഷ് പുത്തഞ്ചേരിക്കൊപ്പം ചെന്നൈയിൽ ഒരു റെക്കോർഡിങ്ങിൽ ആയിരുന്നു. അന്ന് അദ്ദേഹം പറഞ്ഞു റഹ്മാന് വേണ്ടി ഒരു എട്ടു വരി എഴുതിക്കൊണ്ടിരിക്കുകയാണെന്നു. എനിക്കും അന്ന് റഹമാനെ അറിയാമായിരുന്നു അതുകൊണ്ട് ഞാനും കൂടെ വരാം എന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു. റഹ്‌മാനോട് ഒരു ഹായ് പറയാം എന്ന് മാത്രമായിരുന്നു എന്റെ ആഗ്രഹം എന്നാൽ സ്റ്റുഡിയോയിൽ എത്തിയതും റഹ്മാൻ ചോദിച്ചു. ഇന്ന് ഒരു മണിക്ക് ഫ്രീ ആണോ?'. ഞാൻ കൃത്യം 12 30 നു സ്റ്റുഡിയോയിൽ എത്തുന്നു പത്തു മിനിറ്റുകൊണ്ട് ആ എട്ടു വരികൾ പാടുന്നു. ഈ ചെറിയ സമയത്തിൽ ഇതെങ്ങനെ സംഭവിച്ചു എന്ന് ഞാൻ ഇപ്പോഴും ഓർക്കാറുണ്ടെന്ന് എംജി പറയുന്നു.

    ഭാഗ്യം

    അന്ന് തന്റെ ഭാഗം പാടി ഇറങ്ങിയ സമയത്തായിരുന്നു ലത ജി തന്നെ മുന്നിൽ എത്തുന്നത്. താൻ അവരുടെ അനുഗ്രഹം വാങ്ങാനായി ചെന്നു. കൂടെ ഉണ്ടായിരുന്ന ആരോ പറഞ്ഞു മലയാളത്തിലെ പുതിയ ഗായകനാണ്. 'വെരി ഗുഡ് വെരി ഗുഡ്' ലതാജി പറഞ്ഞു.കാണുമ്പോൾ ആ ലാളിത്യമുള്ള ശബ്ദത്തിൽ ചോദിക്കുമായിരുന്നു 'ഹൗ ആർ യു ബേട്ട ?പിന്നെയും ഒട്ടേറെ തവണ ലത ജിയെ കാണുവാൻ തനിക്ക് ഭാഗ്യം കിട്ടിയിട്ടുണ്ട്. എയർപോർട്ടുകളിൽ വെച്ച് ഞാൻ അവരെ കാണാറുണ്ടായിരുന്നു. ഒരുപാട് സുരക്ഷാ ഉദ്യാഗസ്ഥരുടെ നടുവിലും ഞങ്ങളുടെ ആ ചെറിയ കൂടിക്കാഴ്‌ച അവർ ഓർത്തിരുന്നു. കാണുമ്പോൾ ആ ലാളിത്യമുള്ള ശബ്ദത്തിൽ ചോദിക്കുമായിരുന്നു 'ഹൗ ആർ യു ബേട്ട ?' അതൊരു വലിയ അനുഭവം തന്നെയായിരുന്നുവെന്ന് എംജി ശ്രീകുമാർ പറയുന്നു. കൂടാതെ ലത ജിയ്ക്കൊപ്പം പാട്ട് പാടിയത് തനിക്ക് പദ്മശ്രീ കിട്ടിയ പോലെയാണെന്നും പ്രിയഗായകൻ പറയുന്നു. കൂടാതെ ലതാജിക്കൊപ്പം ആ ഒരു പാട്ട് പാടാൻ കഴിഞ്ഞത് തന്റെ വലിയ ഭാഗ്യമാണെന്നും അദ്ദേഹം അഭിമുഖത്തിൽ പറയുന്നുണ്ട്.

    Recommended Video

    വീട്ടിലെ അവസ്ഥ ഇപ്പോഴും ശോകമാണ്.. | Aishwarya Lekshmi Reveals | Archana 31 Not Out | Filmibeat
    മലയാളത്തിൽ പാടിയിട്ടില്ല

    തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി, മറാത്തി, ഗുജറാത്തി തുടങ്ങി സ്പാനിഷ്, റഷ്യ എന്നിങ്ങനെ 36 ഭാഷകളിലായി മുപ്പതിനായിരത്തിലധികം പാട്ടുകള്‍ ലത മങ്കേഷ്കർ ആലപിച്ചിട്ടുണ്ട്. ഭാഷപരമായ പ്രശ്നം കൊണ്ടാണ് മലയാളത്തിൽ ഗാനം ആലപിക്കാതിരുന്നത്. സംഗീത സംവിധായകൻ സലിൽ ചൗധരിയുമായുള്ള അടുത്ത ബന്ധത്തെ തുടർന്നാണ് മലയാളം വഴങ്ങാഞ്ഞിട്ടും ഇതിഹാസഗായിക നെല്ലിലെ ഗാനം ആലപിച്ചത്. കൂടാത ഒരു ഭാഷയിലും പാടിയ ഗാനങ്ങൾ പ്രിയ ഗായിക വീണ്ടും കേട്ടിരുന്നില്ല. കാരണം താൻ പാടിയ പാട്ടുകൾ വീണ്ടും കേട്ടാൽ അതിൽ ഒരു നൂറ് തെറ്റുകള്‍ താന്‍ തന്നെ കണ്ടുപിടിക്കും എന്നതായിരുന്നു കാരണമായി പറഞ്ഞത്.

    Read more about: mg sreekumar lata mangeshkar
    English summary
    MG Sreekumar Shares Memory About Late Legendary singer Lata Mangeshkar
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X