For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അപകടത്തിൽ വണ്ടിയുടെ മുൻവശം മുഴുവൻ പോയി, ആകെ തകർന്ന് പോയ സമയത്ത് കൂടെ നിന്നത് ജീവ, ഷാൻ റഹ്മാൻ പറയുന്നു

  |

  മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകനാണ് ജീവ ജോസഫ്. അഭിനേതാവ് കൂടിയാണ് താരം. സീ കേരളം സംപ്രേക്ഷണം ചെയ്ത സരിഗപമ എന്ന സംഗീത റിയാലിറ്റി ഷോയിലൂടെയാണ് താരം പ്രേക്ഷകരുടെ പ്രിയങ്കരനായി മാറുന്നത്. നടന്റെ പ്രകടനം തന്നെയാണ് ജീവയ്ക്ക് ആരാധകരെ വർധിപ്പിച്ചത്. സോഷ്യൽ മീഡിയയിൽ സജീവമാണ് ജീവ. ഭാര്യ അപർണ്ണയ്ക്കുള്ള ചിത്രങ്ങളും വീഡിയോയും മറ്റും താരം പങ്കുവെയ്ക്കാറുണ്ട്.

  കഠിനമായ ഒരു വര്‍ഷമായിരുന്നു, വ്യക്തി ജീവിതത്തിലെ താഴ്ന്ന അവസ്ഥയെ കുറിച്ച് മാളവിക മോഹനൻ

  ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് ജീവയെ കുറിച്ച് ഷാൻ റഹ്മാൻ പറഞ്ഞ വാക്കുകളാണ്. തന്റെ സഹോദരനെ പോലെയാണ് ജീവയെന്നാണ് സംഗീത സംവിധായകൻ പറഞ്ഞത്. കൂടാതെ തനിക്ക് ചെയ്തു തന്ന മറക്കാനാവാത്ത സഹായത്തെ കുറിച്ചും പറയുന്നുണ്ട്. തന്റെ പിറന്നാൾ ആഘോഷത്തിനിടെയാണ് ജീവയുമായുള്ള ആത്മബന്ധത്തെ കുറിച്ച് പറഞ്ഞത്.

  ഭൂതകാലമാണ് ആളുകളെ ശക്തരാക്കുന്നത്, സാമന്തയുടെ വാക്കുകൾ വൈറൽ ആകുന്നു, പിന്തുണയുമായി ആരാധകർ

  താൻ ആരോടും ഇതുവരെ പറഞ്ഞിട്ടില്ലെന്ന് ആമുഖമായി പറഞ്ഞുകൊണ്ടാണ് ജീവ ചെയ്ത സഹായത്തെ കുറിച്ച് ഷാൻ റഹ്മാൻ പറയുന്നത്. കഴിഞ്ഞ ജൂലൈ 18 ന് തനിക്ക് ഒരു ആപകടം സംഭവിച്ചു. തന്‌റെ വണ്ടി ശരിക്കും പോയി. അതുപോലത്തെ ഇടിയായിരുന്നു ഇടിച്ചത്. ഏകദേശം രാത്രി എട്ട് മണിയായി കാണും. പെരുമഴയും. ഞാൻ മാത്രമേ വണ്ടിയിൽ ഉണ്ടായിരുന്നുള്ളൂ. എന്റെ തല ഗ്ലാസിൽ ഇടിച്ചു. എയർ ബാഗൊക്കെ പുറത്തു വന്നു. മൊത്തം സീനാണ്.

  ഞാൻ ആഗ്രഹിച്ച് വാങ്ങിയ വണ്ടിയായിരുന്നു അത്. പുറത്ത് ഇറങ്ങി പോയി നോക്കിയപ്പോൽ ഫ്രണ്ട് ഇല്ല. അങ്ങനത്തെ ഒരു അവസ്ഥയായിരുന്നു. ആകെ തകർന്നു പോയി. ആരെയാണ് വിളിക്കേണ്ടതെന്നും എന്താണ് ചെയ്യേണ്ടതെന്നൊന്നും അറിയില്ല. അപ്പോൾ ആരോ ദുബായിൽ നിന്ന് ജീവയെ വിളിച്ച് കാര്യം പറഞ്ഞു. എന്നിട്ട് ജീവ എന്നെ വിളിച്ചു. വളരെ കൂളായിട്ട് എന്നോട് കാര്യങ്ങൾ തിരക്കി. തനിക്ക് ഒന്നും പറ്റിയില്ല.വണ്ടിയുടെ ഫ്രണ്ട് ഇല്ലെന്ന് പറഞ്ഞു .

  അപ്പോൾ തന്നെ ഷൂട്ട് നിർത്തി വെച്ച് ജീവ അവിടേയ്ക്ക് വന്നു. എന്നിട്ട് ഇനി ഇവിടെ നിൽക്കണ്ടെന്ന് പറഞ്ഞ് എന്നെ സ്റ്റുഡിയോയിൽ കൊണ്ടാക്കി. എന്നിട്ട് രാത്രി രണ്ട് ,മൂന്ന് മണിവരെ അവൻ ആ റോഡ് സൈഡിൽ നിന്നു. ക്രൈയിൻ വന്ന് ആ വണ്ടി എടുത്തു കൊണ്ട് പോയതിന് ശേഷമാണ് പോയത്. പിന്നീട് പോലീസ് സ്റ്റേഷനിൽ പോകനും ബാക്കി എല്ലാ കാര്യത്തിനും കൂടെ തന്നെയുണ്ടായിരുന്നുവെന്നും ഷാൻ റഹ്മാൻ പറയുന്നു. അന്ന് അവന് അറിയാമായിരുന്നു എന്റെ കൂടെ നിന്നില്ലെങ്കിൽ ഞാൻ തകർന്നു പോകുമെന്ന്. തന്റെ അനിയാനാണ് ജീവ എന്ന് പറഞ്ഞു കൊണ്ടാണ് ഷാൻ റഹ്മാൻ അവസാനിപ്പിക്കുന്നത്. വൈകാരിമായിട്ടാണ് ജീവ വാക്കുകൾ കേട്ട് നിൽക്കുന്നത്.

  മിന്നൽ മുരളിയിലെ ശെരിക്കും മിന്നൽ ദാ.. ഈ കക്ഷിയാണ്

  ഷാനെ കുറിച്ച് ജീവയും വാചാലനായിരുന്നു. സരിഗമപ വേദിയിൽ വെച്ചാണ് ആദ്യമായി കാണുന്നതെന്ന് പറഞ്ഞ് കൊണ്ടാണ് ജീവ പറഞ്ഞ് തുടങ്ങുന്നത്. ഗോപി ചേട്ടനെ നേരത്തെ കണ്ടിട്ടുണ്ട്. ചേച്ചിയേയും ഗോപി ചേട്ടനേയും കണ്ടതിന് ശേഷമാണ് ഷാനിക്കയെ കാണാൻ പോകുന്നത്. ഏറെ ടെൻഷനോടെയാണ് ഞാൻ അന്ന് കൈ കൊടുക്കുന്നത്. ആദ്യ ദിവസം ഞാൻ പറഞ്ഞ ഒരു ഡയലോഗിനെ ഫസ്റ്റ് റെസ്പോൻസ് തരുന്നത് ഷാനിക്ക ആയിരുന്നു. അതിന് ശേഷം നമ്മൾ എന്ത് പ്ലാൻ ചെയ്താലും വേറെ ആര് പ്രതികരിക്കുന്നതിന് ഒരു സെക്കൻഡ് മുമ്പ് ഷാനിക്ക പ്രതികരിക്കുമെന്നുള്ള ധൈര്യത്തിലാണ് തലേദിവസം നമ്മൾ ഓരേ സാധനങ്ങൾ പ്ലാൻ ചെയ്യുന്നത്. വെറും ഒരു അവതാരകനായിട്ട് വന്ന ആളാണ് ഞാൻ. ഇപ്പോൾ വീട്ടിൽ നിന്ന് ഇറങ്ങാത്ത ഒരു കൂട്ടുകാരനെ പോലെയായി. അത്രയും സ്വാതന്ത്ര്യം എനിക്ക് ആ വവീട്ടിലുണ്ട് . തനിക്ക് സരിഗമപ തന്നെ ഏറ്റവും വലിയ സമ്മാനങ്ങളിലെന്നാണ് ഷാനിക്കയെന്നാണ് ജീവ പറഞ്ഞത്.

  Read more about: shaan rahman
  English summary
  Music director Shaan Rahman Opens Up About Friendship With Saregamapa Fame jeeva Joseph,
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X