twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'ശ്രീരാഗമോ' എന്ന ഗാനം ചിലര്‍ കവര്‍ ആക്കി കബറടക്കി, ശരതിന്റെ വാക്കുകൾ വൈറലാവുന്നു

    Array

    |

    മലയാളി പ്രേക്ഷകർ ഇന്നും മൂളി നടക്കുന്ന ഗാനമാണ് പവിത്രത്തിലെ ശ്രീരാഗമോ.. എന്ന് തുടങ്ങുന്ന ഗാനം. ശരത് ആണ് ഈ ഗാനത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. ഇന്ന് ഈ പാട്ടിന്റെ നിരവധി കവർ വെർഷനുകൾ ഇറങ്ങുന്നുണ്ട്. ഇപ്പോഴിതാ പാട്ടിന്റെ കവര്‍ വേര്‍ഷനുകളെക്കുറിച്ച് പറയുകയാണ് ശരത്. കൈരളി ടി.വി സംപ്രേക്ഷണം ചെയ്യുന്ന മ്യൂസിക് 7 എന്ന പരിപാടിയിലാണ് ഇക്കാര്യം പറഞ്ഞത്.

    Sharreth

    'അമേരിക്കന്‍ പ്രസിഡന്റ് ഒഴികെ എല്ലാവരും കവര്‍ ചെയ്യുന്ന ഒരു പാട്ടാണ് ശ്രീരാഗമോ എന്നാണ് താരം പറയുന്നത്. സംഗീത സംവിധായകന്റെ വാക്കുകൾ ഇങ്ങനെ...'''അമേരിക്കന്‍ പ്രസിഡന്റ് ഒഴികെ എല്ലാവരും കവര്‍ ചെയ്യുന്ന ഒരു പാട്ടാണ് ശ്രീരാഗമോ എന്നത്. കൂടാതെ ചിലര്‍ ഈ പാട്ടിനെ കവര്‍ ആക്കി കബറടക്കി. 23ാം വയസിലാണ് ശരത് പവിത്രം എന്ന ചിത്രത്തിന്റെ പാട്ടുകള്‍ക്ക് സംഗീതം നല്‍കുന്നത്. 'ശ്രീരാഗമോ...' എന്ന പാട്ടിന്റെ പശ്ചാത്തലം തനിക്ക് സംവിധായകന്‍ പറഞ്ഞു തന്നപ്പോള്‍ എന്ത് ചെയ്യണം എന്ന് ഒരു പിടുത്തവും കിട്ടിയില്ല എന്നും ശരത് പറയുന്നു.

    വെറുതെയല്ല നിങ്ങളെ സ്നേഹസീമ എന്ന്‌ വിളിക്കപ്പെടുന്നത്, സീമ ജി നായരെ കുറിച്ച് കിഷോർ സത്യവെറുതെയല്ല നിങ്ങളെ സ്നേഹസീമ എന്ന്‌ വിളിക്കപ്പെടുന്നത്, സീമ ജി നായരെ കുറിച്ച് കിഷോർ സത്യ

    'ആ പാട്ടിന്റെ തീം കേട്ടപ്പോള്‍ ഞാനാകെ ബ്ലാങ്ക് ആയി, എന്ത് ചെയ്യണമെന്ന് ഒരു പിടുത്തവും കിട്ടിയില്ല. പല പല സംഭവങ്ങളാണ് ആ പാട്ടില്‍ നടക്കുന്നത്. കംപോസിങ്ങിന്റെ ഭാഗമായി ഞങ്ങള്‍ സിനിമയിലെ അതേ വീട്ടിലാണ് താമസിക്കുന്നത്. വീടിന്റെ അയല്‍ക്കാരന് ക്ലാസിക്കല്‍ പാട്ടുകളോട് വല്ലാത്തൊരു ഭ്രാന്താണ്, ഇടയ്ക്കിടയ്ക്ക് ഓരോ പാട്ടുകളും പാടി വീട്ടില്‍ വരും. അങ്ങനെ ഒരിക്കല്‍ അയാള്‍ പാടിയ പക്കല നിലപടി എന്ന കീര്‍ത്തനമാണ് ഈ പാട്ടിലേക്കെത്തിച്ചത്, ഒപ്പം എന്റെ ഗുരുനാഥന്റെ അഷ്ടപദിയും പാട്ടിന് പ്രചോദനമായി. അങ്ങനെയാണ് ശ്രീരാഗമോ പിറക്കുന്നത്,' ശരത് പറയുന്നു.

    സിനിമയില്‍ ഈ പാട്ട് കണ്ടശേഷം ദാസേട്ടന്‍ പറഞ്ഞ കാര്യം വളരെ രസകരമായിരുന്നെന്നും ശരത് പറയുന്നു. ' എടാ മോനേ, ഞാന്‍ കഷ്ടപ്പെട്ട് പാടിയ സ്വരങ്ങള്‍ക്ക് അവരവിടെയിരുന്ന് പടവലങ്ങ അരിയുകയാണ്,' എന്നാണ് യേശുദാസ് പറഞ്ഞെതെന്നും ശരത് പറയുന്നു .19ാം വയസ്സില്‍ 'ക്ഷണക്കത്ത്' എന്ന ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം നല്‍കി കൊണ്ടാണ് ശരത് സംഗീതസംവിധാന രംഗത്തേയ്ക്ക് അരങ്ങേറ്റം കുറിക്കുന്നത്. തുടര്‍ന്ന് വിവിധ ഭാഷകളിലായി ഒട്ടേറെ ചിത്രങ്ങള്‍ക്കാണ് അദ്ദേഹം സംഗീതം നല്‍കിയത്. ടെലിവിഷൻ റിയാലിറ്റി ഷോകളിലും സജീവമാണ് ശരത്.

    15 വർഷത്തെ സന്തോഷം, സ്നേഹത്തിന് നിറഞ്ഞ നന്ദി പറഞ്ഞ് ജ്യോതിക, സൂര്യയുടെ മറുപടി വൈറലാവുന്നു15 വർഷത്തെ സന്തോഷം, സ്നേഹത്തിന് നിറഞ്ഞ നന്ദി പറഞ്ഞ് ജ്യോതിക, സൂര്യയുടെ മറുപടി വൈറലാവുന്നു

    1994 ൽ ടികെ രാജീവ് കുമാറാണ് പവിത്രം സംവിധാനം ചെയ്തത്. മോഹൻലാൽ, തിലകൻ, ശോഭന, വിന്ദുജ മേനോൻ , ശ്രീവിദ്യ,നരേന്ദ്രപ്രസാദ്,നെടുമുടി വേണു, ശ്രീനിവാസൻകെ.പി.എ.സി. ലളിത എന്നിങ്ങനെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളായിരുന്നു ചിത്രത്തിൽ അണിനിരന്നത്. നടി . വിന്ദുജ മേനോന്റെ ആദ്യ ചിത്രമായിരുന്നു. സംവിധായകൻ ടി.കെ. രാജീവ് കുമാറും പി. ബാലചന്ദ്രനും ചേർന്നാണ് ഈ ചിത്രത്തിന്റെ കഥയെഴുതിയത്. തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് പി. ബാലചന്ദ്രൻ ആണ്. സിനിമ പുറത്ത് ഇറങ്ങി വർഷങ്ങൾ കഴിഞ്ഞിട്ടും ഇന്നും ഈ ചിത്രം പ്രേക്ഷകരുടെ ഇടയിൽ ചർച്ചാ വിഷയമാണ്.

    ശിവനും അഞ്ജലിയും അകലുമ്പോൾ സാന്ത്വനത്തിലേയ്ക്ക് ഒരു സന്തോഷ വാർത്ത എത്തുന്നു, പുതിയ എപ്പിസോഡ്ശിവനും അഞ്ജലിയും അകലുമ്പോൾ സാന്ത്വനത്തിലേയ്ക്ക് ഒരു സന്തോഷ വാർത്ത എത്തുന്നു, പുതിയ എപ്പിസോഡ്

    Recommended Video

    മമ്മൂക്കയും ദുൽകറുംകൂടി കല്യാണത്തിന് ഒരേ വേദിയിൽ..തകർപ്പൻ വീഡിയോ

    പവിത്രം എന്ന ഒറ്റസിനിമകൊണ്ട് വിന്ദുജ മേനോന് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു. ശക്തമായ ഒരു കഥാപാത്രത്തെയായിരുന്നു നടി സിനിമയിൽ അവതരിപ്പിച്ചത്. പിന്നീട് ഇതുപോലെ ഒരു കഥാപാത്രം ചെയ്യാൻ അവസരം ലഭിച്ചില്ലെന്നും താരം പറഞ്ഞിരുന്നു, ഫ്‌ളാഷ് മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ചേട്ടച്ഛന്റെ മീനാക്ഷിയെ ഇപ്പോള്‍ കാണുമ്പോള്‍ എന്തു തോന്നുന്നു എന്ന ചോദ്യത്തിന് മീനാക്ഷിയെ കുറച്ചുകൂടി നന്നാക്കാമായിരുന്നെന്നാണ് പവിത്രം കാണുമ്പോഴെല്ലാം തോന്നിയിട്ടുള്ളതെന്നാണ് വിന്ദുജ പറഞ്ഞു. 'പതിനഞ്ച് വയസിലാണ് മീനാക്ഷിയെ അവതരിപ്പിച്ചത്. ചേട്ടച്ഛനും മീനാക്ഷിയും തമ്മിലുള്ള ബന്ധത്തിന് ഇത്രമാത്രം ആഴമുണ്ടെന്ന് വിവാഹശേഷമാണ് മനസിലാവുന്നത്. ബാലതാരമായി രണ്ടുമൂന്നു സിനിമയില്‍ അഭിനയിച്ചെങ്കിലും ഒരു കൊച്ചുകുട്ടിക്ക് മനസിലാക്കേണ്ട കാര്യങ്ങള്‍ മാത്രം അപ്പോള്‍ അറിഞ്ഞാല്‍ മതിയായിരുന്നു. എന്നാല്‍ സിനിമ എന്ന മാധ്യമത്തെ പൂര്‍ണമായി തിരിച്ചറിയുന്നത് പവിത്രത്തിലൂടെയാണെന്നും നടി പറഞ്ഞിരുന്നു

    Read more about: song
    English summary
    Music Director Sarath Opens Up About His Sreeragamo Song Cover Version
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X