Just In
- 13 hrs ago
എലീനയുടെ വിവാഹത്തെക്കുറിച്ച് മാതാപിതാക്കള്‍, രോഹിത്തിനെ നേരത്തെ അറിയാം, പ്രണയം അറിഞ്ഞില്ല
- 13 hrs ago
സൗന്ദര്യത്തിന്റെ രഹസ്യമെന്താണ്, നടൻ പ്രേം നസീറിന്റെ പഴയ അഭിമുഖം വൈറലാകുന്നു
- 13 hrs ago
സാന്ത്വനത്തില്‍ കിടിലന്‍ ട്വിസ്റ്റ്, ശിവനെ അപമാനിച്ചവരോട് തിരിച്ചടിച്ച് അഞ്ജലി, അപ്രതീക്ഷിത നീക്കം കിടുക്കി
- 14 hrs ago
അമിതാഭ് ബച്ചന് തന്റെ പ്രണയം അംഗീകരിക്കാത്തതിന് കാരണമുണ്ട്; കുടുംബത്തിന് വേണ്ടിയാണെന്ന് നടി രേഖ
Don't Miss!
- News
സുനില്‍കുമാറിനും ചന്ദ്രശേഖരനും വരെ സീറ്റുണ്ടാവില്ല, സിപിഐ കടുത്ത നീക്കത്തിനൊരുങ്ങുന്നു!!
- Sports
ഒന്നാം ടെസ്റ്റ്: ഇംഗ്ലണ്ടിന് വമ്പന്‍ സ്കോര്‍, രണ്ടാം ഇന്നിങ്സില്‍ ശ്രീലങ്ക പൊരുതുന്നു
- Automobiles
ആൾട്രോസ് ഐടർബോയെ വ്യത്യസ്തമാക്കുന്ന ബെസ്റ്റ് ഇൻ സെഗമെന്റ് ഫീച്ചറുകൾ
- Lifestyle
അകാരണമായി തര്ക്കങ്ങളില്പ്പെടാം; ഇന്നത്തെ രാശിഫലം
- Finance
ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നിയമങ്ങള്‍ കൊണ്ടുവരാന്‍ ആര്‍ബിഐ!!
- Travel
ഉള്ളിലെ സാഹസികതയെ കെട്ടഴിച്ചുവിടാം...ഈ സ്ഥലങ്ങള്‍ കാത്തിരിക്കുന്നു
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
വിദ്യാസാഗര്‍ ആദ്യമായി ഒരുക്കിയ ക്രിസ്തീയ ഭക്തിഗാനം നെഞ്ചിലേറ്റി ആരാധകര്‍
വിദ്യാസാഗര്‍ സംഗീതം പകര്‍ന്ന ഹിറ്റ് ഗാനങ്ങളുടെ ആരാധകരാണ് മലയാളികള്‍. നൂറ് കണക്കിന് സിനിമകളിലൂടെയായി വിദ്യസാഗറിന്റെ ഒത്തിരി ഗാനങ്ങള്‍ കേട്ട് കഴിഞ്ഞു. എന്നാലിപ്പോള്‍ സിനിമാ പാട്ടുകള്‍ക്ക് പുറമേ ഭക്തി ഗാനത്തിന് വേണ്ടി സംഗീതമൊരുക്കി കൈയടി വാങ്ങിയിരിക്കുകയാണ് പ്രശസ്ത തെന്നിന്ത്യന്‍ സംഗീത സംവിധായകനായ വിദ്യാസാഗര്‍.
വിദ്യസാഗര്‍ ആദ്യമായി ഒരുക്കിയ ക്രിസ്തീയ ഭക്തിഗാനം ആരാധകര്‍ നെഞ്ചിലേറ്റി കഴിഞ്ഞു. 'കനവിന് അഴകേ കാവല്‍ മിഴിയേ' എന്ന ഈ ഗാനം സൂപ്പര്‍ ഹിറ്റായി സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു. വര്‍ഷങ്ങള്‍ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് മലയാളികളുടെ പ്രിയ സംഗീത സംവിധായകന് വിദ്യാസാഗര്‍ ഇങ്ങനെയൊരു ഹിറ്റ് ഗാനം മലയാളികള്‍ക്ക് സമ്മാനിക്കുന്നത്.
സിനിമയ്ക്ക് വേണ്ടി അല്ലാതെ വിദ്യാസാഗര്‍ ഒരുക്കിയ ഗാനമെന്ന പ്രത്യേകത കൂടി ഈ പാട്ടിനുണ്ട്. വിവിധ ഇന്ത്യന്‍ ഭാഷാ സിനിമകളില്‍ സൂപ്പര്‍ഹിറ്റ് ഗാനങ്ങള്‍ ഒരുക്കിയ വിദ്യാസാഗര്‍ ആദ്യമായാണ് ഒരു ക്രിസ്തീയ ഭക്തിഗാനത്തിന് സംഗീതം ഒരുക്കുന്നത്. പുതുതലമുറയില്‍ ശ്രദ്ധേയയായ യുവഗായിക സെലിന് ഷോജിയാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.
ഒട്ടേറെ ക്രിസ്തീയ ഭക്തിഗാനങ്ങള്‍ രചിച്ച് സംഗീത ആസ്വാദകരുടെ പ്രശംസ പിടിച്ചു പറ്റിയ ജോയ്സ് തോന്നിയാമലയാണ് ഈ ഗാനം രചിച്ചത്. ഗാനം റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ യൂട്യൂബില്‍ തരംഗമായിരിക്കുകയാണ്. സമീപകാലത്ത് ഇറങ്ങിയ ക്രിസ്തീയ ഭക്തിഗാനങ്ങളില്‍ നിന്ന് ഏറെ പുതുമയുള്ളതാണ് ഈ ഗാനമെന്നാണ് സംഗീതാസ്വാദകരുടെ പക്ഷം. മെലഡിയുടെ രാജകുമാരനായ വിദ്യാസാഗറില്‍ നിന്ന് പിറവിയെടുത്ത ഈ ആത്മീയഗാനം ഏറെ ശ്രദ്ധ നേടി മുന്നേറുകയാണ്.
പി ഒ പി മീഡിയ ബാനറിലാണ് പാട്ട് ഒരുങ്ങിയിരിക്കുന്നത്. സെലിന് ഷോജിയ്ക്കൊപ്പം കാര്‍ത്തിക് ആണ് മെയില്‍ വേര്‍ഷന്‍ പാടിയിരിക്കുന്നത്. ഷോജി സെബാസ്റ്റ്യന്‍ ക്യാമറ കൈര്യം ചെയ്തു. ഫ്ളൂട്ട് - നിഖില്‍, തബല - ഓജസ് ആദിയയും നിര്‍വഹിക്കുന്നു. വിഷ്ണു ശ്യാം, ഗണേഷ്, ബെന്‍ കാച്ചപ്പിള്ളി. അപര്‍ണ്ണ, ദീപ്തി, വീണ, ഹരിപ്രിയ, ശെബകരാജ്, നാരായണന്, ശശിഹരന്, സുദര്ശന്, വര്‍ഷ വല്ലകി, ആദിത്യ ശ്രീനിവാസന് തുടങ്ങിയവരാണ് പാട്ടിന് പിന്നണിയില്‍ പ്രവര്‍ത്തിച്ച മറ്റുള്ളവര്‍.
വിദ്യാസാഗറൊരുക്കിയ പാട്ട് കേൾക്കാം