For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നിറവയറ് കാണിച്ച് ഗായികയും ഭർത്താവും; അമ്മായിയമ്മ പോലും കാത്തിരിക്കുന്നു, എന്നാല്‍ താൻ ഗര്‍ഭിണിയല്ലെന്ന് താരം

  |

  ബോളിവുഡിലെ പാട്ടുകാരിയായ നേഹ കക്കര്‍ ഇടയ്ക്കിടെ വാര്‍ത്തകളില്‍ ഇടംനേടുകയും ട്രോളുകള്‍ ഏറ്റുവാങ്ങുകയും ചെയ്യാറുണ്ട്. ഏറ്റവും പുതിയതായി നടിയുടെ കാന്ത ലാഗ എന്ന് തുടങ്ങുന്ന പാട്ടിലൂടെയാണ് നേഹ വാര്‍ത്തയില്‍ നിറഞ്ഞത്. പിന്നാലെ നടിയുടെ ഗര്‍ഭധാരണം സംബന്ധിച്ചുള്ള വിവരങ്ങളും പുറത്ത് വന്നു. ഏറ്റവും പുതിയതായി ഭര്‍ത്താവ് റോഹന്‍പ്രീത് സിംഗിനൊപ്പം നിറവയര്‍ താങ്ങി പിടിച്ച് നില്‍ക്കുന്ന ഫോട്ടോയാണ് നേഹ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. ഇത് വലിയ രീതിയില്‍ ചര്‍ച്ചയാവുകയും ചെയ്തു. ഇപ്പോഴിതാ വീണ്ടും അതേ ചിത്രത്തിന് പിന്നിലുള്ള കഥ വൈറലാവുകയാണ്.

  എന്നാല്‍ ഗായികയുടെ നിറവയറിന് പിന്നില്‍ മറ്റൊരു കഥ കൂടിയുണ്ടെന്നത് പിന്നാലെയാണ് വ്യക്തമായത്. നേഹയുടെയും രോഹന്റേതുമായി വരാനിരിക്കുന്ന മ്യൂസിക്കല്‍ വീഡിയോയ്ക്ക് വേണ്ടി ചെയ്തതില്‍ നിന്നുള്ള ഫോട്ടോയായിരുന്നിത്. അതില്‍ നേഹ ഗര്‍ഭിണിയായി വേഷമിടുന്നതാണെന്നാണ് അറിയുന്നത്. പാട്ടിന് വേണ്ടി നടത്തിയതാണെങ്കിലും നേഹ യഥാര്‍ഥത്തില്‍ ഗര്‍ഭിണിയാണെന്ന് വരെ പലരും തെറ്റിദ്ധരിച്ചു. വൈകാതെ നേഹ അമ്മയാവാന്‍ പോവുകയാണെന്ന തരത്തിലുള്ള വാര്‍ത്തകളും വന്നിരുന്നു.

  neha-kakkar

  ഏറെ കാലത്തെ ഭ്രാന്തമായ പ്രണയത്തിനൊടുവില്‍ 2020 ഒക്ടോബര്‍ 24 നായിരുന്നു ഹിറ്റ് ജോഡികളായ രോഹന്‍പ്രീത് സിംഗും നേഹ കാക്കറും വിവാഹിതരാവുന്നത്. അന്ന് മുതല്‍ താരദമ്പതിമാരുടെ ചിത്രങ്ങളും വീഡിയോസുമെല്ലാം ആരാധകര്‍ ഏറ്റെടുത്തിരുന്നു. അതേ സമയം കപില്‍ ശര്‍മ്മ അവതാരകനായിട്ടെത്തുന്ന പുതിയ എപ്പിസോഡില്‍ നേഹ കാക്കര്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. നേഹയുടെ സാന്നിധ്യം കൊണ്ട് ഷോ ശ്രദ്ധേയമാവുകയും ചെയ്തു. അവിടെ വെച്ച് തന്റെ നിറവയര്‍ കണ്ടപ്പോള്‍ അമ്മായിയമ്മ പ്രതികരിച്ചത് എങ്ങനെയാണെന്നും താരം വെളിപ്പെടുത്തിയിരുന്നു.

  മ്യൂസിക്കല്‍ ആല്‍ബത്തിന് വേണ്ടി ചെയ്യുന്നതാണെന്ന് അമ്മായിയമ്മയ്ക്ക് അറിയില്ലായിരുന്നു. അതുകൊണ്ട് തന്നെ താന്‍ ഗര്‍ഭിണിയാണെന്നത് സത്യമായിരിക്കുമെന്ന് അവര്‍ കരുതി. എന്നാല്‍ തങ്ങളുടെ ആൽബം കണ്ടതിന് ശേഷം താനും രോഹനും ചേര്‍ന്ന് ഒരു സന്തോഷ വാര്‍ത്ത വേഗം തരണമെന്ന കാര്യം അമ്മായിയമ്മ ആദ്യമേ പറഞ്ഞിരുന്നതായും നേഹ പറയുന്നു. അതേ സമയം രോഹനില്‍ നിന്നും താന്‍ ഗര്‍ഭിണിയായതിനെ തുടര്‍ന്നാണ് പെട്ടെന്ന് വിവാഹം കഴിച്ചതെന്ന തരത്തില്‍ മുന്‍പ് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നതായിട്ടും നേഹ വെളിപ്പെടുത്തുന്നു.

  neha-kakkar

  കഴിഞ്ഞ വര്‍ഷം ഡാന്‍സ് ദിവാനെ 3 എന്ന പ്രമുഖ ഡാന്‍സ് റിയാലിറ്റി ഷോ യില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍ ഗര്‍ഭിണിയാണെന്ന തരത്തിലുള്ള ഗോസിപ്പുകളില്‍ സത്യമില്ലെന്ന കാര്യം നേഹ വെളിപ്പെടുത്തിയിരുന്നു. മത്സരാര്‍ഥിയായ ഒരു കുട്ടിയുടെ ഡാന്‍സ് പ്രകടനം കണ്ടതിന് ശേഷമാണ് താനും രോഹനും ഒരു കുഞ്ഞിനെ കുറിച്ച് ഇപ്പോഴൊന്നും ചിന്തിച്ചിട്ടില്ലെന്നുള്ള കാര്യം നേഹ സൂചിപ്പിച്ചത്. ഇനിയിപ്പോള്‍ ഒരു കുഞ്ഞിനെ കുറിച്ച് ഞങ്ങള്‍ ചിന്തിക്കുകയാണെങ്കില്‍ ഇതുപോലൊരു കുട്ടിയെ ലഭിക്കാനാണ് ആഗ്രഹിക്കുക എന്നും മത്സരാര്‍ഥിയോട് പറഞ്ഞിരുന്നു.ല അന്ന് മുതലാണ് നേഹ ഗർഭിണിയാണെന്ന തരത്തിലുള്ള വാർത്തകൾക്ക് അവസാനമായത്.

  Recommended Video

  Mohanlal shares a photo with his first car and the story behind

  ഇന്ത്യന്‍ ഐഡല്‍ റിയാലിറ്റി ഷോ യിലൂടെയാണ് ഗായികയായ നേഹ കക്കാര്‍ ശ്രദ്ധിക്കപ്പെടുന്നത്. പില്‍ക്കാലത്ത് ഒരു സംഗീതം ആല്‍ബത്തിലൂടെ തന്നെയാണ് രോഹന്‍പ്രീതിനെ കാണുന്നതും അടുപ്പത്തിലാവുന്നതും. 2014 മുതലാണ് താരങ്ങള്‍ പ്രണയത്തിലാവുന്നത്. എന്നാല്‍ 2018 മുതല്‍ ഇരുവരുടെയും പ്രണയം സംബന്ധിച്ചുള്ള വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങിയിരുന്നു. ഒടുവില്‍ 2020 ല്‍ രണ്ടാളും വിവാഹം കഴിച്ചു. ഭര്‍ത്താവിനും കുടുംബത്തിനുമൊപ്പമുള്ള ആഘോഷങ്ങളും യാത്രകളുമൊക്കെ നേഹ സോഷ്യല്‍ മീഡിയ വഴി പങ്കുവെക്കാറുണ്ട്. എന്തായാലും അമ്മായിയമ്മയുടെ ആഗ്രഹം പോലെ വൈകാതെ ഒരു കുഞ്ഞ് കൂടി ജനിച്ച് നല്ലൊരു കുടുബമാവാന്‍ താരങ്ങള്‍ക്ക് സാധിക്കട്ടേ എന്നാണ് ആരാധകര്‍ പറയുന്നത്. നിലവിൽ സംഗീത ആൽബങ്ങളുമായിട്ടുള്ള തിരക്കിലായിരുന്നു താരദന്പതിമാർ.

  Read more about: singer ഗായിക
  English summary
  Neha Kakkar Opens Up About Her Mother-In-Law's Reaction On Saw Her Baby Bump
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X