റൊമാന്റിക് മൂഡിൽ അരുണും നിക്കിയും, ധമാക്കയിലെ സേവ് ദ ഡേറ്റ് ഗാനം പുറത്ത്
അഡാർ ലവിന് ശേഷം ഒമർ ലുലു സംവിധാനം ചെയ്യുന്ന ചിത്രമാണ് ധമാക്ക. അരുൺ കുമാർ, നിക്കി ഗൽറാണി എന്നിവർ പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രത്തിന്റെ സേവ് ദ ഡേറ്റ് ഗാനം പുറത്ത് . ഹരിനാരായണന്റെ വരികൾക്ക് ഗോപി സുന്ദറാണ് സംഗീതം നൽകിയിരിക്കുന്നത്. നാടൻ പാട്ട് കലാകാരൻ പ്രണവ് ശശിയാണ് ഗാനം ആലപിച്ചിരിക്കുന്നത്.

നിക്കി ഗൽറാണി, അരുൺ കുമാർ എന്നിവർക്കൊപ്പം മുൻനിരതാരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.ഇന്നസെന്റ്, സാബുമോന്‍, മുകേഷ്, ഉര്‍വ്വശി, നേഹ, ഹരീഷ് കണാരന്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, ഷാലിന്‍ സോയ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്നുണ്ട് ഇതിനു മുൻപ് ചിത്രത്തിലെ മറ്റൊരു ഗാനം പുറത്തു വന്നിരുന്നു. വിവാഹ ഗാനമായിരുന്നു ഇത്. സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു ഗാനം. സോഷ്യൽ മീഡിയ ട്രെന്റിങ്ങിൽ ഗാനം ഇടംപിടിച്ചിരുന്നു.
ഗുഡ് ലൈന്‍ പ്രൊഡക്ഷന്‍സ് അവതരിപ്പിക്കുന്ന ധമാക്ക എം കെ നാസര്‍ ആണ് നിര്‍മ്മിക്കുന്നത്. സാരംഗ് ജയപ്രകാഷ്, വേണു ഓവി കിരണ്‍ ലാല്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. ഗോപി സുന്ദര്‍ ആണ് സംഗീതം. ഛായാഗ്രഹണം സിനോജ് പി അയ്യപ്പന്‍. ചിത്രം അടുത്ത മാസം തിയേറ്ററുകളിലെത്തും.


Click it and Unblock the Notifications











