twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വിവാഹം കഴിഞ്ഞ് മുംബൈയിലെത്തിയപ്പോഴാണ് ഭര്‍ത്താവ് അത് ചോദിക്കുന്നത്; ഗായികയായതിനെ പറ്റി വാണി ജയറാം പറഞ്ഞത്

    |

    മധുര ശബ്ദത്തിലൂടെ ഇന്ത്യന്‍ സംഗീത ലോകത്തെ കൈയ്യിലെടുത്ത ഗായിക വാണി ജയറാമിന്റെ അപ്രതീക്ഷിത വിയോഗത്തില്‍ ഞെട്ടിയിരിക്കുകയാണ് ആരാധകര്‍. എഴുപത്തിയെട്ട് വയസുകാരിയായ വാണി വീട്ടില്‍ കുഴഞ്ഞ് വീണതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

    ആഴ്ചകള്‍ക്ക് മുന്‍പ് പത്മഭൂഷന്‍ പുരസ്‌കാരം ലഭിച്ച വാണി ജയറാം ഒരു സന്തോഷത്തിന് പിന്നാലെ സങ്കടമായി മാറിയിരിക്കുകയാണ്. ഹിന്ദി, തെലുങ്ക്, മലയാളം, തമിഴ് എന്നിങ്ങനെ ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും പാടിയിട്ടുള്ള ഗായിക മുന്‍പ് പറഞ്ഞ ചില കാര്യങ്ങള്‍ വൈറലാവുകയാണ്. വിവാഹത്തെ കുറിച്ചും ഭര്‍ത്താവ് ജയറാമിനെ കുറിച്ചുമെല്ലാം നേരെ ചൊവ്വ എന്ന പരിപാടിയിലൂടെ ഗായിക സംസാരിച്ചിരുന്നു.

    Also Read: മൂന്ന് നായികമാരെയും കൊണ്ട് മമ്മൂട്ടിയുടെ ഡ്രൈവ്; മരുഭൂമിയില്‍ കരഞ്ഞ് നിലവിളിച്ച് നടിമാരും, വീഡിയോ വൈറലാവുന്നുAlso Read: മൂന്ന് നായികമാരെയും കൊണ്ട് മമ്മൂട്ടിയുടെ ഡ്രൈവ്; മരുഭൂമിയില്‍ കരഞ്ഞ് നിലവിളിച്ച് നടിമാരും, വീഡിയോ വൈറലാവുന്നു

     vani-jayaram

    എന്റെ ജാതകത്തില്‍ എഴുതിയൊരു കാര്യമുണ്ട്. ഈ പെണ്‍കുട്ടി വളര്‍ന്ന് നല്ല ശബ്ദത്തോട് കൂടി വലിയൊരു ഗായികയായി മാറുമെന്ന് എന്റെ അച്ഛനോട് ഒരാള്‍ പ്രവചിച്ചിരുന്നു. അന്നത് കേട്ട് അച്ഛന്‍ തമാശയാക്കി ചിരിച്ചു. സ്‌കൂളില്‍ സംഗീതത്തിനെല്ലാം എനിക്ക് ഫസ്റ്റ് ആയിരുന്നു. കോളേജിലെത്തിയപ്പോഴും അങ്ങനെ തന്നെ. പഠനത്തിന് ശേഷം ബാങ്കില്‍ ജോലിയ്ക്ക് കയറി. ആ സമയത്തായിരുന്നു വിവാഹം.

    ചെന്നൈയില്‍ നിന്നും സിക്കന്തരബാദിലെത്തിയപ്പോഴാണ് ജയറാം സാറുമായിട്ടുള്ള വിവാഹം ഉറപ്പിക്കുന്നത്. വിവാഹം കഴിഞ്ഞതിന് ശേഷം ബോംബെയിലേക്കാണ് പോയത്. അവിടെ നിന്നും ഇത്രയും മനോഹരമായ ശബ്ദമുണ്ടായിട്ടും നീ എന്താണ് സംഗീതം പഠിക്കാത്തതെന്ന് ഭര്‍ത്താവ് ചോദിച്ചു. അങ്ങനെയാണ് ഹിന്ദുസ്ഥാനി സംഗീതം പഠിക്കുന്നത്. പിന്നീട് സിനിമയിലേക്കും പാടി തുടങ്ങി. ഞാന്‍ ആദ്യമായി പാടിയ എല്ലാ ഭാഷകളിലെയും പാട്ടുകള്‍ ഹിറ്റായി. അതുപോലെ ഒത്തിരി താരങ്ങളുടെ ആദ്യ സിനിമയില്‍ പാടുകയും അവരൊക്കെ സൂപ്പര്‍താരങ്ങളായിട്ടും മാറി.

    Also Read: ഭാര്യയും 4 മക്കളുമുള്ളപ്പോള്‍ നടിയെ കൂട്ടി വന്നു; ഒരു വീട്ടില്‍ രണ്ട് ഭാര്യമാരുമായി ജീവിച്ച കഥ പറഞ്ഞ് സലിം ഖാൻAlso Read: ഭാര്യയും 4 മക്കളുമുള്ളപ്പോള്‍ നടിയെ കൂട്ടി വന്നു; ഒരു വീട്ടില്‍ രണ്ട് ഭാര്യമാരുമായി ജീവിച്ച കഥ പറഞ്ഞ് സലിം ഖാൻ

    രജനികാന്തിന്റെ പടത്തില്‍ പാടിയിട്ട് എനിക്ക് ദേശീയ പുരസ്‌കാരം കിട്ടി. അദ്ദേഹത്തിന്റെ നൂറ് സിനിമകളോളം പാടി. ജൂഹി ചൗള, ഷബാന അസ്മി, ശ്രീദേവി, ജയ ബച്ചന്‍, പര്‍വീണ്‍ ബാബി, തുടങ്ങി നടിമാരുടെയൊക്കെ ആദ്യ സിനിമകളില്‍ ഞാന്‍ പാടിയിരുന്നു. അവരൊക്കെ സൂപ്പര്‍താരങ്ങളുമായി. എന്ന് കരുതി സിനിമാ താരങ്ങളെ പോലെ ഞാനൊരു സൂപ്പര്‍താരമൊന്നുമല്ലെന്നാണ് വാണി ജയറാം പറയുന്നത്. നല്ലൊരു ആര്‍ട്ടിസ്റ്റാണെന്ന പേര് മാത്രം ഈ ഫീല്‍ഡില്‍ കിട്ടിയാല്‍ മതിയെന്നേ താന്‍ ചിന്തിച്ചിട്ടുള്ളുവെന്ന് വാണി പറയുന്നു.

     vani-jayaram

    മലയാളത്തിനോട് പ്രത്യേകിച്ച് പ്രശ്‌നമൊന്നും ഇല്ല. മലയാളത്തില്‍ നിന്നും സംസ്ഥാന പുരസ്‌കാരം കിട്ടാത്തതില്‍ വിഷമം ഒന്നുമില്ല. അര്‍ജുനനന്‍ മാസ്റ്ററെ പോലെയുള്ളവര്‍ക്ക് കിട്ടിയിട്ടില്ല. അങ്ങനെയുള്ളപ്പോള്‍ എനിക്ക് കിട്ടിയില്ലെന്നത് ഒരു പ്രശ്‌നമുള്ള കാര്യമേയല്ല. പിന്നെ എന്റെ ആരാധകര്‍ക്ക് അതൊരു വിഷമമായി ഉണ്ടായേക്കുമെന്നും ഗായിക വ്യക്തമാക്കി.

    എന്നോട് മാത്രം പ്രത്യേക ഇഷ്ടം കാണിച്ചവര്‍ ആരുമുണ്ടായിരുന്നില്ല. ഞാന്‍ എല്ലാ സംഗീത സംവിധായകര്‍ക്കും ഒരുപോലെ ആയിരുന്നു. എനിക്ക് ലഭിച്ചതിലെല്ലാം ഞാന്‍ സന്തോഷവതിയാണ്. അങ്ങനെ പോസിറ്റീവായിട്ടേ ഞാന്‍ ചിന്തിക്കാറുള്ളുവെന്നും വാണി ജയറാം പറഞ്ഞിരുന്നു.

    English summary
    Once Vani Jayaram Opens Up About Her Musical Life After Marriage With Jairam Goes Viral. Read In Malayalam.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X