For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സർ അങ്ങേയ്ക്ക് അഭിമാനിക്കേണ്ട മറ്റൊരു കാര്യം കൂടിയുണ്ട്, ഗായകൻ വേണു ഗോപാലിനോട് സൂരജ് സൺ

  |

  തലമുറ വ്യത്യാസമില്ലാതെ പ്രേക്ഷകർ നെഞ്ചിലേറ്റുന്ന ശബ്ദമാണ് ഗായകൻ വേണു ഗോപാലിന്റേത്. ഇന്നും അദ്ദേഹത്തിന്റെ പഴയ ഗാനങ്ങൾ പ്രേക്ഷകർ നെഞ്ചിലേറ്റുന്നുണ്ട്. അദ്ദേഹത്തിന്റെ പഴയഗാനങ്ങൾ പ്രേക്ഷകരുടെ ഇടയിൽ വൈറലാണ്. സോഷ്യൽ മീഡിയയിൽ സജീവമാണ് വേണുഗോപൽ.. പാട്ട് വിശേഷങ്ങൾക്കൊപ്പം കുടുംബവിശേഷങ്ങളും ഗായകൻ പ്രേക്ഷകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇത് സോഷ്യൽ മീഡിയയിൽ വൈറലാവാറുമുണ്ട്.

  വേദികയെ കുറിച്ചുള്ള സത്യങ്ങൾ തിരിച്ചറിഞ്ഞ് സിദ്ധാർത്ഥ്, സുമിത്ര ജയിലിൽ മോചിതയായി,കുടുംബവിളക്ക് എപ്പിസോഡ്

  ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് വേണുഗോപാലിന്റെ ഒരു ഫേസ്ബുക്ക് പോസ്റ്റും അതിന് നടൻ സൂരജ് സൺ നൽകിയ മറുപടിയുമാണ്. മകളെ കുറിച്ചുള്ളതായിരുന്നു ഗായകന്റെ പോസ്റ്റ്. ഇതിന് മകനും ഗായകനുമായ അരവിന്ദിനെ കുറിച്ചായിരുന്നു സൂരജ് കമന്റ് ചെയ്തത്. പ്രിയപ്പെട്ട ഗായകന്റെ പോസ്റ്റിനോടൊപ്പം ന‍ടന്റെ കമന്റും പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായിട്ടുണ്ട്.

  കുട്ടികളുടെ മുഖം പോലും കണ്ടില്ല, പൊതിഞ്ഞ് എടുത്തുകൊണ്ട് ഓടുന്നത് മാത്രമാണ് കണ്ടത്, ഡിംപൾ പറയുന്നു

  ''കല്യാണം കഴിയുന്നത് മുതല്‍ ഭാര്യ പറയുന്നത് ശ്രദ്ധിക്കേണ്ടി വരും. ഒരു മോളുണ്ടായിക്കഴിഞ്ഞാല്‍ അവള്‍ പറയുന്ന ചില കാര്യങ്ങള്‍ അനുസരിക്കേണ്ടിയും വരുമെന്നായിരുന്നു'' .മകന്റേയും മകളുടേയും ചിത്രം പങ്കുവെച്ച് കൊണ്ടായിരുന്നു വേണുഗോപാലിന്റെ വാക്കുകൾ, മകളെക്കുറിച്ചുള്ള വേണുഗോപാലിന്റെ കുറിപ്പ് ചുവടെ മകൻ അരവിന്ദിനെ കുറിച്ചായിരുന്നു സൂരജ് കുറിച്ചത്. ''സർ അങ്ങേയ്ക്ക് അഭിമാനിക്കേണ്ട മറ്റൊരു കാര്യം കൂടിയുണ്ട്. സാറിന്റെ മകനെ അപ്രതീക്ഷിതമായി പരിചയപ്പെട്ട ഒരു വ്യക്തിയാണ് ഞാൻ. അദ്ദേഹത്തിന്റെ സൗമ്യമായ പെരുമാറ്റത്തിൽ നൂറിൽ നൂറ് മാർക്ക് കൊടുക്കാം. അതൊരു അച്ഛനെ സംബന്ധിച്ച് പറയുകയാണെങ്കിൽ ഏറ്റവും കൂടുതൽ അഭിമാനിക്കാവുന്ന ഒന്നാണെന്ന്'' സൂരജ് കുറിച്ചത്.

  ആരാധകരും സൂരജിന്റെ വാക്കുകൾ ഏറ്റെടുത്തിരിക്കുകയാണ് പ്രേക്ഷകർ നടൻ പറഞ്ഞത് ശരിയാണെന്നാണ ആരാധകർ പറയുന്നത്. കൂടാതെ സൂരജും സൂപ്പറാണെന്നും ആരാധകർ പറയുന്നുണ്ട്. '' Sooraj sun soorajettan ഞങ്ങളുടെ മനസ്സിൽ എന്നും സൂപ്പർ സ്റ്റാർ തന്നെ യാണ് ഏട്ടനെ ഞങ്ങൾക്ക് ഈ ലോകത്തിലെ എന്തിനെക്കാളും ഇഷ്ടം മാണ് ഒരുപാട് ഒരുപാട് ഇഷ്ടം മാണ് ഏട്ടനെ....... ഏട്ടന്റെ അഭിനയം കണ്ടു കൊതി തീർന്നില്ല ഏട്ടാ എത്രയും പെട്ടന്ന് ഞങ്ങളുടെ മുന്നിലേക്ക് വാ സൂരജ് ഏട്ടാ റിയൽ മിസ്സ്‌ യു ഏട്ടാ എന്നാണ് ഒരു ആരാധിക പറയുന്നത്. എന്റെ ഈ ഏട്ടനും സൂപ്പർ അല്ലേ... സൂപ്പർ എന്ന് പറഞ്ഞാൽ വളരെ കൊറഞ്ഞു പോകും... എന്താ ഇപ്പോ പറയുക. ഇല്ല. ഒന്നുല്ല ഏട്ടാ... ഈ ഏട്ടനെ പറ്റി പറയാൻ വാക്കുകൾ കിട്ടുന്നില്ല. ഒരു അഭിനേതാവ് എന്നതിലും അപ്പുറം. കൂടെ പിറക്കാതെ പോയ എന്റെ സ്വന്തം കൂടപ്പിറപ്പ് തന്നെയാണ് എനിക്ക് എന്റെ ഈ ഏട്ടൻ... Ma Big Brother 😘. Lv u ഏട്ടാ... And I Really Miss u എന്നും പ്രേക്ഷകർ പറയുന്നുണ്ട്.

  വേണു ഗോപാലിന്റെ വാക്കുകൾ ശരിവെച്ചും പ്രേക്ഷകർ എത്തുന്നുണ്ട്.'' സർ നിങ്ങൾ പറഞ്ഞത് അക്ഷരംപ്രതി ശരിയാണ്. സ്ത്രീയെ ബഹുമാനിക്കുന്ന പുരുഷൻ്റെ മനസ്സാണിത്. അവൾ അമ്മയും മകളും അമ്മൂമ്മയും ഭാര്യയും സഹോദരിയും എല്ലാ മാ യി രുന്നിട്ടും പലരും അവരുടെ സ്ഥാനത്തെ ബഹുമാനിക്കാതെ ഏതെല്ലാം തരത്തിൽ അവരെ വിഷമത്തിലാഴ്ത്തന്നു. ഈ സ്നേഹനിധിയായ പതിയെ പിതാവിനെ ഈ കുംബത്തിൻ്റെ കെട്ടാവിളക്കായി ഇവരെന്നും തൊഴുതു നിൽക്കും. കൂടെ അങ്ങയുടെ ആരാധകരും. അമ്മൂട്ടിയെ കുഞ്ഞുവാവയെ കാണുമ്പോൾ ഒന്നെടുത്തു ഉമ്മ നൽകാൻ തോന്നിപോകുന്നു 'നിങ്ങൾ എന്തുമാത്രം ഭാഗ്യം കൊള്ളുന്നവനാണ്. ഈ പൊന്നോമനകളും തങ്കം പോലത്തെ പ്രിയതമയും. ഈ കുംബത്തിൻ്റെ ഐശ്വര്യം എന്നും നിലനിൽക്കട്ടെ. നന്ദീ സാർ' എന്നാണ് പ്രിയഗായകന്റെ ഒരു ആരാധകൻ പറയുന്നത്. പ്രേക്ഷകരും തങ്ങളുടെ അനുഭവങ്ങൾ പങ്കുവെയക്കുന്നുണ്ട്.

  സോഷ്യൽ മീഡിയയിൽ സജീവമായ താരം മുൻപ് പങ്കുവെച്ച ഒരു ഹണിമൂൺ കാലത്ത്, റെക്കോഡിങ്ങിന് പോയ സംഭവം വെളിപ്പെടുത്തിയിരുന്നു. തന്റെ കരിയറിലെ ഏറ്റവും മികച്ച ഗാനങ്ങളിലൊന്നായ പൂത്താലം വലംകൈയ്യിലേന്തിയുടെ റെക്കോഡിങ്ങിനെ കുറിച്ചാണ് വേണുഗോപാൽ വാചാലനായത്. രണ്ട് പേരും വളരെ പ്ലാൻ ചെയ്ത് നെയ്ത് കൂട്ടിയ ഒരു സ്വപ്നമായിരുന്നു ആ മധുവിധുയാത്ര. നാട്ട് വഴികളിൽ നിന്നെല്ലാം വിട്ടൊഴിഞ്ഞ്, ഒറ്റപ്പെട്ട, പ്രകൃതി കനിഞ്ഞനുഗ്രഹിച്ച ഒരിടം. ചെക്ക് ഇൻ ചെയ്ത് പെട്ടി റൂമിൽ വച്ചുടൻ താഴെ ലോബിയിൽ നിന്നൊരു വിളി. " മദ്രാസ് കാൾ, കണക്റ്റിംഗ് "അപ്പുറത്ത് ജോൺസേട്ടനാണ്, സംഗീത സംവിധായകൻ'"വേണൂ കല്യാണമൊക്കെ കഴിഞ്ഞ് നീയെവിടെയാ ഒളിവിൽ? കുറെയായി നിന്നെ ഫോണിൽ കിട്ടാൻ ശ്രമിക്കുന്നു. നാല് സിനിമകൾ, ആറ് പാട്ടുകൾ .... പെട്ടെന്ന് വന്ന് പാടിപ്പോ,"ചേട്ടാ ഞാൻ ഹണിമൂൺ. " ഹണിയും മൂണുമൊക്കെ ഇവിടെയാകാമെടാ.... അവളെയും കൊണ്ട് നീയിങ്ങു വാ "ഫോൺ തിരിച്ച് വയ്ക്കുമ്പോൾ എനിക്കാ കണ്ണുകളിലേക്ക് നോക്കാൻ ശക്തിയില്ലായിരുന്നു.

  "നമുക്കുടൻ മദ്രാസിലേക്ക് പോണം. അവിടെ.... പാട്ടുകൾ. അവളുടെ കണ്ണുകൾ എന്നെ തറച്ച് പുറത്ത് പോകും പോലെ. എന്നെയാണോ ഇഷ്ടം, അതോ പാട്ടോ, മൃദുവായ അവളുടെ ശബ്ദത്തിന് മൂർച്ചയേറി. നമുക്ക് അത് കഴിഞ്ഞ് വീണ്ടും. എൻ്റെ ശബ്ദത്തിൽ എനിക്ക് തന്നെ വിശ്വാസം കുറവ് തോന്നി. ലോബിയിൽ വിളിച്ച് രാത്രി ട്രെയിനിന് ടിക്കറ്റ് റിസർവ് ചെയ്തു. ഞങ്ങൾക്കിടയിലെ നിശ്ശബ്ദത മുറിക്കാൻ പറ്റിയ വാക്കുകൾ ഞാൻ പരതിക്കൊണ്ടേയിരുന്നു. പിറ്റേ ദിവസം കാലത്ത് ഒൻപത് മണിക്ക് റോയപ്പെട്ട അഞ്ചാം സ്ട്രീറ്റിലെ മീഡിയ ആർട്ടിസ്റ്റ് സ്റ്റുഡിയോ . അന്ന് മൂന്ന് പാട്ടുകൾ പാടി തീർക്കാനുണ്ട്. അവളുടെ മുഖം മൂടിക്കെട്ടിയ കാറിനിയും പെയ്തൊഴിഞ്ഞിട്ടില്ല.

  ഡാൻസുകാരിയെ പാട്ടുപാടിക്കുന്ന മമ്മൂക്ക..മലയാളത്തിന്റെ സ്വന്തം നടി മതിമറന്ന് പാടി

  പൂത്താലം വലം കയ്യിലേന്തി വാസന്തം, വയലിൻസ്, ഡബിൾ ബാസ്, ചെല്ലോ, ഗിറ്റാർസ്, റിഥംസ്, എല്ലാവരും ഈണത്തിൽ ലയിച്ചൊന്നായ് തീരുന്നു. കൺസോളിൽ പാട്ട് കേൾക്കുമ്പോൾ എന്നോട് ചേർന്നിരുന്ന് വലം കൈ എൻ്റെ കയ്യിൽ വച്ചവൾ പറഞ്ഞു ...." എന്തൊരു പാട്ട്.... ഇതെൻ്റേതാ, ഞാനെടുത്തു "രാത്രി ഹോട്ടൽ പാം ഗ്രൂവിൻ്റെ ടെറസ്സിൽ എന്നോട് ചേർന്ന് നിന്നവൾ പറഞ്ഞു..... "ഒരു നാല് വരി ആരോ തൂമൊഴിയേകീ വെറും പാഴ്മുളം തണ്ടിന് പോലും ഏതോ വിൺമനം തൂവീ ഒരു പനിമഴത്തുള്ളിതൻ കാവ്യം " ആകാശത്തിൽ മിന്നുന്ന അനേകായിരം കോടി നക്ഷത്രങ്ങളിൽ നിന്നൊരെണ്ണം പാട്ട് കേട്ട് അതിൻ്റെ നക്ഷത്ര പ്രകാശം ഞങ്ങളുടെ കണ്ണിൽ പതിപ്പിച്ചിരിക്കണം. ആ നക്ഷത്രക്കുഞ്ഞായിരിക്കണം ഇന്നെൻ്റെ ശബ്ദത്തിൽ ഈ പാട്ടെന്നോടൊപ്പം പാടുന്നതെന്നുമായിരുന്നു വേണുഗോപാൽ കുറിച്ചു.

  Read more about: song
  English summary
  Padatha Painkili Fame Sooraj Sun's Comment On Venugopal Son Aravind Goes Viral,
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X