For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എന്നെ തന്നെ നഷ്‍ടപ്പെട്ടു, കഴിഞ്ഞ പത്ത് മാസമായി ജീവിതത്തിൽ സംഭവിച്ചതിനെ കുറിച്ച് രഞ്ജിനി ജോസ്

  |

  മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയാണ് രഞ്ജിനി ജോസ്. ഗായിക എന്നതിൽ ഉപരി അഭിനയത്തിലും രഞ്ജിനി തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമാണ് രഞ്ജിനി. ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത് നടിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റാണ്. ഇത് പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായിട്ടുണ്ട്. രഞ്ജിനിയുടെ പോസ്റ്റുകളെല്ലാ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകാറുണ്ട്. കഴിഞ്ഞ പത്ത് മാസത്തിനുള്ളിൽ തനിക്ക് സംഭവിച്ചതിനെ കുറിച്ചാണ് താരം വാചാലയാകുന്നത്.

  Ranjini Jose

  ചിത്രം പങ്കുവെച്ച് കൊണ്ടാണ് രഞ്ജിനി 10 മാസങ്ങൾക്കുളളിൽ തനിക്ക് സംഭവിച്ചതിനെ കുറിച്ച് പറയുന്നത്. എനിക്ക് എന്നെ നഷ്‍ടപ്പെട്ടു, ഇപ്പോഴും അതൊക്കെ ഹൃദയത്തില്‍ സൂക്ഷിക്കുന്നു, എല്ലാ വിമര്‍ശനങ്ങളെയും മാറ്റി നിര്‍ത്തി, ഹൃദയശൂന്യരായ മനുഷ്യർ വായിട്ടലച്ചുകൊണ്ടിരിക്കുകയായിരുന്നു, ഇപ്പോഴുമതെ, എനിക്ക് ഒരു കാര്യമേ പറയാനുള്ളൂ, എനിക്കെതിരെ തിരയുതിര്‍ത്തോളൂ, പക്ഷേ ഞാൻ വീഴില്ല, ഞാൻ കരുത്തുള്ളയാളാണ് എന്നാണ് രഞ്‍ജിനി ജോസ് കുറിച്ചു. പ്രിയഗായികയുട പോസ്റ്റും ചിത്രവും വൈറലായിട്ടുണ്ട്.

  ചിത്രങ്ങൾക്ക് രഞ്ജിനി നൽകുന്ന അടിക്കുറിപ്പുകൾ പ്രേക്ഷകരുട ഇടയിൽ ചർച്ചയാകാറുണ്ട്. അടുത്തിടെ ബീച്ചിൽ നിൽക്കുന്ന ഒരു ചിത്രം താരം പങ്കുവെച്ചിരുന്നു. ചിത്രത്തിനെക്കാളും പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായത് ക്യാപ്ഷനായിരുന്നു. എന്നെ തിരികെ കൊണ്ടുപോകുക. തുറന്ന ആകാശത്തേക്ക്. ആനന്ദകരമായ വേലിയേറ്റം. സന്തോഷകരമായ സമയങ്ങൾ. ചിത്രത്തിനോടൊപ്പം രഞ്ജിനി കുറിച്ചിരുന്നു. ഇതിന്നിരവധി കമന്റുമായി ആരാധകർ രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ദിവസം കൂട്ടിക്കാലത്തെ ചിത്രവും രഞ്ജിനി പങ്കുവെച്ചിരുന്നു.

  2000ൽ പുറത്തിറങ്ങിയ മേലെ വാര്യത്തെ മാലാഖകുട്ടികൾ എന്ന സിനിമയിലൂടെയാണ് രഞ്ജിനി പിന്നണി ഗാനരംഗത്ത് ചുവട് വയ്ക്കുന്നത്. 20 വർഷത്തിനുള്ളിൽ 200ലേറെ സിനിമകളിൽ പാടിയിട്ടുണ്ട്. ക്രിസ്തീയ ഭക്തിഗാന ആൽബങ്ങളുമായി ഗായിക പ്രേക്ഷകരുടെ മുന്നിൽ പ്രത്യക്ഷപ്പെടാറുണ്ട്. ഇതോടൊപ്പം സിനിമയിൽ അഭിനയിക്കുകയും ചെയ്തു. ഏക എന്ന പേരിൽ ഒരു ബാൻഡും രഞ്ജിനിക്കുണ്ട്. ഏകയ്ക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയോടെയാണ് ലഭിക്കുന്നത്. തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലും ബോളിവുഡിലും പാടിയ ഒരു ഗായികയാണ് രഞ്ജിനി.

  ഈ അടുത്തിടെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വിവാഹ മോചനത്തെ കുറിച്ച് വെളിപ്പെടുത്തിയിരുന്നു. നമ്മൾ എടുക്കുന്ന തീരുമാനം തെറ്റാണെന്ന് വിചാരിച്ചല്ല ഓരോ കാര്യങ്ങൾ ചെയ്യുന്നത്. പലരും ആ ബന്ധം വേണ്ട എന്ന് പറഞ്ഞിരുന്നു. ഫ്രിക്ഷൻസ് ഉണ്ടായിരുന്നു ഞങ്ങൾക്കിടയിൽ. പക്ഷെ എപ്പോഴെങ്കിലും എല്ലാം ശരിയാകും എന്ന പ്രതീക്ഷ എനിക്കുണ്ടായിരുന്നു. പക്ഷെ പിന്നെയാണ് എനിക്ക് മനസിലായത് ഒരു പ്രായം കഴിഞ്ഞാൽ ആളുകൾ പിന്നെ മാറുകയില്ല. അതിനു പകരം അഡ്ജസ്റ്റ് ചെയ്യാൻ തുടങ്ങും. അങ്ങനെ അഡ്ജസ്റ്റ് ചെയ്യുന്നത് നമ്മുടെ എതിരെ ഉള്ള ആൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുമെങ്കിൽ ആ ബന്ധം വേണ്ടാന്ന് വയ്ക്കുന്നതാണ് നല്ലത്. അദ്ദേഹം ഇന്നും എനിക്ക് പ്രിയപ്പെട്ടവനാണ്. ഒരു കൈയോ കാലോ എന്നോക്കെ ഉള്ള പോലത്തെ സ്‌നേഹമാണ്. ഒരു പേപ്പറിൽ ഒപ്പ് വച്ചെന്ന് പറഞ്ഞു മനസിലെ സ്‌നേഹം ഇല്ലാതാകില്ലല്ലോ." രഞ്ജിനി പറഞ്ഞു. 2013ലാണ് താരം വിവാഹം കഴിക്കുന്നത്. റാം നായർ ആയിരുന്നു രഞ്ജിനിയുടെ ഭർത്താവ്.

  Read more about: ranjini jose
  English summary
  play Back Singer Ranjini Jose Shared What Really Happened in Her life for the past ten years
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X