Just In
- 7 min ago
പത്ത് വര്‍ഷങ്ങള്‍ക്കു ശേഷം ആസിഫ് അലിയും നിവിനും; എബ്രിഡ് ഷൈനിന്റെ മഹാവീര്യര്‍
- 21 min ago
അവള്‍ക്ക് ഞാന്‍ വച്ചിട്ടുണ്ട്, ബിഗ് ബോസ് കഴിഞ്ഞ് പുറത്തിറങ്ങട്ടെ: ഡിംപല്‍
- 54 min ago
മിഷേലിന് പണി കിട്ടാൻ സാധ്യത, നിയമം തെറ്റിച്ചു, ബിഗ് ബോസിനോട് ഡിപംൽ, ശനിയാഴ്ച അറിയാം
- 1 hr ago
കുടിയന് സുമേഷിന് പകരം ഇനി ദൃശ്യം സുമേഷ് എന്ന് വിളിക്കണേ എന്നാണ് പ്രാര്‍ത്ഥന, തുറന്നുപറഞ്ഞ് നടന്
Don't Miss!
- News
രാഹുല്‍ ഇറങ്ങി കളിക്കുന്നു; പ്രതീക്ഷയേറി കോണ്‍ഗ്രസ്, രാഷ്ട്രീയ ട്രെന്‍ഡ് മാറും... മുന്നില്‍ ഒരു കടമ്പ കൂടി
- Automobiles
പുതിയ മുഖവുമായി സ്വിഫ്റ്റ് ഫെയ്സ്ലിഫ്റ്റ് വിപണിയിൽ, തുടിപ്പേകാൻ ഡ്യുവൽ ജെറ്റ് എഞ്ചിനും; വില 5.73 ലക്ഷം മുതൽ
- Finance
സ്വര്‍ണവില കുറഞ്ഞു; അറിയാം ഇന്നത്തെ സ്വര്‍ണം, വെള്ളി നിരക്കുകള്‍
- Sports
IND vs ENG: 'ആ റെക്കോഡ് മറികടക്കുക എന്നത് എനിക്ക് വലിയ കാര്യമല്ല'- വിരാട് കോലി
- Travel
മൂന്നാറില്‍ ഒരുദിവസം കൊണ്ടു കാണുവാന്‍ പറ്റുന്ന ഏഴ് സ്ഥലങ്ങള്‍
- Lifestyle
കണ്‍തടത്തിലെ കറുപ്പ് നീക്കാന്‍ ഉരുളക്കിഴങ്ങ് പ്രയോഗം
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ചേച്ചിക്കൊപ്പം ജ്യോത്സ്‌ന വീട്ടിൽ തിരിച്ചെത്തിയില്ല, കാണാതെ പോയ സംഭവം വെളിപ്പെടുത്തി അമ്മ ഗിരിജ
മലയാള പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയാണ് ജ്യോത്സ്‌ന. 2002 ൽ പിന്നണിഗാനരംഗത്ത് ചുവട് വെച്ച മലയാളി പ്രേക്ഷകരുടെ മാത്രമല്ല തെന്നിന്ത്യൻ സിനിമാ സംഗീത ലോകത്തും തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. പ്രണയമണിത്തൂവൽ എന്ന ചിത്രത്തിലെ വളകിലുക്കമെന്ന ഗാനത്തിലൂടെയാണ് മലയാള സംഗീത ലോകത്ത് ജ്യോത്സ്‌ന എത്തുന്നത്. എന്നാൽ നമ്മൾ എന്ന ചിത്രത്തിലെ എന്തു സുഖമാണീ നിലാവ് എന്ന് തുടങ്ങുന്ന ഗാനമാണ് പ്രേക്ഷകരുടെ ഇടയിൽ ജ്യോത്സ്‌നയെ ഏറെ പ്രശസ്തയാക്കിയത്. ഇന്നും ഈ ഗാനം മലയാളി പ്രേക്ഷകർ മൂളി നടക്കുന്നുണ്ട്.
ഇപ്പോഴിത സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത് പ്രിയ ഗായികയെ കുറിച്ചുള്ള അമ്മ ഗിരിജയുടെ വാക്കുകളാണ്. മഴവിൽ മനോരമ സംപ്രേക്ഷണം ചെയ്യുന്ന സൂപ്പർ 4 ന്റെ വേദിയിൽ എത്തിയപ്പോഴാണ് മകളുടെ കുട്ടിക്കാലത്തെ കുസൃതിയെ കുറിച്ച് അമ്മ ഗിരിജ വെളിപ്പെടുത്തിയത്. അവസാനമായി തല്ലു കൊടുത്ത കഥയാണ് അമ്മ വെളിപ്പെടുത്തിയത്.

ജ്യോത്സ്‌നയ്ക്ക് അവസാനമായി തല്ലു കൊടുത്തത് എപ്പോഴായിരുന്നു എന്ന് മത്സരാർഥികളിൽ ഒരാൾ ചോദിച്ചപ്പോഴായിരുന്നു കുട്ടിക്കാലത്തെ ആ രസകരമായ സംഭവം വെളിപ്പെടുത്തിയത്. ഒരുപാട് വർഷങ്ങൾക്ക് മുൻപാണ് തല്ലുകൊടുത്തത് എന്ന് പറഞ്ഞു കൊണ്ടാണ് ആ സംഭവം വെളിപ്പെടുത്തിയത്. എന്നാണെന്ന് കൃത്യമായി ഓർമയില്ലെന്നും അബുദാബിയിലായിരുന്ന സമയത്താണ് എന്ന് പറഞ്ഞു കൊണ്ടാണ് അമ്മ ആരംഭിക്കുന്നത്. ജ്യോത്സ്‌നയുടെ അമ്മയുടെ വാക്കുകൾ ഇങ്ങനെ..

ജ്യോത്സ്‌ന കൂടാതെ വീണ എന്നൊരു മകൾ കൂടിയുണ്ട്. ഇവർ രണ്ടാളും അബുദാബി ഇന്ത്യൻ സ്കൂളിലാണ് പഠിച്ചത്. സ്കൂളിൽ പോകുന്നതും വരുന്നതുമൊക്കെ ഒരുമിച്ചായിരുന്നു. ഒരു ദിവസം ക്ലാസ് കഴിഞ്ഞ് വീണ കരഞ്ഞ് കൊണ്ട് വീട്ടിൽ വന്നു. കാര്യം തിരക്കിയപ്പോൾ അവൾ കാര്യം പറഞ്ഞു, ചിന്നു ബസിൽ ഇല്ല, അവളെ കാണാൻ ഇല്ലെന്ന്. ഇത് കേട്ടപ്പോൾ ഞങ്ങളും ആകെ പേടിച്ചു. ഉടൻ തന്നെ സ്കൂളിലേയ്ക്ക് അന്വേഷിച്ചിറങ്ങാൻ തുടങ്ങി. അപ്പോഴേയ്ക്കും പെട്ടെന്നൊരു ഫോൺ വന്നു.

ജ്യോത്സ്‌നയായിരുന്നു വിളിച്ചിരുന്നത്. സ്കൂളിൽ നിന്നാണെന്നും പറഞ്ഞു. എന്താ അവിടെ നിന്നതെന്ന് ചോദിച്ചപ്പോഴാണ് കാര്യം പറഞ്ഞത്. പെട്ടെന്ന് ഐസ്ക്രീം കഴിക്കാൻ തോന്നി. കാന്റീനിൽ പോയി ഐസ്ക്രീം വാങ്ങി വന്നപ്പോഴേയ്ക്കും സ്കൂൾ ബസ് പോയി എന്നായിരുന്നു മറുപടി. ഐസ്ക്രീം വാങ്ങാൻ പൈസ വേണ്ടേ എന്നു ഞാൻ ചോദിച്ചു. അത് ഞാൻ സെക്യൂരിറ്റി അങ്കിളിന്റെ കയ്യിൽ നിന്ന് ഒരു ദിർഹം വാങ്ങി എന്നു പറഞ്ഞു. അന്നാണ് ജ്യോത്സ്നയെ അവസാനമായി അടിച്ചതെന്ന് ഗിരിജ പറഞ്ഞു.

അന്ന് കിട്ടിയ അടിയെ കുറിച്ച് പിന്നീട് ജ്യോത്സ്‌നയും വാചാലയായി. അന്നത്തെ വികൃതിക്ക് അമ്മ സ്കെയിൽ വെച്ചാണ് തല്ലിയതെന്നാണ് ജ്യോത്സ്‌ന ബാക്കിയായി പറഞ്ഞു. ഇത്തരം ചില ചെറിയ കുസൃതികൾ കാണിച്ചിട്ടുണ്ടെങ്കിലും മറ്റു പ്രശ്നങ്ങളും വാശികളും ഒന്നും ഇല്ലായിരുന്നു എന്നും ഗിരിജ കൂട്ടിച്ചേർത്തു. വിവാഹിതയായ ജ്യോത്സനയ്ക്ക് ഒരു മകനാണുള്ളത്. സോഫ്റ്റ് വെയർ എഞ്ചിനിയർ ശ്രീകാന്താണ് ജ്യോത്സ്‌നയുടെ ഭർത്താവ്. 2010 ൽ ആയിരുന്നു ഇവരുടെ വിവാഹം കഴിഞ്ഞത്.
മോഹൻലാലിന്റെ മകൾ വിസ്മയയുടെ പുതിയ ചിത്രം വൈറലാകുന്നു