twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    യൗവ്വന യുക്തമായ ശബ്ദത്തില്‍ എത്ര ഹൃദ്യമായാണ് ചിത്ര ആ ഭാവം പാട്ടില്‍ ആവിഷ്‌കരിച്ചത്; രവി മേനോന്‍ പറയുന്നു

    |

    ഗായിക ചിത്രയുടെ ആലാപാന മാധൂര്യത്തെ കുറിച്ച് വര്‍ണിക്കാത്ത മലയാളികള്‍ ഉണ്ടാവില്ല. കൃഷ്ണനോടുള്ള ആരാധന ചിത്രയുടെ ചില ഭക്തിഗാനങ്ങളില്‍ നിന്നും വ്യക്തമാവുന്നത്. ഗുരുവായൂര്‍ ഏകാദശി നാള്‍ ഈ പാട്ടിനെക്കുറിച്ച് ഓര്‍ക്കാതിരിക്കുന്നതെങ്ങനെ? ഏറെ പ്രിയപ്പെട്ട ഒരു ചൊവ്വല്ലൂര്‍ രചനയെ കുറിച്ച് രവി മേനോന്‍ എഴുതിയ കുറിപ്പ് ശ്രദ്ധേയമാവുകയാണ്.

    ''കണ്ണന് എന്നെയാണെന്നെയാണിഷ്ടം, കൃഷ്ണഭക്തനല്ല. കേരളീയനല്ല. ഇന്ത്യക്കാരന്‍ പോലുമല്ല. എന്നിട്ടും ഗുരുവായൂരോമന കണ്ണനാം ഉണ്ണിക്ക് ചില നേരമുണ്ടൊരു കള്ളനാട്യം'' എന്ന മലയാള ഭക്തിഗാനം ദിവസം മൂന്നു തവണയെങ്കിലും വഴിപാട് പോലെ കേള്‍ക്കുന്നു ഇന്തോനേഷ്യക്കാരന്‍ ആബിദ്. ലോകത്തിന്റെ വിദൂരമായ ഏതോ കോണില്‍ കേരളം എന്നൊരു ഇടമുണ്ടെന്നോ അവിടെ മലയാളം എന്നൊരു ഭാഷയുണ്ടെന്നോ പോലും അറിവില്ലാത്ത ഈ ടൂറിസ്റ്റ് ബസ് ഡ്രൈവറെ ആകര്‍ഷിക്കുന്ന എന്ത് മാജിക് ആവണം ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടിയും എം ജയചന്ദ്രനും ചിത്രയും ചേര്‍ന്ന് ആ പാട്ടില്‍ ഒളിച്ചു വെച്ചിരിക്കുക?

    കെ എസ് ചിത്ര പാടിയ പാടിയ പാട്ടിനെ കുറിച്ച് രവി മേനോൻ

    ബാലിയില്‍ വെച്ച് പരിചയപ്പെട്ടതാണ് ആബിദിനെ. ആള്‍ പരമരസികന്‍. ലോകമെങ്ങുമുള്ള സംഗീത ശാഖകളുടെ ആരാധകന്‍. പോരാത്തതിന് പാട്ടുകാരനും. ടൂറിസ്റ്റുകള്‍ക്ക് വേണ്ടി ഹോട്ടലുകളില്‍ പാടുന്ന ഒരു പ്രാദേശിക ബാന്‍ഡിലെ മുഖ്യഗായകന്‍. ഇന്ത്യ ഉള്‍പ്പെടെ ലോകത്തിലെ നൂറുകണക്കിന് രാജ്യങ്ങളിലെ ഗായകരുടെ ശബ്ദശേഖരമുണ്ട് അയാളുടെ മൊബൈല്‍ ഫോണില്‍. ജസ്റ്റിന്‍ ബീബറും ഖാലിദും ഗുലാം അലിയും മുഹമ്മദ് റഫിയും ലതാ മങ്കേഷ്‌കറും ഉദിത് നാരായണും തൊട്ട് കൊലവെറി'' ഫെയീം അനിരുദ്ധ് രവിചന്ദര്‍ വരെ പാടി വിളയാടുന്നു അവിടെ. റാപ്പും റോക്കും ബ്ലൂസും റെഗേയും കണ്‍ട്രി മ്യൂസിക്കും ക്ലാസിക്കലും അറേബ്യന്‍ സംഗീതവുമൊക്കെ കൂടിക്കലര്‍ന്ന ആ ഫ്യൂഷന്‍ മഹോത്സവത്തില്‍ നിന്ന് തികച്ചും അപ്രതീക്ഷിതമായി ചിത്രയുടെ ശബ്ദത്തില്‍ ഗുരുവായൂരോമന കണ്ണനാം ഉണ്ണി'' കാതിലേക്ക് ഒഴുകി വന്നപ്പോള്‍ അന്തംവിട്ടു പോയി. ഒരു നിമിഷം കേരളത്തില്‍, ഗുരുവായൂരമ്പലത്തിന്റെ പരിസരത്ത് എത്തിപ്പെട്ട പോലെ.

      കെ എസ് ചിത്ര പാടിയ പാടിയ പാട്ടിനെ കുറിച്ച് രവി മേനോൻ

    ഏത് ഭാഷയിലാണ് ആ പാട്ടെന്നറിയില്ല ആബിദിന്. ആരാണ് പാട്ടുകാരിയെന്നും. വിദേശികളായ സ്വന്തം ക്ലയന്റുകളില്‍ നിന്ന് അവരവരുടെ ഭാഷയിലെ ഒരു ഗാനമെങ്കിലും ചോദിച്ചു വാങ്ങുന്ന ശീലം പണ്ടേയുണ്ട് ആബിദിന്. അങ്ങനെ ഏതെങ്കിലും ഇന്ത്യന്‍ സഞ്ചാരിയില്‍ നിന്ന് ലഭിച്ച സംഭാവന'യാകണം ഈ പാട്ടും. ഭക്തിഗാനമാണതെന്നു പോലും ആബിദ് അറിയുന്നത് ഞാന്‍ പറഞ്ഞാണ്. നല്ല റൊമാന്റിക്ക് ആയ ഒരു പാട്ടായാണ് എനിക്ക് തോന്നിയത്. ഇന്‍ഡോനേഷ്യയിലെ യുവാക്കളുടെ ഹരമായ ആഗ്‌നസ് മോണിക്കയെ ഓര്‍മ്മിപ്പിക്കുന്ന ശബ്ദം. ബസ്സില്‍ ഈ പാട്ട് വെക്കുമ്പോള്‍ ഏത് ഭാഷയെന്ന് ചോദിക്കാറുണ്ട് പലരും. ഇനി പറയാമല്ലോ മലയാളം എന്ന്.'- നിഷ്‌കളങ്കമായി ചിരിക്കുന്നു ആബിദ്. എന്താണ് ഈ പാട്ട് ആവര്‍ത്തിച്ചു കേള്‍ക്കാനുള്ള പ്രേരണ എന്ന ചോദ്യത്തിന് മുന്നില്‍ ഒരു നിമിഷം ചിന്താമഗ്‌നനാകുന്നു അയാള്‍. അതിനൊരു കാരണം വേണോ ബോസ്? ആ പാട്ട്, അതിന്റെ ട്യൂണ്‍, പാടുന്നയാളുടെ ശബ്ദം ഇതൊക്കെ ചേര്‍ന്ന് നമ്മുടെ ഞരമ്പില്‍ കയറിപ്പിടിക്കുന്നു. അത്ര തന്നെ. ഭാഷയൊക്കെ പിന്നെയേ വരൂ...''

     കെ എസ് ചിത്ര പാടിയ പാടിയ പാട്ടിനെ കുറിച്ച് രവി മേനോൻ

    ആലോചിച്ചാല്‍ ആബിദ് പറഞ്ഞതിലുമില്ലേ കാര്യം? ഭക്തിഗാനമെങ്കിലും കൃഷ്ണനോടുള്ള ഒരു ഗോപികയുടെ നിഷ്‌കളങ്കമായ പ്രണയ പരിഭവം കൂടി കലര്‍ന്നിട്ടുണ്ട് ആ പാട്ടില്‍. ഒന്നര പതിറ്റാണ്ടു മുന്‍പ് ഉണ്ണിക്കണ്ണന്‍'' എന്ന ഭക്തിഗാന കാസറ്റില്‍ ഗുരുവായൂരോമന കണ്ണന്‍ കേട്ടപ്പോള്‍ ആദ്യം മനസ്സില്‍ പതിഞ്ഞതും ആ പരിഭവം തന്നെ. അന്നത്തെ തന്റെ യൗവ്വനയുക്തമായ ശബ്ദത്തില്‍ എത്ര ഹൃദ്യമായാണ് ചിത്ര ആ ഭാവം പാട്ടില്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. ആദ്യ ശ്രവണത്തിലെ അതേ അനുഭൂതി പകര്‍ന്നുകൊണ്ട് ഇന്നും വിടാതെ പിന്തുടരുന്നു ആ പാട്ട്. എന്റെ ആത്മഗീതം തന്നെയാണത്.' -ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടിയുടെ വാക്കുകള്‍. ഗുരുവായൂര്‍ അമ്പലത്തിന്റെ ശ്രീകോവില്‍ നടയിലെ ആള്‍ക്കൂട്ടത്തില്‍ ചെന്ന് നില്‍ക്കുമ്പോള്‍ പലപ്പോഴും തോന്നും ഭഗവാന്‍ എന്നെ മാത്രം നോക്കുന്നില്ലല്ലോ എന്ന്. മനസ്സിന്റെ ഒരു ഭ്രമകല്‍പ്പനയാണ്. പിന്നെ സമാധാനിക്കും അത് അവിടുത്തെ വെറും നാട്യമാകും എന്ന്. ഭക്തനായ എന്നെ പ്രകോപിപ്പിക്കാന്‍ വേണ്ടിയുള്ള ഒരു കുസൃതി....''

      കെ എസ് ചിത്ര പാടിയ പാടിയ പാട്ടിനെ കുറിച്ച് രവി മേനോൻ

    ഗുരുവായൂരോമന കണ്ണനാമുണ്ണിക്ക് ചില നേരമുണ്ടൊരു കള്ളനാട്യം, നീ വന്നതും നടയില്‍ നിന്ന് കരഞ്ഞതും ഞാനറിഞ്ഞില്ലല്ലോ എന്ന നാട്യം എന്നെഴുതുമ്പോള്‍ കവിയുടെ ഉള്ളിലിരുന്ന് ചിരിതൂകിയത് ആ കുസൃതിക്കണ്ണന്‍ തന്നെ. പല്ലവിയുടെ അവസാനം ചൊവ്വല്ലൂര്‍ എഴുതി: എന്നാലും ഞാനറിയുന്നു കണ്ണന് എന്നെയാണെന്നെയാണിഷ്ടം...'' ആ തോന്നല്‍, ആ തിരിച്ചറിവ് തന്നെയാണ് തന്നെ ഈ ജീവിത സന്ധ്യയിലും മുന്നോട്ട് നയിക്കുന്നതെന്ന് ചൊവ്വല്ലൂര്‍. റെക്കോര്‍ഡിംഗിന് ശേഷം ചിത്ര വികാരാധീനയായി ഫോണ്‍ വിളിച്ചതോര്‍മ്മയുണ്ട് ചൊവ്വല്ലൂരിന്. കരഞ്ഞുകൊണ്ടാണ് പാട്ട് പാടി ത്തീര്‍ത്തതെന്ന് ആ കുട്ടി പറഞ്ഞപ്പോള്‍ ഒരേ സമയം സംതൃപ്തിയും സന്തോഷവും തോന്നി. ഞാന്‍ ഉദ്ദേശിച്ച ഭാവം ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞല്ലോ ചിത്രക്ക്.'' എഴുതിയ ഭക്തിഗാനങ്ങളില്‍ ഒരു നേരമെങ്കിലും കാണാതെ വയ്യെന്റെ, അഷ്ടമിരോഹിണി നാളിലെന്‍ മനസ്സൊരു മുഗ്ദ്ധ വൃന്ദാവനമായ് മാറിയെങ്കില്‍ എന്നീ പാട്ടുകളോളം തന്നെ പ്രിയങ്കരം ചൊവ്വല്ലൂരിന് ഈ രചനയും. വരികളെ തെല്ലും നോവിക്കാത്ത സംഗീതമാണ് പാട്ടിനെ കൂടുതല്‍ ശ്രദ്ധേയമാക്കിയത് എന്ന് വിശ്വസിക്കുന്നു അദ്ദേഹം; ഒപ്പം ചിത്രയുടെ ഹൃദ്യമായ ആലാപനവും.

    വിവാഹം കഴിക്കണമെങ്കില്‍ ഒരു നിബന്ധന ഉണ്ട്; കത്രീനയുടെ ഭർത്താവിന് വേണ്ട ഗുണം ഇതാണെന്ന് സുഹൃത്ത് പറയുന്നുവിവാഹം കഴിക്കണമെങ്കില്‍ ഒരു നിബന്ധന ഉണ്ട്; കത്രീനയുടെ ഭർത്താവിന് വേണ്ട ഗുണം ഇതാണെന്ന് സുഹൃത്ത് പറയുന്നു

     കെ എസ് ചിത്ര പാടിയ പാടിയ പാട്ടിനെ കുറിച്ച് രവി മേനോൻ

    പാട്ടിന്റെ വൈകാരികഭാവം മുഴുവന്‍ ആവാഹിച്ചു കൊണ്ടാണ് എം ജയചന്ദ്രന്‍ ആനന്ദഭൈരവിയുടെ സ്പര്‍ശം നല്‍കി അത് ചിട്ടപ്പെടുത്തിയത്. ഔചിത്യപൂര്‍ണ്ണമായ വാദ്യവിന്യാസം ഗാനത്തിന്റെ ചാരുതയ്ക്ക് മാറ്റുകൂട്ടുന്നു. വര്‍ഷങ്ങള്‍ക്കു മുന്‍പൊരു കൂടിക്കാഴ്ച്ചയ്ക്കിടെ പുതിയ സംഗീത സംവിധായകരുടെ സമീപനങ്ങളും സംഭാവനകളും ചര്‍ച്ചാവിഷയമായപ്പോള്‍, പ്രിയപ്പെട്ട ഭക്തിഗാനങ്ങളില്‍ ഒന്നായി രാഘവന്‍ മാസ്റ്റര്‍ ഈ പാട്ട് എടുത്തു പറഞ്ഞതോര്‍ക്കുന്നു. രാഗ ഭാവം ഉള്‍ക്കൊണ്ടുതന്നെ ലളിത ഗാനങ്ങളില്‍ എങ്ങനെ ലാളിത്യം കൊണ്ടുവരാം എന്നതിന്റെ മികച്ച ഉദാഹരണം. ചിത്രയും സ്വന്തം ഹൃദയത്തോട് ചേര്‍ത്തു പിടിക്കുന്നു ഗുരുവായൂരോമന കണ്ണനെ. പാടിയ ആയിരക്കണക്കിന് പാട്ടുകളില്‍ നിന്ന് ഏറ്റവും പ്രിയപ്പെട്ടവ തിരഞ്ഞെടുക്കാന്‍ പറഞ്ഞാല്‍ തീര്‍ച്ചയായും ഈ പാട്ടുണ്ടാകും ആ പട്ടികയില്‍. അത്രയും എന്റെ മനസ്സിനെ തൊട്ട പാട്ടാണ്; പാടിയപ്പോള്‍ മാത്രമല്ല, പിന്നീട് കേട്ടപ്പോഴും.

    സാന്ത്വനം; മുല്ലപ്പൂവുമായി ശിവൻ, തന്റെ മുന്നിൽ ജാഡയിട്ട ശിവേട്ടന് നൈസ് പണി കൊടുത്ത് അഞ്ജലിസാന്ത്വനം; മുല്ലപ്പൂവുമായി ശിവൻ, തന്റെ മുന്നിൽ ജാഡയിട്ട ശിവേട്ടന് നൈസ് പണി കൊടുത്ത് അഞ്ജലി

    Recommended Video

    ആശാനെ തബല കൊട്ടാന്‍ പഠിപ്പിച്ച് ചിത്ര
     കെ എസ് ചിത്ര പാടിയ പാടിയ പാട്ടിനെ കുറിച്ച് രവി മേനോൻ

    ഏതു സാധാരണ ഭക്തയുടെയും ഭക്തന്റെയും മനസ്സില്‍ സ്വാഭാവികമായി കടന്നുവരാവുന്ന ചിന്തകളാണ് ആ പാട്ടില്‍ ചൊവ്വല്ലൂര്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളതെന്ന് പറയും ചിത്ര. വ്യക്തിപരമായി എന്നെ ഏറെ സ്പര്‍ശിച്ചിട്ടുണ്ട് ആ വരികള്‍; ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടം അനുഭവിച്ച വേളയില്‍ മറ്റാരേയും പോലെ എന്റെ മനസ്സിലും ഉണ്ടായിരുന്നു ഭഗവാനോട് ഒരു ചെറുപരിഭവം. വേണമെങ്കില്‍ ഒരു കൊച്ചു പിണക്കം എന്ന് വിളിക്കാം അതിനെ. ഭക്തിയും ക്ഷേത്ര ദര്‍ശനവും ഒക്കെ ഇനി എന്തിന് എന്നുപോലും തോന്നിയിരുന്നു ആ നാളുകളില്‍. ഒരു തരം വ്യര്‍ത്ഥതാ ബോധം. പക്ഷേ അധികം നീണ്ടു നിന്നില്ല ആ അകല്‍ച്ച. അകലാന്‍ ശ്രമിച്ചപ്പോഴെല്ലാം ഭഗവാന്‍ എന്നെ തിരികെ വിളിച്ചു കൊണ്ടിരുന്നു. എന്റെ എല്ലാ പരിഭവങ്ങളും അലിഞ്ഞില്ലാതായി ആ സ്‌നേഹ സ്പര്‍ശത്തില്‍.

    ജീവിതത്തിലെ പ്രതിസന്ധിഘട്ടങ്ങളില്‍ ഈ പാട്ടിന്റെ വരികള്‍ ആഴമുള്ള അര്‍ത്ഥതലങ്ങള്‍ കൈവരിക്കുന്നതു പോലെ തോന്നും. ഈ വഴി നീയും മറന്നുവോ എന്നൊരു പരിഭവം ചോരുന്ന കള്ളനോട്ടം എന്ന വരി ഉദാഹരണം. അത് പോലെ ചരണത്തിലെ അകലെ നിന്നാലും ചിലപ്പോള്‍ ചിരിച്ചുകൊണ്ട് അരികത്തു നീ ഓടിയെത്തും എന്ന വരിയും...'' പാട്ടിലെ തനിക്കേറ്റവും പ്രിയപ്പെട്ട വരി വികാരഭരിതയായി മൂളുന്നു ചിത്ര: എന്നാലും ഞാനറിയുന്നു കണ്ണന് എന്നെയാണെന്നെയാണിഷ്ടം.. ഇതുപോലുള്ള ചില കൊച്ചു കൊച്ചു വിശ്വാസങ്ങള്‍ അല്ലേ നമ്മെയെല്ലാം ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത് ?'' സദാ ചിരിയ്ക്കുന്ന കണ്ണുകളില്‍ ഒരു നീര്‍കണം പൊടിഞ്ഞുവോ?
    രവിമേനോന്‍ (പാട്ടുചെമ്പകം പൂത്തുലയുമ്പോള്‍)

    English summary
    Ravi Menon Revealed About Singer Chithra And Her Devotional Song Goes Viral
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X