Don't Miss!
- Finance
പണക്കാരനാകണോ? എങ്കില്‍ എസ്ഐപി പരീക്ഷിക്കൂ; അറിയേണ്ടതെല്ലാം
- News
'നമ്പി നാരായണനെ പോലെ ദിലീപിനെ കുടുക്കാന്‍ ശ്രമിച്ചു', കാവ്യയെ കൊണ്ടുവന്നതിന് കാരണമുണ്ടെന്ന് രാഹുൽ ഈശ്വർ
- Travel
പച്ചപ്പ് പേരില്‍ മാത്രമേയുള്ളൂ... അന്റാര്‍ട്ടിക്ക മുതല്‍ എസ്റ്റോണിയ വരെ...ലോകത്തിലെ തണുപ്പന്‍ രാജ്യങ്ങള്‍
- Sports
IPL 2022: ഫൈനലില്‍ ആരൊക്കെ? സ്വാനിന്റെ വമ്പന്‍ പ്രവചനം
- Lifestyle
തുളസി ഗണപതിഭഗവാന് സമര്‍പ്പിക്കരുത്: കാരണം ഇതെല്ലാമാണ്
- Technology
ആൻഡ്രോയിഡ് സ്മാർട്ട്ഫോൺ ഉപയോഗിക്കുന്നവർ ചെയ്ത് കൂടാത്ത കാര്യങ്ങൾ
- Automobiles
പുത്തൻ RC 390 മോഡലിനെ ഇന്ത്യയിൽ അവതരിപ്പിച്ച് KTM, വില 3.14 ലക്ഷം രൂപ
റിമി ടോമിയുടെ ആദ്യ പ്രതിഫലം; എല്ലാവരെയും തൃപതിപ്പെടുത്തി ജീവിക്കാന്‍ സാധിക്കുകയില്ലെന്ന് റിമി
ഗാനമേളകളിലെ സൂപ്പര്‍ താരം, ആധുനിക ഓട്ടംതുള്ളലിന്റെ ഉപജ്ഞേതാവ്, എന്നിങ്ങനെ റിമി ടോമിയെ വിശേഷിപ്പിക്കുന്ന ഒത്തിരി പേരുകളുണ്ട്. റിമിയെ പോലൊരു ഗായിക കേരളത്തില്‍ ഇല്ലെന്നുള്ളതാണ് വസ്തുത. പാട്ടിനൊപ്പം കിടിലന്‍ ഡാന്‍സ് ചെയ്ത് ആരാധകരെ കൈയ്യിലെടുക്കുന്നതാണ് റിമിയുടെ സ്റ്റൈല്‍. ഇന്നും ഇന്നലെയും അല്ല. ഇരുപത് വര്‍ഷങ്ങള്‍ക്ക് മുന്‍പേ തുടങ്ങിയതാണ് ഇതൊക്കെ എന്ന് പറഞ്ഞാല്‍ ആരാധകരും അതിശയിക്കും.
ഇപ്പോള്‍ മെലിഞ്ഞ് സുന്ദരിയായി ആരെയും അമ്പരിപ്പിക്കുന്ന മേക്കോവറിലാണ് റിമി. തന്റെ പാട്ട് ജീവിതത്തെ കുറിച്ച് മനോരമയ്ക്ക് റിമി നല്കിയ അഭിമുഖമാണ് ഇപ്പോള്‍ വൈറലാവുന്നത്. ആദ്യമായി സിനിമയില്‍ പാടാന്‍ അവസരം ലഭിച്ചതിനെ കുറിച്ച് മുതല്‍ ഗാനമേളകളില്‍ പാടുന്നതിനെ കുറിച്ച് വരെ റിമി പറഞ്ഞിരുന്നു.

'സിനിമയില്‍ ആദ്യമായി പാടിയ ചിങ്ങമാസം എന്ന പാട്ട് പാടാന്‍ വേണ്ടി നാദിര്‍ഷിക്ക ആണ് ആദ്യം വിളിച്ചത്. ആ സമയത്ത് ഞാന്‍ ഗള്‍ഫില്‍ ആദ്യമായി പരിപാടി അവതരിപ്പിക്കാന്‍ പോയതാണ്. അന്ന് മൊബൈല്‍ ഫോണ്‍ ഇല്ലാത്തതുകൊണ്ട് എയ്ഞ്ചല്‍ വോയ്സ് എന്ന ഗ്രൂപ്പിന്റെ മാനേജരെ വിളിച്ച് ആണ് സിനിമയില്‍ പാടാന്‍ ഒരു അവസരം ഉണ്ടെന്ന് നാദിര്‍ഷിക്ക എന്നോട് പറയുന്നത്. നാട്ടിലെത്തിയാല്‍ ഉടന്‍ ലാല്‍ ജോസിനെ പോയി കാണണം എന്നും പറഞ്ഞിരുന്നു. അങ്ങനെ പപ്പയെയും കൂട്ടി കൊച്ചിയില്‍ പോയി ലാല്‍ ജോസ് സാറിനെ കണ്ടു.

സിനിമയില്‍ ഒരു മെലഡിയും ഒരു ഫാസ്റ്റ് നമ്പറും ആണ് പാടേണ്ടത്. ശബ്ദം അദ്ദേഹത്തിന് ഇഷ്ടമായെങ്കിലും ഞാനല്ല വിദ്യാസാഗര്‍ ആണ് തീരുമാനം എടുക്കേണ്ടത് എന്ന് പറഞ്ഞു. അങ്ങനെ ചെന്നൈയില്‍ പോയി വിദ്യാജിയുടെ മുന്നില്‍ ഒഡിഷന് ഇരുന്നു. ഈ പാട്ട് സിനിമയില്‍ വരുമോ എന്നൊന്നും ഉറപ്പില്ലായിരുന്നു. മാത്രമല്ല എന്നെക്കാള്‍ മുന്‍പ് ഈ പാട്ട് പാടാന്‍ കുറെ പേര് വന്നിരുന്നു. എന്തായാലും ഇറങ്ങാന്‍ നേരം വണ്ടിക്കൂലി എന്ന പോലെ 2000 രൂപ തന്നു. ആദ്യ പ്രതിഫലത്തെ കുറിച്ച് റിമി പറഞ്ഞത് ഇങ്ങനെയായിരുന്നു.

ഈ കാലത്തിനിടയില്‍ സമൂഹത്തിന്റെ ചിന്താരീതിയും മനോഭാവവും ഒരുപാട് മാറിയിട്ടുണ്ടെന്നാണ് റിമി പറയുന്നത്. ഇപ്പോള്‍ പാടാന്‍ വരുന്ന കുട്ടികളെ പെര്‍ഫോര്‍ ആക്കുന്നതിന് കൂടിയാണ് പരിശീലിപ്പിക്കുന്നത്. തൊണ്ണൂറ് ശതമാനം ആളുകളും കാലത്തിനൊപ്പം മാറി. എത്ര പ്രശസ്ത ആളാണെങ്കിലും ഹേറ്റേഴ്സ് ഉണ്ടാവും. ആരും ആരെയും പൂര്‍ണമായി അംഗീകരിക്കില്ല. എല്ലാവരെയും തൃപ്തിപ്പെടുത്തി ജീവിക്കാന്‍ കഴിയുകയുമില്ല. എല്ലാവര്ക്കും വേണ്ടി ഞാന്‍ മാറിയിരുന്നെങ്കില്‍ എനിക്ക് ഇത്രയും സന്തോഷം ലഭിക്കുമായിരുന്നില്ലെന്നും താരം പറയുന്നു.
ബിഗ് ബോസ് മലയാളത്തില്‍ ഒരു ലേഡി വിന്നര്‍ പിറവി എടുത്തിരിക്കും; ജാസ് എന്ന പെണ്പുലിയാണെന്ന് ഫാന്‍സ്

ഗാനമേളകളിലെ റിമി ടോമിയുടെ ഇഫക്ട് എങ്ങനെയാണ് വരുന്നതെന്നും ഗായിക പറഞ്ഞിരുന്നു. 'എന്റെ ക്യാരക്ടര്‍ എന്താണോ അതുപോലെ തന്നെ സ്റ്റേജിലും ഞാന്‍ പെരുമാറി. ആ സമയത്തൊക്കെ ഞാന്‍ ടിവി കാണാറില്ലായിരുന്നു. ആരുടെയെങ്കിലും സ്റ്റേജ് ഷോ കുത്തിയിരുന്ന് കണ്ട് പഠിച്ചതല്ല. ഞാന്‍ എങ്ങനാണോ എന്റെ സ്വഭാവം എങ്ങനെയാണോ അത് അവതരിപ്പിക്കുകയാണ് ചെയ്തത്. പാടുന്ന പാട്ടുകളുടെ സ്വഭാവം അനുസരിച്ചാണ് വേദിയില്‍ അവതരിപ്പിക്കുക എന്നും' റിമി പറയുന്നു.
അവളെ അടച്ച് പൂട്ടാന്‍ തരികിട സാബുവിനെ പോലെയുള്ള ഒരാള്‍ കൂടി വേണമായിരുന്നു; ബിഗ് ബോസ് റിവ്യൂ ഇങ്ങനെ