For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അന്നൊക്കെ സാരി ഉടുക്കുമ്പോള്‍ ബെല്‍റ്റ് ഇടണമായിരുന്നു; മെലിഞ്ഞ് സുന്ദരിയായതിന് പിന്നിലെ കഥ പറഞ്ഞ് റിമി ടോമി

  |

  ഗായികയില്‍ നിന്നും അവതാരകയും നടിയുമായി മാറിയ റിമി ടോമി കഴിഞ്ഞ വര്‍ഷം മുതല്‍ പ്രേക്ഷകരെ അമ്പരിപ്പിച്ച് കൊണ്ടിരിക്കുകയാണ്. ഒരു കാലത്ത് തടിച്ചുരുണ്ട് ഇരുന്ന റിമി വളരെ പെട്ടെന്നാണ് മെലിഞ്ഞ് സുന്ദരിയായി മാറിയത്. തടി കുറയുന്നതിനൊപ്പം സൗന്ദര്യം തിരിച്ച് പിടിച്ച് റിമി അത്ഭുതപ്പെടുത്തി കൊണ്ടേ ഇരുന്നു. ഇതിന് പിന്നിലെ രഹസ്യമെന്താണെന്ന് ചോദിച്ചാല്‍ ഡയറ്റും വര്‍ക്കൗട്ടും തന്നെയാണെന്നാണ് പറയാറുള്ളത്. ലോക്ഡൗണില്‍ ഷൂട്ടിങ്ങ് തിരക്കുകളൊന്നുമില്ലാത്ത സമയത്തായിരുന്നു റിമി വര്‍ക്കൗട്ടിലേക്ക് ശ്രദ്ധിച്ച് തുടങ്ങിയത്.

  പാർട്ടി വെയറിൽ നടി പ്രിയങ്ക അരുൾ മോഹൻ, അതീവ സുന്ദരിയായെന്ന് ആരാധകരും

  ഇതിനിടയില്‍ യൂട്യൂബ് ചാനല്‍ കൂടി ആരംഭിച്ചതോടെ തന്റെ വിശേഷങ്ങള്‍ അതിലൂടെ പറഞ്ഞ് തുടങ്ങി. പാചകവും വര്‍ക്കൗട്ടുമൊക്കെയായി റിമിയുടെ ചാനലിന് വമ്പന്‍ ജനപ്രീതിയാണ് ലഭിച്ചത്. ഇപ്പോഴിതാ തടിച്ചിരുന്ന കാലത്ത് സാരി ഉടുക്കാന്‍ പോലും ബുദ്ധിമുട്ടിയതിനെ കുറിച്ചും ഇപ്പോള്‍ ഇഷ്ടമുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നതിനെ കുറിച്ചുമൊക്കെ മനോരമ ആരോഗ്യത്തിന് നല്‍കിയ അഭിമുഖത്തിലൂടെ റിമി വ്യക്തമാക്കുകയാണ്. ഒപ്പം ഇന്‍സ്റ്റാഗ്രാമിലൂടെ ആരാധകര്‍ ചോദിക്കുന്ന ഡയറ്റ് പ്ലാനിനെ കുറിച്ചും പറയുന്നു. വിശദമായി വായിക്കാം...

  ശരീരത്തിന്റെ ഭാരം കുറഞ്ഞ് വരുമ്പോള്‍ ആകെയൊരു വ്യത്യാസം തോന്നുമല്ലോ. ഇഷ്ടമുള്ള ഡ്രസ് ഇടാന്‍ സാധിക്കുന്നത് പോലെയാണത്. എനിക്ക് സാരി ഉടുക്കാന്‍ ഒരുപാട് ഇഷ്ടമാണ്. വയറ് നിറച്ച് ഫുഡ് കഴിച്ചിട്ട് സാരി ഉടുക്കുന്നത് ഒന്നാലോചിച്ച് നോക്കൂ. വലിയ ബുദ്ധിമുട്ടാണ്. അപ്പോള്‍ വയറ് ചാടി ഇരുന്നാലോ. പണ്ട് സ്റ്റേജ് ഷോ കളിലൊക്കെ സാരി ഉടുക്കേണ്ടി വരുമ്പോള്‍ വയര്‍ ഒതുങ്ങി ഇരിക്കുന്നതിന് വേണ്ടി താന്‍ ബെല്‍റ്റ് കെട്ടുമായിരുന്നു എന്നാണ് റിമി പറയുന്നത്. സ്റ്റേജ് പെര്‍ഫോമന്‍സിനും ആരോഗ്യത്തിനുമെല്ലാം ഒരു രൂപമാറ്റം അനിവാര്യമായി തോന്നി. ഇപ്പോള്‍ ബെല്‍റ്റ് ഒന്നുമില്ലാതെ സാരി ഉടുക്കാന്‍ കഴിയുന്നുണ്ടെന്നും റിമി വ്യക്തമാക്കുന്നു.


  ഫുഡ് എനിക്ക് ഭയങ്കര ക്രേസ് ആണ്. കുറച്ച് കഴിച്ചാല്‍ പോലും തടി വെക്കുന്ന പ്രകൃതമാണ്. ജയറ്റ് തുടങ്ങിയതിന് ശേഷം പാലില്‍ പ്രഭാത ഭക്ഷണത്തിന് ആവശ്യമായ പോഷകങ്ങള്‍ ചേര്‍ത്ത് തയ്യാറാക്കുന്ന ഭക്ഷണമാണ് കഴിക്കുന്നത്. മൂന്ന് വര്‍ഷമായി ന്യൂട്രീഷണല്‍ ഷെയ്ക്ക് ആണ് ബ്രേക്ക് ഫാസ്റ്റ് ആയി കഴിക്കാറുള്ളത്. പ്രഭാത ഭക്ഷണത്തിന് ബുഫെയിലേക്ക് പോയാല്‍ ഡയറ്റിങ്ങിന്റെ താളം തെറ്റുമെന്നാണ് റിമി പറയുന്നത്. ഉച്ചയ്ക്ക് വിശക്കാത്ത അവസ്ഥ വരും. അതൊക്കെ ഒഴിവാക്കി ബ്രേക് ഫാസ്റ്റില്‍ അപൂര്‍വ്വമായി ഇടയ്ക്ക് രണ്ട് ഇഡ്‌ലിയോ ദോശയോ അല്‍പം പുട്ടോ കഴിക്കും.

  Rimi Tomy's tips to reduce stress | FilmiBeat Malayalam

  തനിക്കേറ്റവും ഇഷ്ടം നാടന്‍ ഭക്ഷണമാണ്. കേരളത്തിലാണെങ്കില്‍ ചോറും മീന്‍ കറിയും തോരനുമൊക്കെയാവും പ്രധാന ഭക്ഷണം. പൊതിച്ചോറാണ് തനിക്കേറ്റവും പ്രിയപ്പെട്ട ഭക്ഷണങ്ങളിലൊന്ന്. അത് ഓര്‍ഡര്‍ ചെയ്ത് വാങ്ങി ഇടയ്ക്ക് കഴിക്കും. രാത്രി ഏഴരയ്ക്കുള്ളില്‍ തന്നെ ഡിന്നര്‍ കഴിച്ചിരിക്കും. അങ്ങനെ കര്‍ക്കശമായ ഡയറ്റൊന്നും താന്‍ പാലിക്കാറില്ല. എങ്കിലും രാത്രിയില്‍ കാര്‍ബോ ഹൈഡ്രേറ്റ് ഒഴിവാക്കും. വെള്ളം കുടിക്കുന്നതാണ് ഏറ്റവും പ്രധാനമായി ശ്രദ്ധിക്കുന്ന കാര്യം. ചിലപ്പോഴൊക്െക ഡയറ്റിങ് ഒരു ഭാരിച്ച ഉത്തരവാദിത്തം പോലെ തോന്നും. എങ്കിലും പഴയ രൂപത്തെ കുറിച്ച് ഓര്‍മ്മിക്കുമ്പോള്‍ അതിലേക്ക് തിരികെ പോകാനും വയ്യ. ഇന്‍സ്റ്റാഗ്രാമിലൂടെ ഒരുപാട് പേര്‍ അഭിനന്ദിക്കാറുണ്ട്. എല്ലാവര്‍ക്കും ഞാന്‍ മെലിഞ്ഞത് എങ്ങനെയാണ് അറിയണമെന്നുണ്ട്. ഡയറ്റും അതിലുള്ള ടിപ്‌സും പലരും തന്നോട് ചോദിക്കാറുണ്ടെന്നും റിമി ടോമി പറയുന്നു.

  ദുൽഖറിൻ്റെ മത്സരം അവൻ്റെ ബാപ്പയോട് തന്നെയാണ്; മലയാളത്തിലേക്കുള്ള തിരിച്ച് വരവിനെ കുറിച്ച് സുഹാസിനി

  English summary
  Rimi Tomy Opens Up About Her Weight Lost Journey And Diet Plan
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X