For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഭാര്യ കൈയ്യോടെ പിടിച്ച കള്ളത്തരം അതായിരുന്നു; ഈഗോ കളയാതെ ജാഡ ഇട്ടിട്ട് അവസാനം സംഭവിച്ചതിനെ പറ്റി ഷാന്‍ റഹ്മാൻ

  |

  സംഗീത സംവിധാനത്തിലൂടെ തിളങ്ങി നില്‍ക്കുന്ന താരമാണ് ഷാന്‍ റഹ്മാന്‍. ഗായകന്‍ എന്ന നിലയിലും ടെലിവിഷന്‍ പരിപാടികളില്‍ വിധികര്‍ത്താവായി എത്തിയിട്ടുമൊക്കെ ഷാന്‍ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്തു. കൗണ്ടര്‍ തമാശകള്‍ പറയുന്നതിലൂടെയാണ് ഷാനും ശ്രദ്ധേയനായത്.

  വളരെ കുറഞ്ഞ കാലം കൊണ്ടാണ് ഉയരങ്ങള്‍ കീഴടക്കിയ ഈ കരിയര്‍ ഷാന്‍ നേടിയെടുത്തത് എന്നത് ശ്രദ്ധേയമാണ്. ഇപ്പോള്‍ പുറത്തിറങ്ങുന്ന സിനിമകളിലെല്ലാം ഷാനൊരുക്കുന്ന സംഗീതമുണ്ട്. മാത്രമല്ല 'എന്റമ്മേടെ ജിമിക്കി കമ്മല്‍'.. മുതലിങ്ങോട്ട് മലയാളത്തിലെ സൂപ്പര്‍ ഹിറ്റായ ചില പാട്ടുകളും ഷാനിന്റേതാണെന്ന പ്രത്യേകതയുമുണ്ട്.

  കരിയറിന് പുറമേ കുടുംബ ജീവിതത്തെ കുറിച്ച് പലപ്പോഴും വാചാലനാവാറുള്ള ഷാന്‍ ഭാര്യയുടെ മുന്നില്‍ പിടിക്കപ്പെട്ട കഥ പറയുകയാണിപ്പോള്‍. ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തിനിടെയാണ് രസകരമായൊരു സംഭവം പറഞ്ഞത്.

  Also Read: ഒരു പനിയിൽ നിന്ന് തുടങ്ങിയ സൗഹൃദം; അവസാനം സംസാരിക്കാതിരിക്കാൻ പറ്റാതെ ആയി!, പ്രണയകഥ പറഞ്ഞ് ബീനയും മനോജും

  ഷാനിന്റെ വാക്കുകളിങ്ങനെയാണ്... 'ഏതോ ഒരു ദിവസം ഇന്ന് നോണ്‍ വെജ് കഴിക്കില്ല, വെജ് മാത്രം മതിയെന്ന് ഭാര്യയോട് പറഞ്ഞു. അങ്ങനെ പറഞ്ഞ സ്ഥിതിയ്ക്ക് ഈഗോ നോക്കണമല്ലോ. രാവിലെ ദോശയും സാമ്പാറും കഴിച്ചു.

  ഉച്ചയ്ക്ക് ചോറും സാമ്പാറും. രാത്രിയായപ്പോഴെക്കും എന്റെ പിടി വിട്ടു. രാത്രിയിലെങ്കിലും കുറച്ച് ചിക്കനോ ബീഫോ കഴിച്ചോളാന്‍ ഭാര്യ പറഞ്ഞു. ഞാന്‍ വേണ്ട എന്ന വാശിയില്‍ നില്‍ക്കുകയാണ്. ഇവിടെ വെജ് ഒന്നുമില്ലേ എന്ന് ചോദിച്ചപ്പോള്‍ രാവിലത്തെ ദോശയും ചമ്മന്തിയും ഉണ്ടെന്ന് പറഞ്ഞു.

  Also Read: ആദ്യ കാഴ്ചയില്‍ പറയാന്‍ പാടില്ലാത്തത് പറഞ്ഞു; അനുഷ്‌ക കലിപ്പായതോടെ സോറി പറഞ്ഞെന്ന് വിരാട്‌

  അത് മതി, ഞാന്‍ പറഞ്ഞാല്‍ പറഞ്ഞതാണെന്ന് സൂചിപ്പിച്ചു. അങ്ങനെ വീണ്ടും ദോശയും ചമ്മന്തിയും കിട്ടി. ഇതിനിടയില്‍ ഭാര്യ മുകളിലേക്ക് പോയി. ഭാര്യയും മക്കളും കഴിച്ചതിന്റെ ബാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച് വെച്ചിരുന്നു. ഭാര്യ പോയ തക്കം നോക്കി ഞാന്‍ അടുക്കളയിലേക്ക് ഓടി. എന്നിട്ട് ചിക്കന്റെ രണ്ട് പീസ് എടുത്ത് കടിച്ച് വലിക്കാന്‍ തുടങ്ങി. ഭാര്യ തിരിച്ച് വരുന്നതിനുള്ളില്‍ അത് കഴിച്ചിട്ട് ദോശ തിന്നുന്ന സ്ഥലത്ത് പോയി ഇരിക്കേണ്ടതാണ്.

  അങ്ങനെ ഞാന്‍ ചിക്കന്‍ തിന്ന് കഴിഞ്ഞ് തിരിഞ്ഞ് നോക്കിയപ്പോള്‍ വാതില്‍ക്കല്‍ ഒരാളിങ്ങനെ നില്‍ക്കുകയാണ്. ടേസ്റ്റ് ഉണ്ടോന്ന് നോക്കിയതാണെന്ന് പറഞ്ഞ് രക്ഷപ്പെടാന്‍ നോക്കി. അങ്ങനെ ഭാര്യയുടെ മുന്നില്‍ പിടിക്കപ്പെട്ടിട്ടുണ്ട്. പലപ്പോഴും ഭക്ഷണത്തിന്റെ കാര്യത്തിലാണ് ഇങ്ങനെ ഉണ്ടാവാറുള്ളതെന്ന്', ഷാന്‍ പറയുന്നു.

  2009 ലാണ് മമ്മൂട്ടിയുടെ ഈ പട്ടണത്തില്‍ ഭൂതം എന്ന സിനിമയ്ക്ക് സംഗീതമൊരുക്കി ഷാന്‍ കരിയര്‍ തുടങ്ങുന്നത്. തൊട്ടടുത്ത വര്‍ഷം മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബിന് സംഗീതമൊരുക്കി ശ്രദ്ധേയനായി. തട്ടത്തിന്‍ മറയത്ത് അടക്കം നിരവധി ഹിറ്റ് സിനിമകളിലെ സംഗീതം ഷാനിന്റേതായിരുന്നു.

  അവിടുന്നിങ്ങോട്ട് അനേകം അവസരങ്ങളാണ് താരത്തെ തേടി എത്തിയത്. ജിമിക്കി കമ്മല്‍ പാട്ട് ഹിറ്റായതിന് ശേഷം ഒരു അഡാറ് ലവ്വിലൂടെ ഗംഭീര മാജിക്കാണ് താരം കാഴ്ച വെച്ചത്. മാണിക്യ മലരായ പൂവി എന്ന പാട്ട് ലോകം മുഴുവനുമാണ് ഏറ്റെടുത്തത്. പിന്നീടും നിരവധി ഹിറ്റുകളാണ് ഷാന്‍ ഒരുക്കുന്നത്.

  കരിയര്‍ തുടങ്ങിയ അതേ വര്‍ഷം തന്നെയാണ് ഷാന്‍ വിവാഹിതനാവുന്നതും. ഭാര്യ സൈറയുമായി 2009 ല്‍ താരം വിവാഹിതനായി. ഇരുവര്‍ക്കും ഒരു മകനാണുള്ളത്. കുടുംബസമേതം സന്തുഷ്ടനായി കഴിയുകയാണ് താരം.

  English summary
  Shaan Rahman Opens Up About His Funny Moment With Wife Zaira At Home Goes Viral. Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X