twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    റെക്കോർഡിങ് ആണെന്ന് അറിഞ്ഞിരുന്നില്ല, ദേവദാസിലെ ഗാനം ഉണ്ടായത് ഇങ്ങനെ, വെളിപ്പെടുത്തി പ്രിയ ഗായിക

    |

    ബോളിവുഡിലും തെന്നിന്ത്യൻ സിനിമ പ്രേമികളും ഒരു പോലെ ഇഷ്ടപ്പെടുന്ന ഗായികയാണ് ശ്രേയ ഘോഷൽ. സിരിഗമ എന്ന ടെലിവിഷൻ റിയാലിറ്റി ഷോയിലൂടെ സംഗീത രംഗത്ത് സജീവമായ ശ്രേയ ഘോഷൽ 2002 ലാണ് പിന്നണി ഗാനരംഗത്ത് തന്റേയതായ വ്യക്തി മുദ്രപതിപ്പിക്കുന്നത്. ദേവദാസ് എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ എത്തിയ താരം ഒറ്റ പാട്ട് കൊണ്ട് തന്നെ ഇന്ത്യൻ സംഗീത രംഗത്ത് തന്റേതായ സ്ഥാനം ഉറപ്പിക്കുകയായിരുന്നു. 16ാം വയസ്സിൻ ഇന്ത്യൻ സംഗീത ലോകത്തെത്തിയ ശ്രേയ ആദ്യ സിനിമയായ ദേവദാസിൽ പാടിയ അനുഭവം പങ്കുവെയ്ക്കുകയാണ് താരം. ബെർക്കിലി കോളോജ് ഓഫ് മ്യൂസിക്കിലെ വിദ്യാർഥികളുമായി പങ്കുവെച്ച മുഖാമുഖം പരിപാടിയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

    sherya ghoshal

    സഞ്ജയ് ലീല ബൻസാലിയുടെ ദേവദാസ് എന്ന ചിത്രത്തിൽ താൻ ടെയ്ക്ക് കാണെന്ന് അറിയാതെ പാടിയതെന്ന് ശ്രേയ പറഞ്ഞു. അദ്ദേഹം നൽകിയ നിർദ്ദേശത്തിനനുസരിച്ച് ചുമ്മാ പാടി നോക്കിയതാണെന്നും അവർ ഇത് റെക്കോഡ് ചെയ്യുകയായിരുന്നെന്നും പ്രിയ ഗായിക കുട്ടികളോട് സംസാരിക്കവെ പറഞ്ഞു. 2002 ൽ പുറത്തു വന്ന ദേവദാസ് എന്ന ചിത്രത്തിലെ ഭൈരി പിയ എന്ന് തുടങ്ങുന്ന ഗാനമായിരുന്നു താൻ ആലപിച്ചത്. പ്രണയവും കുറുമ്പും കൂടി കലർന്ന ഗാനം പാടാൻ ഏറെ ബുദ്ധിമുട്ട് ഉണ്ടായിരുന്നു. ആ പാട്ടിൽ നിറയെ ഭാവങ്ങളായിരുന്നു. ഓരോ വാക്കിലും നൽകേണ്ട ഭാവങ്ങൾ സഞ്ജയ് സാർ പറഞ്ഞു തരുമായിരുന്നു. ഒരു 16 കാരിയ്ക്ക് അതെല്ലാം മനസ്സിലാക്കിയെടുക്കാൻ ഏറെ ബുദ്ധിമുട്ടായിരുന്നു.

    നെറ്റ്ഫ്ലിക്സിന് പിന്നാലെ യുട്യൂബും; യൂറോപ്പില്‍ ദൃശ്യനിലവാരം വെട്ടിക്കുറച്ചുനെറ്റ്ഫ്ലിക്സിന് പിന്നാലെ യുട്യൂബും; യൂറോപ്പില്‍ ദൃശ്യനിലവാരം വെട്ടിക്കുറച്ചു

    പാട്ടിലാണെങ്കിൽ ഓരോ വരിയിലും നിറയെ റൊമാൻസ്. അതിന്റേതായ പക്വതയോടെ വികാരം മനസ്സിലാക്കി എടുക്കാൻ ഏറെ ബുദ്ധിമുട്ടി ഏറ്റവും ഒടുവിൽ ലതാജിയേയും ആശാജിയേയും താൻ അനുകരിക്കുകയായിരുന്നു. ഇന്നാണ് ആ ഗാനം ആലപിച്ചിരുന്നതെങ്കിൽ ഒരുപാട് മെച്ചപ്പെടുത്താൻ കഴിയുമായിരുന്നെന്നും ശ്രേയ ഘോഷാൽ പറഞ്ഞു.

    മമ്മൂട്ടിയുടെ ഹിറ്റ് ചിത്രം പിറന്നിട്ട് 30 വർഷം, തിരുവനന്തപുരത്ത് ചിത്രീകരിച്ച കോട്ടയം കുഞ്ഞച്ചൻമമ്മൂട്ടിയുടെ ഹിറ്റ് ചിത്രം പിറന്നിട്ട് 30 വർഷം, തിരുവനന്തപുരത്ത് ചിത്രീകരിച്ച കോട്ടയം കുഞ്ഞച്ചൻ

    ശ്രേയ ഘോഷാലിന്റെ ഉച്ചരാണശുദ്ധി പലപ്പോഴും സംഗീത ലേകത്തും ആരാധകരുടെ ഇടയിലും ചർച്ച വിഷയമാണ്. ഇതിനെ കുറിച്ചും താരം വിദ്യാർഥികളോട് സംസാരിച്ചു. ഇന്ത്യൻ സംഗീത ലോകത്ത് ഉച്ചാരണം വളരെ പ്രധാനമാണ്. അതും ചലച്ചിത്ര ഗാനങ്ങളിൽ. പാട്ടിലെ ഓരോ വാക്കും കൃത്യമായി ശ്രദ്ധിക്കണം. ഓരോ വാക്കിന്റെ ശബ്ദവും കൃത്യമായി കേൾക്കണം. പാട്ടിന് ഭാവം നൽകുമ്പോൾ ഉച്ചാരണ ശുദ്ധി വിട്ടു പോകരുത്. ഇതിലാരു വിട്ട് വീഴ്ചയും കാണിക്കുകയും ചെയ്യരുതെന്നും താരം പറഞ്ഞു.

    Read more about: shreya ghoshal
    English summary
    Shreya Ghoshal Saya About Devadas Movie Song
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X