For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കാരിരുമ്പു പോയിട്ടും കായം നില്‍ക്കുന്നത് കണ്ടോ? കാസെറ്റു, സിഡി കാലത്തെ കുറിച്ച് ജി വേണുഗോപാൽ

  |

  തലമുറ വ്യത്യാസമില്ലാതെ പ്രേക്ഷകര്‍ നെഞ്ചിലേറ്റുന്ന ശബ്ദമാണ് ജി വേണുഗോപാലിന്റേത്. അദ്ദേഹത്തിന്‌റെ പഴയ ഗാനങ്ങള്‍ ഇന്നും പ്രേക്ഷകര്‍ നെഞ്ചിലേന്നു; മൂളി നടക്കുന്നു. വേണുഗോപാലിനെ പോലെ തന്നെ അദ്ദേഹത്തിന്റെ മകന്‍ അരവിന്ദും പ്രേക്ഷകരുടെ പ്രിയങ്കരനാണ്. ഗായകന്‍ എന്നതിലുപരി സംവിധാനസഹായിയായും അരവിന്ദിനെ സിനിമാരംഗത്ത് കാണാം. പലപ്പോഴും അച്ഛനും മകനും ഒന്നിച്ച് പാട്ടുകളുമായി എത്താറുണ്ട്. ഇപ്പോഴിത സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത് കാസെറ്റുകളെ കുറിച്ച് പ്രിയഗായകന്‍ പങ്കുവെച്ച കുറിപ്പാണ്.

  venugopal

  'മണ്‍മറഞ്ഞ ടെക്‌നോളജിയും മറയാതെ മനുഷ്യനും' എന്ന തലക്കെട്ടുള്ള കുറിപ്പ് ആരാധകർക്കിടയിൽ പുതിയ ചർച്ചകൾക്ക് തുടക്കമിട്ടുകഴിഞ്ഞു. മകന്‍ അരവിന്ദിനൊപ്പമുള്ള ചിത്രവും വേണുഗോപാൽ പങ്കുവെച്ച കുറിപ്പിന്റെ മാറ്റുകൂട്ടുന്നുണ്ട്. മലയാളത്തിന്റെ പ്രിയഗായകന്റെ വാക്കുകൾ ചുവടെ.

  "വനിത അഭിമുഖം കഴിഞ്ഞ് ഒരു ഫോട്ടോയ്ക്കു വേണ്ടി പോസ് ചെയ്തത്, എന്റെ സാമാന്യം വലിയ കസെറ്റ് സമ്പാദ്യത്തിനു മുന്‍പിലായിരുന്നു. ഫൊട്ടോഗ്രഫര്‍ ശ്രീകാന്ത് കളരിക്കലും വിജി നകുലും 'ഉണരുമീ ഗാനം' എന്ന എന്റെ ആല്‍ബം അതില്‍ നിന്ന് തിരഞ്ഞെടുത്ത് കൈയ്യില്‍ തന്നു. ഉടന്‍ മകന്‍ അരവിന്ദ് ഓടിപ്പോയി അവന്റെ ഹൃദയം സിനിമയുടെ പുതുതായി പുറത്തിറങ്ങിയ കസെറ്റ് എടുത്തു കൊണ്ടുവന്നു. ഹൃദയം സിനിമയുടെ സംഗീത പ്രാധാന്യവും തൊണ്ണൂറുകളിലെ കോളജ് ജീവിതവുമൊക്കെ അവര്‍ ആഘോഷിച്ചത്, പഴയ കസെറ്റ് ഫോര്‍മാറ്റിലൂടെ ഗാനങ്ങള്‍ റിലീസ് ചെയ്തു കൊണ്ടായിരുന്നു", വേണുഗോപാൽ പറയുന്നു.

  ഇവര്‍ എത്തിയാല്‍ ബിഗ് ബോസിലെ കളി മാറും, ജിപി, ജിയ ഇറാനി, ബോചെ... വൈല്‍ഡ് കാര്‍ഡ് എന്‍ട്രി

  "പെട്ടെന്ന്, പണ്ട് കുട്ടിക്കാലത്ത് ആകാശവാണി ലൈബ്രറിയില്‍ നിന്നും വായിച്ച ശ്രീ എന്‍കെ കൃഷ്ണപിള്ളയുടെ 'വീരമാര്‍ത്താണ്ഡന്‍' എന്ന പുസ്തകത്തിലെ ഉദ്വേഗജനകമായ ഒരു സന്ദര്‍ഭം ഓര്‍ത്തുപോയി. ദേശിങ്ങനാട്ടെ പേരെടുത്ത അഭ്യാസിയും മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവിന്റെ എതിര്‍ ചേരിയില്‍ നിലയുറപ്പിക്കുകയും ചെയ്ത 'വീരമാര്‍ത്താണ്ഡ' നെ പിടിച്ചു കെട്ടി കൊണ്ടുവരുവാന്‍ അനന്തപത്മനാഭന്‍ പടത്തലവന്‍ പുറപ്പെടുകയാണ്".

  "ഇവര്‍ തമ്മിലുള്ള ദ്വന്ദയുദ്ധത്തില്‍ സര്‍വ്വ അടവുകളും പിഴയ്ക്കുമ്പോള്‍ അനന്തപത്മനാഭന്‍ കൈത്തോക്കെടുക്കുന്നു. പരസ്ത്രീ ബന്ധം; പങ്കാളിയെ കൂടാതെ കാമുകിമാര്‍; പൊതുവേദിയില്‍ തുറന്ന് പറഞ്ഞ് നടന്മാര്‍.. 'കായം കാരിരുമ്പല്ലല്ലോ' എന്നു പറഞ്ഞു കൊണ്ട് വെടിയുതിര്‍ക്കുന്നു. മിന്നല്‍ വേഗത്തില്‍ വീരമാര്‍ത്താണ്ഡന്‍ സ്വന്തം ഉടവാള്‍ കൊണ്ട് വെടിയുണ്ടയുടെ ഗതി മാറ്റി വിടുകയും, ഉടവാള്‍ രണ്ടു കഷ്ണണമായി നിലം പതിയ്ക്കുകയും ചെയ്യുന്നു".

  ഉണ്ണി മുകുന്ദന് ആശംസയുമായി ബാല; കുറേ കുട്ടികളുണ്ടാകട്ടെ, നടന്റെ വാക്കുകള്‍ വൈറല്‍ ആവുന്നു

  "കാരിരുമ്പ് പോയിട്ടും കായം നില്‍ക്കുന്നത് കണ്ടോ എന്ന വീരമാര്‍ത്താണ്ഡന്റെ മറു ചോദ്യം മനസ്സില്‍ വല്ലാണ്ട് കുരുങ്ങിപ്പോയതാണ്. മെയ്യ് കണ്ണാക്കിയ വീരമാര്‍ത്താണ്ഡന്‍ എന്ന അഭ്യാസിയായ ആ സാങ്കല്പിക കഥാപാത്രത്തിന്റെ ഒരാരാധകനായി ഞാന്‍ മാറിയിരുന്നു".

  "അറുപതുകള്‍ മുതല്‍ ആകാശവാണിയുടെയും സിനിമാ ഇന്‍ഡസ്ട്രിയുടെയും സംഗീത വഴികളില്‍ അനലോഗ് റെക്കോര്‍ഡിങ്ങും സ്പൂള്‍ ടേപ്പുകളുമായിരുന്നു. എഴുപതുകളുടെ അവസാനം തന്നെ കസെറ്റ് പ്രത്യക്ഷപ്പെട്ടു തുടങ്ങിയിരുന്നു. എണ്‍പതുകളോടെ DAT, Digital Audio Track റിക്കാര്‍ഡിങ്ങ് നിലവില്‍ വന്നു. താമസിയാതെ കസെറ്റ് മരിക്കുകയും സിഡി ഉദയം ചെയ്യുകയുമുണ്ടായി", കഴിഞ്ഞകാലം ഓർത്തെടുക്കുകയാണ് ജി വേണുഗോപാൽ.

  തന്റെ ആദ്യ പ്രണയം അമ്പലത്തിലെ പൂജാരിയോടായിരുന്നു: ലക്ഷ്മി പ്രിയ | Filmibeat Malayalam

  "റിക്കാര്‍ഡിങ്ങില്‍ നവീനമായ 'wave technology' വന്നതോടെ സിഡിയും അപ്രത്യക്ഷമായി. ഇത്തിരിമാത്രം വരുന്ന ഒരു ചെറിയ പെന്‍ഡ്രൈവില്‍ ആയിരക്കണക്കിനു പാട്ടുകള്‍ ഹാര്‍ഡ് ഡിസ്‌കില്‍ നിന്ന് കോപ്പി ചെയ്ത് കൊണ്ട് നടക്കാമെന്നായി. തുരുമ്പെടുത്ത് പോയ ഈ സാങ്കേതിക വിദ്യകളുടെയൊക്കെ മുന്‍പില്‍ ഒന്നാടിയുലഞ്ഞാണെങ്കിലും ഞെളിഞ്ഞു നില്‍ക്കുമ്പോള്‍ വീരമാര്‍ത്താണ്ഡന്റെ ഡയലോഗ് ഉള്ളില്‍ കേട്ടു. 'കാരിരുമ്പു പോയിട്ടും കായം നില്‍ക്കുന്നത് കണ്ടോ?", ഫെയ്സ്ബുക്ക് കുറിപ്പിൽ മലയാളത്തിന്റെ പ്രിയഗായകൻ പറയുന്നു.

  English summary
  Singer G venugopal Pens Memory About Music cassette, write up went Viral,
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X