twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഇനിയും പാടണോ, എത്ര വേണോ പാടിത്തരാം... എന്നെക്കൊണ്ടതല്ലേ പറ്റൂ; കെഎസ് ചിത്ര

    |

    രാജ്യമെമ്പാടും കൊവിഡ് 19 ന്റെ പ്രതിരോധ പ്രവർത്തനത്തിൽ മുഴുകിയിരിക്കുകയാണ്. സർക്കാരിനും ആരോഗ്യപ്രവർ‌ത്തകർക്കും പൂർണ്ണ പിന്തുണയുമയി സിനിമ മേഖല കൂടെ തന്നെയുണ്ട്. ഇപ്പോഴിത കൊറോണ വൈറസ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ആരോഗ്യപ്രവർത്തകർക്ക് പിന്തുണയുമായി ഗായിക കെഎസ് ചിത്ര. അവർ ആവശ്യപ്പെട്ട ഗാനങ്ങൾ പ്രിയഗായിക പാടി. നേരത്തെ നടൻ മോഹൻലാലും ആരോഗ്യപ്രവർത്തകരുമായി സംവദിച്ചിരുന്നു.

    ജില്ലയിലെ കൊവിഡ് കൺട്രോൾ റൂമുകളിൽ 24 മണിക്കൂർ സേവനമനുഷ്ഠിക്കുന്ന ആരോഗ്യപ്രവർത്തകർക്ക് മാനസിക പിന്തുണ നൽകുന്നതിന്റെ ഭാഗമായിട്ടാണ് ചെന്നൈയിലെ വസതിയിൽ നിന്ന് വീഡിയോ കോൺഫറൻസിക് വഴി ചിത്ര ഈ സംരംഭത്തിൽ ചേർന്നത്. മംന്ത്രി കെകെ ശൈലജടീച്ചർ, ല്ലാ ജില്ലകളിലുമുള്ള ജില്ല മെഡിക്കല്‍ ഓഫീസര്‍മാര്‍, ജില്ല പ്രോഗ്രാം മാനേജര്‍മാര്‍, വിവിധ കോവിഡ് ആശുപത്രികളിലെ സൂപ്രണ്ടുമാര്‍ തുടങ്ങിയവര്‍ ഉള്‍പ്പെടെയുള്ള 300 ഓളം ആരോഗ്യ പ്രവർത്തക ർ പരിപാടിയ പങ്കെടുത്തിരുന്നു.

     ആരോഗ്യപ്രവർത്തകർക്ക് കയ്യടി

    'ഇനിയും പാടണോ, എത്ര വേണമോ പാടിത്തരാം... എന്നെക്കൊണ്ടതല്ലേ പറ്റൂ. സന്തോഷമായി, എന്ത് വേണമെങ്കിലും ചെയ്യാം' നിറഞ്ഞചിരിയോടെ ചിത്ര പറഞ്ഞു, നിങ്ങളുടെ ആത്മാർഥതയും പിന്തുണയുമില്ലായിരുന്നെങ്കിൽ നമ്മൾ മോശം അവസ്ഥയിലേയ്ക്ക് പോയേനെ. ഈ തിരക്കിനിടയിലും നിങ്ങളുടെ ആരോഗ്യം കൂടി നോക്കണം. ആരോഗ്യ പ്രവർത്തകരുടെ സേവനത്തിന് കയ്യടിയെന്നും ചിത്ര പറഞ്ഞു.

     ആരോഗ്യം  സംരംക്ഷിക്കണം

    ഷിഫ്റ്റോ ളീവോ ഇല്ലാതെ എത്ര പേരാണ് സേവനം അനുഷ്ഠിക്കുന്നത്. നമ്മൽ സുഖമായി ഇരിക്കുന്നത് നിങ്ങൾ കഷ്ടപ്പെട്ടതു കൊണ്ട് മാത്രമാണ്, ഈ തിരക്കുകൾക്കിടയിലും നിങ്ങളുടെ ആരോഗ്യം കൂടി നോക്കണം.സാങ്കേതികത കുറവാണെങ്കിലും നിങ്ങളുടെ ഈ ആത്മാര്‍ത്ഥതയാണ് വിജയ കാരണം. കേരളം ഇക്കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന രീതിയെ പുറത്തുള്ള പലരും അഭിനന്ദിക്കുന്നത് കേൾക്കുമ്പോൾ ശരിയ്ക്കും സന്തോഷം തോന്നാറുണ്ട്.

      വെള്ള ഉടുപ്പിട്ട  നിങ്ങൾ


    ഓരോ തവണ വാർത്ത കാണുമ്പോഴും വല്ലാത്ത ടെൻഷനാണ്. നിങ്ങൾ ചെയ്യുന്ന സേവനത്തിന് ഇതൊന്നും പോര. വെള്ള ഉടുപ്പിട്ട നിങ്ങളെ കാണുമ്പോൾ വളറെ സന്തോഷമുണ്ട്. നിങ്ങൾ ചെയ്യുന്നത് നോക്കുമ്പോൾ ഞാൻ ചെയ്യുന്നത് ഒന്നുമല്ല. ഈ പോരാട്ടത്തിൽ നമ്മൾ ജയിക്കും.നിങ്ങളുടെ സ്നേഹത്തിനും കരുതലിനും ഒരു കോടി നന്ദിയും പ്രാർഥനയുമുണ്ടെന്ന് ചിത്ര പറയുന്നു.

     ആരോഗ്യപ്രവർത്തകരുടെ ആവശ്യം

    ആരോഗ്യ പ്രവർത്തകർ ആവശ്യപ്പെട്ട മലയാളം, തമിഴ്, കന്നട, തുടങ്ങിയ ഭാഷകളിലെ എല്ലാ ഗാനങ്ങളും ചിത്ര പാടി.അതിനിടയില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കും ചിത്ര പാടാന്‍ അവസരം നല്‍കി.'ലോകം മുഴുവന്‍ സുഖം പകരാനായ്...', നെറ്റിയില്‍ പൂവുള്ള..., നീര്‍മണിപ്പീലിയില്‍..., ആകാശഗംഗ തീരത്തിനപ്പുറം..., പൂ മാനമേ..., അഞ്ജലീ അഞ്ജലി പുഷ്പാഞ്ജലി തുടങ്ങിയ നിരവധി ഗാനങ്ങൾ ചിത്ര ആലപിച്ചു. കരുണാമയനേ കാവല്‍ വിളക്കേ കനിവിന്‍ നാളമേ...' എന്ന ഗാനം ചിത്ര ഉള്ളുരുകി പാടിയപ്പോള്‍ പലരുടേയും കണ്ണ് നിറഞ്ഞിരുന്നു.

    English summary
    Singer Ks Chithra Sings for Medical Staff
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X