twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഗായിക മിൻമിനിയെ ചേർത്ത് പിടിച്ച് എസ് ജാനകി, സാരി കൊണ്ട് കണ്ണീരൊപ്പി, ഹൃദയസ്പർശിയായ രംഗം

    |

    ഒരുകാലത്ത് തെന്നിന്ത്യൻ സിനിമ- സംഗീത ലോകത്തിന്റെ സ്ഥിര ശബ്ദമായിരുന്നു എസ് ജാനകി. ഇന്നും ജാനകി അമ്മയുടെ പല ഗാനങ്ങളും പ്രേക്ഷകരുടെ ഹിറ്റ് ലിസ്റ്റുകളിൽ ആദ്യസ്ഥാനത്ത് തന്നെയുണ്ട്. നല്ല ഗാനങ്ങൾ അവസാനമില്ല. തലമുറ മാറുമ്പോൾ ഈ ഗാനങ്ങളും പ്രേക്ഷകർക്ക് ഒപ്പം സഞ്ചരിക്കും. അതിന് മികച്ച ഉദാഹരണാണ് ജനകി അമ്മയുടേയും മറ്റും ഗാനങ്ങൾ ഇന്നു പ്രേക്ഷകർ മൂളി നടക്കുന്നത്.

    മികച്ച ഗായിക മാത്രമല്ല നല്ലൊരു മനുഷ്യ സ്നേഹി കൂടിയാണ് ജാനകി അമ്മ. എപ്പോഴും ചിരിച് മുഖത്തോടെയാണ് ജാനിക അമ്മ പ്രേക്ഷകരുടെ മുന്നിൽ എത്തുന്നത്. അതുപോലെ തന്നെ സഹപ്രവർത്തകരോടും നല്ല ബന്ധമാണ് പ്രിയ ഗായിക കാത്ത് സൂക്ഷിക്കുന്നത്. തന്റെ തലമുറയിൽപ്പെട്ടവരോട് മാത്രമല്ല പുതിയ ഗായകരോടും അടുത്ത അത്മബന്ധമാണ് ജനിക അമ്മ വെച്ച് പുലർത്തുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പ്രിയ ഗായികയുട ഒരു ഹൃദയ സ്പർശിയായ വീഡിയോയാണ്. ഗായിക മിൻമിനിയെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കുന്നതാണ് വീഡിയോയിൽ.

     മിൻമിനിയെ  ആശ്വസിപ്പിച്ച്   ജാനികി അമ്മ

    ഒരു കാലത്ത് തെന്നിന്ത്യൻ സംഗീത പ്രേമികളുടെ പ്രിയപ്പെട്ട ശബ്ദമായിരുന്നു മിൻമിനി. പ്രിയ ഗായികയെ ആശ്വസിപ്പിക്കുന്നതിന്റെ വീഡിയോയണ് സമൂഹമാധ്യമങ്ങളിലൂടെ പുറത്ത് വരുന്നത്. കരയുന്ന മിൻമിനിയെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കുന്നതും നെറുകിൽ ചുംബിക്കുന്നതും വീഡിയോയിൽ കാണാൻ കഴിയുന്നുണ്ട്. സാരിയുടെ തുമ്പുകൊണ്ട് ജാനകി അമ്മ മിൻമിനിയുടെ കണ്ണീര് തുടക്കുകയും ചെയ്യുന്നുണ്ട്. പശ്ചാത്തലത്തിൽ ആദ്യമായി ഇരുവരും ഒന്നിച്ചു പാടിയ ഗാനമായ തിന്ന ചിന്ന പൂങ്കൊടി എന്ന ഗാനവും കേൾക്കാം.

      മാത്യസ്നേഹം

    ജാനകിയും മിൻമിനിയും തമ്മിൽ അടുതത ബന്ധമാണുളളത് ചിന്നക്കണ്ണമ്മ എന്ന ചിത്രത്തിനു വേണ്ടിയായിരുന്നു ജാനകിയും മിൻമിനിയും ആദ്യമായി ഒന്നിച്ചും പാടിയത്. 1992 ൽ പ്രസാദ് സ്റ്റുഡിയോയിൽ വെച്ചായിരുന്നു പാട്ടിന്റെ റെക്കോഡിങ്. അന്ന് തുടങ്ങിയ സ്നേഹബന്ധം ഇന്നും ഇരട്ടിയായി ഇവർക്കിടയിലുണ്ട്. ഒരു മകളോടുളള സ്നേഹ വാത്സല്യമാണ് ജാനകി അമ്മയ്ക്ക് മിൻമിനിയോടുളളത്. ഇത് അടിവരയിട്ട് ഉറപ്പിക്കുന്ന തരത്തിലുള്ള വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.

     ശബ്ദ നഷ്ടപ്പെട്ടു

    തെന്നിന്ത്യൻ സിനിമ പിന്നണി ഗാനരംഗത്ത് കത്തി നിൽക്കുമ്പോഴാണ് പ്രിയ ഗായികയെ തേടി ഒരു ദുരന്തമെത്തുന്നത്. 1993 ൽലണ്ടനിലെ മഞ്ച്സ്റ്റാറിൽ നടന്ന സംഗീത പരിപാടിയിൽ പാടുന്നതിനിടെ ഗായികയുടെ ശബ്ദം നഷ്ടമാകുകയായിരുന്നു . സംഗീത സംവിധായകൻ ഇളയരാജയുടെ സഹോദരൻ ഗംഗൈ അമരന്റെ നേത്യത്വത്തിൽ നടന്ന ഷോയിലായിരുന്നു സംഭവം. ഇതിനു ശേഷം ഗായികയ്ക്ക് ഒന്നും സംസാരിക്കാനോ ഒരു മൂളിപ്പാട്ട് പോലും പാടാൻ സാധിക്കാതെയായി. പിന്നീട് ഏറെ നാളത്തെ ചികിത്സയ്ക്ക് ശേഷമാണ് ശബ്ദം തിരികെ ലഭിക്കുന്നത്. ഇപ്പോൾ വീണ്ടും സംഗീത ലോകത്തേയ്ക്ക് മടങ്ങി വരാൻ തയ്യാറെടുക്കുകാണ് പ്രിയ ഗായിക.

    റോജയിലൂടെ

    മണിരത്നം ചിത്രമായ റോജയായിരുന്നു മിൻമിനിയുടെ കരിയർ മാറ്റി മറിച്ചത്. എആർ റഹ്മാന്റെ സംഗീത സംവിധാനത്തിൽ പിറന്ന ചിന്ന ചിന്ന ആസൈ എന്ന് തുടങ്ങുന്ന ഗാനമായിരുന്നു പ്രിയ ഗായികയുടെ കരിയറിൽ തന്നെ വലിയൊരു ബ്രേക്ക് നൽകിയത്. ഈ പാട്ടോടു കൂടി മിൻമിനി തെന്നിന്ത്യൻ സംഗീത ലോകത്ത് ശ്രദ്ധ നേടുന്നത്. മലയാളിയാണെങ്കിലും മിന്മിനിയുടെ മികച്ച സംഭാവനകൾ എ.ആർ. റഹ്മാനും ഇളയരാജയും സംഗീതം നൽകിയ തമിഴ് ഗാനങ്ങളിലൂടെയാണ്‌. മലയാള ചിത്രമായ കിഴക്കുണരും പക്ഷിയിലെ സൗപർണികാമൃത..., കുടുംബസമേതത്തിലെ ഊഞ്ഞാൽ ഉറങ്ങി..., നീലരാവിൽ... എന്നിവ മലയാള ഹിറ്റുഗാനങ്ങളിൽ ഉൾപ്പെടുന്നു. കറുത്തമ്മ (1994), തേവർമകൻ (1992) എന്നീ ഹിറ്റു ചിത്രങ്ങളിലേ ഗാനങ്ങളും ഇവർ ആലപിച്ചു.

    English summary
    singer s janaki and minmini hearttouching emotional video out
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X