Don't Miss!
- News
കടല്‍ വിസ്മയം തൊട്ടറിയാനായി മുഴപ്പിലങ്ങാട് ഡ്രൈവ് ഇന്‍ ബീച്ചില്‍ ഫ്ളോട്ടിങ് ബ്രിഡ്ജ് ഒരുങ്ങി
- Travel
അല്ലലില്ലാതെ ഒരു യാത്ര പൂർത്തിയാക്കാം.. ഈ ഏഴു കാര്യങ്ങൾ മാത്രം ശ്രദ്ധിക്കാം
- Sports
അമ്പമ്പോ, സച്ചിന്റെ ലോക റെക്കോര്‍ഡ് തകര്‍ക്കുമോ ഗില്‍? അറിയാം
- Lifestyle
യോഗയിലെ ട്വിസ്റ്റുകള്‍ നിസ്സാരമല്ല: വഴക്കവും മികച്ച ദഹനവും ഞൊടിയിടയില്‍
- Finance
ഇന്നത്തെ ആയിരം നാളെ ലക്ഷങ്ങളായി കയ്യിലിരിക്കും; 50 മാസം കൊണ്ട് 5 ലക്ഷം കീശയിലാക്കാൻ ഈ ചിട്ടി ചേരാം
- Automobiles
ഇനി ഒട്ടും ലെയ്റ്റാവില്ല! ജിംനി 4x4 എസ്യുവിയുടെ ലോഞ്ച് ടൈംലൈൻ പങ്കുവെച്ച് മാരുതി
- Technology
കഴുത്തറപ്പാണെന്ന് കരുതി റീചാർജ് ചെയ്യാതിരിക്കാൻ കഴിയുമോ? എയർടെൽ ഓഫർ ചെയ്യുന്ന ഒടിടി പ്ലാനുകൾ
17-ാം വയസില്‍ കല്യാണം കഴിക്കണമെന്ന് പറഞ്ഞു; അച്ഛന് നല്കിയ മറുപടിയോട് കൂടി പ്രണയം അവസാനിച്ചെന്ന് സയനോര
പിന്നണി ഗായികമാരില്‍ വേറിട്ട ശബ്ദം കൊണ്ട് മലയാളികളുടെ പ്രിയങ്കരിയായി മാറിയ സൂപ്പര്‍ ഗായികയാണ് സയനോര ഫിലിപ്പ്. ഗായിക എന്നതിലുപരി സിനിമകള്‍ക്ക് ഡബ്ബ് ചെയ്തും താരം ഇപ്പോള്‍ ശ്രദ്ധ പിടിച്ച് പറ്റി കഴിഞ്ഞു. നിറത്തിന്റെ പേരിലും തടിയുടെ പേരിലുമൊക്കെ ബോഡി ഷെയിമിങ് നേരിടേണ്ടി വന്നതിനെ പറ്റി പല വേദികളിലും സയനോര തുറന്ന് പറഞ്ഞിട്ടുണ്ട്. എന്നാല്‍ അധികമാര്‍ക്കും അറിയാത്ത തന്റെ പ്രണയകഥകളെ കുറിച്ചാണ് ഗായികയിപ്പോള്‍ പറയുന്നത്.
അടുത്തിടെ ഗായകന് എംജി ശ്രീകുമാര്‍ അവതാരകനായിട്ടെത്തുന്ന പറയാം നേടാം എന്ന പരിപാടിയില്‍ സയനോര പങ്കെടുത്തിരുന്നു. അവതാരകന്റെ പല ചോദ്യങ്ങള്‍ക്കും രസകരമായിട്ടുള്ള മറുപടികളായിരുന്നു നല്‍കിയത്. അതിലൊന്ന് പ്രണയത്തെ കുറിച്ചുള്ള എംജിയുടെ ചോദ്യമാണ്. ആദ്യം ഏത് പ്രണയമാണെന്ന് മനസിലായില്ലെങ്കിലും തനിക്കൊരു നൂറ് പ്രണയമെങ്കിലും ഉണ്ടായിരുന്നതായിട്ടാണ് ഗായിക വെളിപ്പെടുത്തുന്നത്.

കോളേജില്‍ പഠിച്ചിരുന്ന കാലത്ത് ഒരു പ്രേമം പൊളിഞ്ഞ കഥ ഉണ്ടല്ലോ എന്നായിരുന്നു എംജി ചോദിച്ചത്. എനിക്ക് ഒരു നൂറ് പ്രേമം എങ്കിലും പൊളിഞ്ഞിട്ടുണ്ടാവുമെന്നാണ് സയനോര പറഞ്ഞത്. അതില്‍ പ്രധാനപ്പെട്ടതായി വീട്ടില്‍ അച്ഛനോട് പോയി പറഞ്ഞതിനെ പറ്റി പറയാനായിരുന്നു ഗായകന് ആവശ്യപ്പെട്ടത്. ഇതൊക്കെ എങ്ങനെയാണ് നിങ്ങള്‍ക്ക് അറിയാവുന്നതെന്ന് സയനോര തിരിച്ച് ചോദിക്കുന്നത്. 'ഒരു പതിനേഴാമത്തെ വയസിലാണ്, ഇങ്ങനെ ഒരാളുണ്ട്. അയാളെ കല്യാണം കഴിക്കണമെന്ന ആവശ്യവുമായി ഡാഡിയുടെ അടുത്ത് ചെല്ലുന്നത്.

ഇതേ കാര്യം പറഞ്ഞ് താനും അച്ഛന്റെ അടുത്ത് പോയിട്ടുണ്ടെന്ന അനുഭവം എംജിയും പങ്കുവെച്ചു. നിനക്ക് കൗമാരപ്രായമേ ആയിട്ടുള്ളു. ഇപ്പോള്‍ നിനക്ക് കെട്ടണം, പത്ത് ഇരുപത് കൊച്ചുങ്ങള് ഉണ്ടാവണം എന്നൊക്കെ തോന്നും. നീ പോയിരുന്ന് പഠിക്കാന്‍ നോക്ക് എന്നാണ് അച്ഛന് പറഞ്ഞതെന്ന് എംജി ശ്രീകുമാര്‍ സൂചിപ്പിച്ചു. എന്നാല്‍ തന്റെ ഡാഡി അങ്ങനെയല്ല പറഞ്ഞത്. നിനക്ക് എന്റെ മുന്നില്‍ വന്ന് ഇത്രയും കാര്യം പറയാന്‍ ധൈര്യം ഉണ്ടായല്ലോ. അവനോട് വീട്ടില്‍ പറയാന്‍ പറഞ്ഞു.
Recommended Video

അതവന് പറയാത്തതോട് കൂടി ആ പ്രണയം തകര്‍ന്നു എന്നാണ് സയനോര വ്യക്തമാക്കുന്നത്. അത്രയും സ്നേഹമേ ഉണ്ടായിരുന്നുള്ളു. അയാളുടെ പേര് എന്താണെന്ന ചോദ്യത്തിന് ഞാനൊരു പേര് ഉണ്ടാക്കി പറയാം, സുധീപ് കുമാര്‍ എന്നാണെന്നും ഗായിക സൂചിപ്പിച്ചു. അതേ സമയം തനിക്ക് പരിചയമുള്ള ആ സുധീപ് ആണോ എന്ന് എംജി ചോദിക്കുമ്പോള്‍ ഹേയ്, അതല്ല. ആരും തെറ്റിദ്ധരിക്കരുതെന്ന് സയനോര സൂചിപ്പിച്ചു. ആ സുധീപ് ഇപ്പോള്‍ വീട്ടിലിരുന്ന് തുമ്മി തുമ്മി ചാവും. നല്ലൊരു മനുഷ്യനായിരുന്നെന്ന് എംജി പറയുന്നു.
ബോളിവുഡിലെ ഏറ്റവും ക്രൂരയായ അമ്മായിയമ്മ ആര്? ഞെട്ടിച്ച് കരണ്‍ ജോഹറുടെ മറുപടി
-
വീട്ടില്‍ എതിര്‍ത്താല്‍ കല്യാണം കഴിക്കില്ലെന്ന് തീരുമാനിച്ചിരുന്നു; ചക്കിക്കൊത്ത ചങ്കരനെന്ന് എല്ലാവരും പറഞ്ഞു
-
എനിക്ക് സങ്കടം വന്നു; മഞ്ജുവിനെ ചേർത്ത് പിടിച്ച് അമ്മ ഗിരിജ; എന്നും ഇത് പോലെ നിലനിൽക്കട്ടെയെന്ന് ആരാധകർ
-
കൊതിച്ചിട്ട് കൊച്ച് കളിക്കുന്ന ഫോണെടുത്ത് അഭിനയിച്ചിട്ടുണ്ട്! ഭാര്യയാണ് ജീവിതത്തിലെ ഐശ്വര്യം