Just In
- 9 hrs ago
ഈ മാലാഖ വന്നതോടെയാണ് ജീവിതം കൂടുതല്‍ സുന്ദരമായത്, അന്നമോള്‍ക്ക് ആശംസയുമായി മിയ
- 9 hrs ago
ഭാര്യയെയും മകളെയും ചേര്‍ത്ത് പിടിച്ച് ദുല്‍ഖര്‍ സല്മാന്; താരകുടുംബത്തിന്റെ ചിത്രം വൈറലാവുന്നു
- 9 hrs ago
പ്രസവത്തിനായി പോവുന്ന ദിവസവും യോഗ ചെയ്തിരുന്നുവെന്ന് ശിവദ, ഏറെ സന്തോഷിച്ച നിമിഷമാണ്
- 9 hrs ago
പ്രസവ വേദന അനുഭവിച്ചവര്‍ക്ക് ഇതൊക്കെ ഒരു വേദനയാണോ? മഞ്ജുവിന്റെ ടാറ്റു വീഡിയോയ്ക്ക് താഴെ ആരാധകര്‍
Don't Miss!
- Lifestyle
ഈ രാശിക്കാര്‍ക്ക് സുഹൃത്തുക്കളില്‍ നിന്ന് നേട്ടങ്ങള്‍
- News
ഉപമുഖ്യമന്ത്രി പദം ലീഗ് ആവശ്യപ്പെടുമോ? മുനീറിന്റെ മറുപടി ഇങ്ങനെ, കോണ്‍ഗ്രസിനെ ദുര്‍ബലമാക്കില്ല!!
- Sports
ISL 2020-21: മുംബൈയെ സമനിലയില്‍ തളച്ച് ചെന്നൈ
- Finance
കൊച്ചിയിൽ ഒരുങ്ങുന്നു 1200 കോടിയുടെ ഇൻഡസ്ട്രിയൽ സ്മാർട്ട് സിറ്റി
- Automobiles
മാരുതി സ്വിഫ്റ്റ് ഫെയ്സ്ലിഫ്റ്റിന്റെ അരങ്ങേറ്റം ഉടന്‍; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
- Travel
റിപ്പബ്ലിക് ഡേ 2021: സ്ഥലം, റൂട്ട്, ടാബ്ലോ, പ്രവേശന വിശദാംശങ്ങൾ, തത്സമയം എങ്ങനെ കാണാം.. അറിയേണ്ടതെല്ലാം
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
പ്രണയം ഏത് പ്രായത്തിലും സംഭവിക്കാം; 'മനം പോലെ മംഗല്യത്തെ കുറിച്ച് സംസാരിച്ച് ഗായിക സിത്താര കൃഷ്ണകുമാര്‍
മലയാളത്തിന്റെ പ്രിയപ്പെട്ട ഗായികമാരില്‍ ഒരാളാണ് സിത്താര കൃഷ്ണകുമാര്‍. ചില ടെലിവിഷന്‍ സംഗീത റിയാലിറ്റി ഷോ കളില്‍ വിധികര്‍ത്താവായി എത്താറുള്ള സിത്താരയുടെ ഓരോ വാക്കുകളും ശ്രദ്ധേയമാവാറുണ്ട്. ലോക്ഡൗണ്‍ കാലത്ത് വേറിട്ട ആലാപന ശൈലിയിലുള്ള ഗാനങ്ങളുമായിട്ടാണ് സിത്താര എത്തിയത്. അതുപോലെ നല്ലൊരു നര്‍ത്തകിയാണ് താനെന്ന് കൂടി താരം തെളിയിച്ചിരുന്നു.
ഇപ്പോഴിതാ പുതിയൊരു സീരിയലിന്റെ ടൈറ്റില്‍ സോംഗ് പാടി തരംഗം സൃഷ്ടിച്ചിരിക്കുകയാണ് സിത്താര. നടി സ്വാസിക കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന മനം പോലെ മാംഗല്യം എന്ന സീരിയലില്‍ നിന്നുള്ള ഗാനമാണ് പുറത്ത് വന്നിരിക്കുന്നത്. പിന്നാലെ ഇതുമായി ബന്ധപ്പെട്ടുള്ള വിശേഷങ്ങളും സമയം മലയാളത്തിന് നൽകിയ അഭിമുഖത്തിലൂടെ സിത്താര പങ്കുവെച്ചു. വിശദമായി വായിക്കാം...

മനംപോലെ മാംഗല്യത്തില്‍ നായികയായിട്ടെത്തുന്ന സ്വാസികയെ കുറിച്ച് സിത്താര തുറന്ന് സംസാരിച്ചിരുന്നു. തനിക്ക് സ്വാസികയുമായി നേരിട്ട് പരിചയം ഇല്ല. എങ്കിലും ഞങ്ങള്‍ ഒരുമിച്ച് ഒരുപാട് വേദികളില്‍ പങ്കെടുത്തിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ ഈ വര്‍ഷത്തെ പുരസ്കാര ജേതാവ് കൂടിയായ സ്വാസികക്ക് ഭാവിയില്‍ എല്ലാ നന്മകളും ആത്മാര്‍ത്ഥമായി ആശംസിക്കുകയാണെന്നും ഗായിക സൂചിപ്പിച്ചു.

സീരിയലിന്റെ ടൈറ്റില്‍ സോംഗ് ഒരുക്കിയ രഞ്ജിനൊപ്പം ഒരു ഗായിക എന്ന നിലയില്‍ ഒരുപാട് വര്‍ഷത്തെ പരിചയം എനിക്കുണ്ട്. മാണുള്ളത്. ഇപ്പോള്‍ രഞ്ജിന്റെ സംവിധാനത്തില്‍ ഒരുപാട് ഹിറ്റ് പാട്ടുകള്‍ പുറത്തു വരുന്നുണ്ട്. അദ്ദേഹത്തിന്റെ കൂടെ വര്‍ക്ക് ചെയ്യാന്‍ പറ്റുന്നതില്‍ ഒരുപാട് സന്തോഷമാണുള്ളത്. കാണെ കാണെ എന്ന സിനിമയിലെ ഗാനമാണ് രഞ്ജിന്റെ സംഗീത സംവിധാനത്തിലെ ഞാന്‍ ആലപിച്ച ഏറ്റവും പുതിയ ഗാനം. ഇതാണ് ഉടനെ വരാനിരിക്കുന്നതും.

അതില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് 'മനം പോലെ മംഗല്യത്തിലെ' ഗാനം. എനിക്ക് കുടുംബം പോലെ തന്നെയാണ് സീ കേരളം. നല്ല അനുഭവങ്ങളും ഓര്‍മകളും മാത്രമേ ഇത് വരെയും ഉണ്ടായിട്ടുള്ളൂ. അത് കൊണ്ട് തന്നെ ഇവിടേക്ക് തിരിച്ച് വരുന്നതും വലിയ സന്തോഷം തന്നെയാണ്. മനം പോലെ മാംഗല്യം എന്ന വാക്ക് കേള്‍ക്കുമ്പോള്‍ ആദ്യം തോന്നിയതെന്താണെന്ന് കൂടി സിത്താര വ്യക്തമാക്കിയിരുന്നു. 'എല്ലാവര്ക്കും സന്തോഷമായിരിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. അതിനു അവസരങ്ങളുമുണ്ടാകണം.

ഒന്നിനും പ്രായപരിധിയുമില്ല. ഈയിടെ ഒരു മകള്‍ വിധവയായ അമ്മക്ക് വേണ്ടി വിവാഹ ആലോചനകള്‍ ക്ഷണിക്കുന്ന ഒരു വാര്‍ത്ത കണ്ടിരുന്നു .ഇതേ പോലെയുള്ള നല്ല മാറ്റങ്ങള്‍ ഇനിയും ഉണ്ടാകണം. പല സ്ത്രീകളും ഭര്‍ത്താവിന്റെയും മക്കളുടെയും ജീവിതം ശ്രദ്ധിക്കുന്നതിനിടയില്‍ സ്വന്തം ജീവിതവും, ഇഷ്ടങ്ങളും മറന്നു പോകാറുണ്ട്. പ്രത്യേകിച്ചും മുന്‍പത്തെ കാലഘട്ടത്തിലാണ് ഇത് കൂടുതലായും കണ്ടിരുന്നത്. എന്നാല്‍ മക്കള്‍ക്ക് തിരിച്ചു അവരെ സഹായിക്കാനും സന്തോഷിപ്പിക്കാനും സാധിച്ചാല്‍ അത് വലിയൊരു കാര്യം തന്നെയാണ്. ആര്‍ക്കും ഏത് പ്രായത്തിലും പ്രണയം സംഭവിക്കാം. പ്രണയത്തിനെ മനസ്സിലാക്കുന്ന ഒരു പ്രായം ഉണ്ടല്ലോ, അതിനു ശേഷം ഏത് പ്രായത്തിലും അത് സംഭവിക്കാമെന്നും സിത്താര ഓര്‍മ്മിപ്പിക്കുന്നു.
.
ഇന്ത്യയിലിരുന്നും ജയിക്കാം 262 ദശലക്ഷം ഡോളർ; അറിയേണ്ടതെല്ലാം