For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കല്യാണം കഴിച്ച് ചെല്ലുമ്പോള്‍ നാത്തൂന്റെ പ്രായം 14; അവളിപ്പോഴും കൊച്ചനിയത്തിയെ പോലെയെന്ന് ഗായിക സുജാത മോഹന്‍

  |

  നാത്തൂന് ആശംസകള്‍ അറിയിച്ച് എത്തിയ ഗായിക സുജാത മോഹന്റെ കുറിപ്പ് വൈറലാവുന്നു. സുജാതയുടെ ഭര്‍ത്താവ് മോഹന്റെ സഹോദരി സായി ഗീതയ്ക്ക് ജന്മദിന സന്ദേശവുമായിട്ടാണ് സുജാത എത്തിയിരുന്നത്. താന്‍ വിവാഹം കഴിച്ച് ചെല്ലുമ്പോള്‍ ചെറിയൊരു കുട്ടിയായിരുന്നു നാത്തൂനെന്നും പിന്നീട് സഹോദരിയെ പോലെ ജീവിച്ച നാളുകളെ കുറിച്ചുമൊക്കെയാണ് ഗായിക പറയുന്നത്. ഒപ്പം മകള്‍ ശ്വേത മോഹനും ഉണ്ട്. കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം...

  ''ഞാന്‍ ആ വീട്ടിലേക്ക് മരുമകളായി ചെല്ലുമ്പോള്‍ എന്റെ നാത്തൂന് വയസ്സ് 14. നാത്തൂന്‍ എന്ന് പറയാന്‍ എനിക്ക് വിഷമമുണ്ട് കാരണം എന്റെ കൊച്ചനിയത്തി തന്നെയായിരുന്നു സായി ഗീത. ഒന്നുമറിയാത്ത നിഷ്‌കളങ്കയായ ഒരു കൊച്ചു കുട്ടി. ഇന്ന് ഗീതയ്ക്ക് 55 വയസ്സ് തികയുന്നു. വിശ്വസിക്കാന്‍ തന്നെ പ്രയാസം എത്ര വേഗമാണ് സമയം കടന്നു പോകുന്നത്. ഗീത ഇന്ന് ഏറ്റവും കഴിവുള്ള ഒരു വീട്ടമ്മയാണ്. ഒരുപാടുപേര്‍ പറഞ്ഞുകേട്ടിട്ടുണ്ട് ശ്വേതയ്ക്കു ഗീതയുടെ ഒരു ച്ഛായ ഉണ്ട് എന്ന്. ച്ഛായ മാത്രമല്ല ഗീതയുടെയും, മോഹന്റെ അമ്മയുടെ സംഗീതവും ശ്വേതയ്ക്ക് ഒരുപാട് പകര്‍ന്നു കിട്ടിയിട്ടുണ്ട്.

   sujatha-mohan

  ചെന്നൈയില്‍ കലാക്ഷേത്രയില്‍ ഗീത സംഗീതം അഭ്യസിച്ചിരുന്ന സമയത്തു ശ്വേതയ്ക്ക് ഒന്നോ രണ്ടോ വയസ്സ്. ആഴ്ച അവസാനങ്ങളില്‍ ഞങ്ങളുടെ വീട്ടില്‍ ഗീത വരുമ്പോള്‍ ഏറ്റവും സന്തോഷം ശ്വേതക്ക് ആയിരുന്നു. അവളുടെ പ്രിയപ്പെട്ട ചിറ്റയുടെ കൂടെ കളിക്കുവാന്‍ അത്രയധികം ഇഷ്ടമായിരുന്നു. ഇന്നും ചിറ്റ അവളുടെ ഫേവറൈറ്റ് ആണ്. ഗീതയ്ക്ക് ശശിക്ക് ഒപ്പവും മകള്‍ ഐശ്വര്യയ്ക്കും മരുമകന്‍ വിഷ്ണുവിന് ഒപ്പവും എല്ലാ ഐശ്വര്യങ്ങളും സന്തോഷവും സമാധാനവും നിറഞ്ഞ ജീവിതം ഇനിയും ഉണ്ടാകട്ടെ എന്ന് മനസ്സുനിറഞ്ഞ് പ്രാര്‍ത്ഥിക്കുന്നു. ഇനി എത്ര വര്‍ഷങ്ങള്‍ കഴിഞ്ഞു പോയാലും എനിക്ക് മോള് 14 വയസ്സുള്ള ആ പാവാടക്കാരി തന്നെയാണ്.. എന്നും പറഞ്ഞായിരുന്നു നാത്തൂന് സുജാത ആശംസ അറിയിച്ചത്.

  നാത്തൂനും തന്റെ കുടുംബത്തിനൊപ്പം നില്‍ക്കുന്ന നിരവധി ഫോട്ടോസും ഗായിക പങ്കുവെച്ചിരിക്കുകയാണ്. പ്രിയപ്പെട്ട ചിറ്റയ്ക്ക് ജന്മദിനാശംസകള്‍ അറിയിച്ച് സുജാതയുടെ മകളും ഗായികയുമായ ശ്വേത മോഹനും എത്തിയിട്ടുണ്ട്. ''എനിക്ക് ഏരെ സ്പെഷലായ വ്യക്തിയാണ് ചിറ്റ. പല കാര്യങ്ങളിലും ചിറ്റയെ പോലെ തന്നെയാണ് ഞാനെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ചിറ്റ ശരിക്കുമൊരു അയണ്‍ ലേഡിയാണ്, ഒരുപാട് കാര്യങ്ങളില്‍ പ്രചോദനമാണ്. ലവ് യൂ ചിറ്റൂസേ, എന്നും സന്തോഷത്തോടെയും ആരോഗ്യത്തോടെയും ഇരിക്കാന്‍ പ്രാര്‍ത്ഥിക്കുന്നുവെന്നുമായിരുന്നു ശ്വേതയുടെ വാക്കുകള്‍.

   sujatha-mohan

  അതേ സമയം സുജാതയെ കുറിച്ച് നിരവധി കമന്റുകളാണ് പുതിയ പോസ്റ്റിന് താഴെ വന്ന് കൊണ്ടിരിക്കുന്നത്. ദാസേട്ടന്റെ കൂടെ പാടുന്ന സുജാതയെ ഞാന്‍ കാണുമ്പോള്‍ സുജാതക്ക് 9 വയസ്സ്. എനിക്കിന്നും സുജാത ഫ്രോക്ക് ഇട്ട സുന്ദരി കുട്ടി. ഇതുപോലൊരു അനിയത്തികുട്ടി ഉണ്ടായിരുന്നെങ്കില്‍ എന്ന് ഞാനും മോഹിച്ചിട്ടുണ്ട്. എന്നും പ്രസന്നവതിയായി നന്മയുള്ളവളായിരിക്കാന്‍ ദൈവാനുഗ്രഹം ഉണ്ടാവട്ടെ നാത്തൂന്‍ കുട്ടിക്കും അനിയത്തി കുട്ടിക്കും കുടുംബങ്ങള്‍ക്കും ആശംസകള്‍..ശ്വേത ചിറ്റയുടെ മോള്‍ തന്നെ. എന്നാണ് ഒരു ആരാധിക സുജാതയോട് പറയുന്നത്.

  സുമിത്രയെ കുടുക്കിയ കേസ്; രാത്രിയില്‍ പോലീസ് വന്ന് അറസ്റ്റ് ചെയ്യുന്നു, വേദികയുടെ ചതി ഇവിടെ തുടങ്ങുന്നു

  Drishyam-ഇന്തോനേഷ്യന്‍ ഭാഷയിലേക്ക് റീമേക്ക് ചെയ്യുന്ന ആദ്യ മലയാള ചിത്രം

  വര്‍ഷങ്ങള്‍ കടന്ന് പോകുന്നത് അറിയുന്നില്ല, അല്ലേ? കേരളത്തില്‍ മൊബൈല്‍ ഫോണ്‍ വന്ന ദിവസം കൂടിയാണ് 25 വര്‍ഷത്തിന് മുമ്പ്. നാത്തൂന് 55 ആണെങ്കില്‍ ദാസേട്ടന്റെ കൂടെ പാടിയ പാവാടക്കാരിയ്ക്ക് വയസ് എത്രയാണ്. കാമം ക്രോധം മോഹം എന്ന സിനിമയില്‍ സുജാത പാടിയത് ഇന്നലെ പാടിയത് പോലെയില്ലേ? എന്നാല്‍ ഞങ്ങള്‍ക്ക് അതുപോലെ തോന്നുന്നതായും ചിലര്‍ അഭിപ്രായപ്പെടുന്നു.

  Read more about: sujatha സുജാത
  English summary
  Singer Sujatha Mohan Opens Up About Her Sister-in-Law, latest Write-up Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X