twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നിന്നെ ഓർക്കാത്ത ദിവസങ്ങളില്ല, ഇത് അത്രയും പ്രിയപ്പെട്ടത്, വികാരനിർഭരയായി ഗായിക സുജാത

    |

    ഗുരുവിലെ ദേവസംഗീതം നീ അല്ലേ... എന്ന് ഗാനം കേൾക്കുമ്പോൾ ഇന്നും പ്രേക്ഷകരുടെ മനസ്സ് പിടയുകയും കണ്ണ് നിറയുകയും ചെയ്യും. മലയാള സിനിമ സംഗീത ലോകം വേണ്ടവിധം ഉപയോഗപ്പെടുത്താത്ത ഗായികയാണ് രധിക തിലക്. വിരലിൽ എണ്ണാവുന്ന ചിത്രങ്ങളിൽ മാത്രമേ പാടിയിട്ടുള്ളുവെങ്കിലും ഗാനങ്ങൾ എല്ലാം സൂപ്പർ ഹിറ്റാണ്. ഇന്നും രാധികയുടെ ഗാനങ്ങൾ ജനങ്ങൾ പാടുകയും നെഞ്ചിലേറ്റി നടക്കുകയും ചെയ്യുന്നുണ്ട്.

    ദിവസങ്ങൾക്ക് മുൻപ് രാധികയുടെ മനോഹരമായ പാട്ടുകൾ കോർത്തിണക്കി കൊണ്ട് മകൾ ദേവിക സുരേഷ് രംഗത്തെത്തിയിരുന്നു. പ്രിയ ഗായികയുടെ പ്രശസ്ത ഗാനങ്ങളായ മായാമഞ്ചലിൽ, കാനന കുയിലേ, ദേവസംഗീതം നീയല്ലേ എന്നീ ഗാനങ്ങളാണ് ദേവിക പാടിയത്. അമ്മയ്ക്കായുള്ള സ്നേഹാദരമായണ് ദേവിക മെഡ് ലി ഒരുക്കിയത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഗായിക സുജാതയുടെ ഹൃദയ സ്പർശിയായ വാക്കുകളാണ്. ദേവികയുടെ പാട്ട് പങ്കുവെച്ചു കൊണ്ടായിരുന്നു സുജാതയുടെ വാക്കുകൾ.

     അടുത്ത ബന്ധം

    രാധികയും സുജാതയും തമ്മിൽ വളരെ അടുത്ത ബന്ധമായിരുന്നു. തമ്മിലുള്ള സ്നേഹത്തെ കുറിച്ച് സുജാത പലപ്പേഴും വാചാലയാകാറുണ്ട്. പലപ്പോഴും രാധിക ആലപിച്ച ഗാനങ്ങൾ കേൾക്കുമ്പോൾ ഏറെ വികാരാദീതയാകാറുണ്ട്. തന്റെ അനിയത്തി രാധികയ്ക്കായി മകൾ പാട്ടൊരുക്കിയതിൽ ഏറെ സന്തോഷിക്കുന്നുവെന്ന് സുജാത സമൂഹമാധ്യമത്തിൽ കുറിച്ചു. പാട്ട് പങ്കുവെച്ച് കൊണ്ടായിരുന്നു സുജാതയുടെ വാക്കുകൾ. ദേവികയ്ക്കൊപ്പം ശ്വേതയും വീഡിയോയിൽ ഭാഗമായിട്ടുണ്ട്.

     ഏറ്റവും  സ്പെഷ്യൽ

    ഞങ്ങളുടെ കുടുംബത്തിന് തന്നെ ഏറ്റവും സ്പെഷ്യൽ ആയ ഒരു വീഡിയോ ആണ് ഇത്.എന്റെ പൊന്നു അനിയത്തി രാധികക്കായിട്ടുള്ള ഈ ഒരു ഡെഡിക്കേഷൻ രാധികയുടെ മോൾ തന്നെ പാടുന്നു എന്നുള്ള സന്തോഷം പറഞ്ഞറിയിക്കാൻ വയ്യ.ശ്വേതയും ഈ വീഡിയോയുടെ ഒരു ഭാഗമായി തീർന്നതിൽ വളരെ അധികം സന്തോഷം...ഓരോ ദിവസവും നിന്നെ ഓർത്തുകൊണ്ട് ...സുജു ചേച്ചി- സുജാത മോഹൻ തന്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചു. മകളും ഗായികയുമായ ശ്വേതയുടെ ഫേസ് ബുക്ക് പോസ്റ്റ് പങ്കുവെച്ച് കൊണ്ടായിരുന്നു സുജാതയുടെ വാക്കുകൾ. മലയാള സംഗീത ലോകം ഇരു കൈകളും നീട്ടിയാണ ദേവികയുടെ ഗാനം സ്വീകരിച്ചിരിക്കുന്നത്.

     അമ്മയ്ക്കുള്ള  സ്നേഹാദരം

    അമ്മയ്ക്കുള്ള സ്നേഹാദരമായിട്ടാണ് ഈ മെഡ്ലി എന്ന് കുറിച്ച് കൊണ്ടാണ് ദേവിക വീഡിയോ പഹ്കുവെച്ചത്. കൂടാതെ മെഡ്‌ലി ഒരുക്കാൻ എല്ലാ പിന്തുണയും നൽകി ഒപ്പം നിന്ന സുജാതയ്ക്കും ശ്വേതയ്ക്കും സുഹൃത്തുക്കൾക്കും നന്ദി അറിയിച്ചിട്ടുണ്ട് പാട്ടിനോടൊപ്പം ദേവിക കുറിച്ചത് ഇങ്ങനെ...എന്നും എന്നോടൊപ്പമുള്ള എന്റെ അമ്മയ്ക്കുള്ള സ്നേഹാദരമാണിത്. അമ്മയുടെ മൂന്ന് ജനപ്രിയ ഗാനങ്ങൾ ഞാൻ പുനരവതരിപ്പിക്കാൻ ശ്രമിച്ചപ്പോൾ കീബോർഡിൽ മാന്ത്രിക ഈണവുമായി ശ്വേത ചേച്ചി ഒപ്പം ചേർന്നു.കുറച്ചു കാലമായി ഞാൻ ഇത്തരത്തിൽ വിഡിയോ ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നു. പക്ഷേ, സംഗീതത്തിൽ ശരിയായ പരിശീലനം ലഭിക്കാത്തത് കൊണ്ട് ഇതിൽ നിന്ന് സ്വയം മാറി നിൽക്കുകയായിരുന്നു.ഒരു മികച്ച ഗായികയാണെന്ന് ഞാൻ എന്ന് കരുതുന്നില്ല. എങ്കിലും ഇതെന്റെ അമ്മയ്ക്കു വേണ്ടി'.- ദേവിക കുറിച്ചു. ശ്വേത മോഹന്റെ യൂട്യൂബ് ചാനൽ വഴിയാണ് പാട്ട് പുറത്തിറക്കിയത്.

      ഹിറ്റുകൾ മാത്രം


    2015 സെപ്റ്റംബർ 20നാണ് രാധിക ലോകത്തിൽ നിന്ന് വിട പറയയുന്നത്. ക്യാൻസർ രോഗത്തിന് ചികിത്സയിൽ കഴിയവെയായിരുന്നു വിയോഗം. 1989-ൽ ഇറങ്ങിയ സംഘഗാനം എന്ന ചിത്രത്തിലൂടെയായിരുന്നു പിന്നണി ഗാനമേഖലയിലേക്ക് രാധിക ചുവട് വയ്ക്കുന്നത്.ചിത്രത്തിലെ "പുൽക്കൊടിത്തുമ്പിലും" എന്ന ഗാനമാണ് രാധിക ആലപിച്ചത്.. എഴുപതുകളിൽ സംഗീത രംഗത്തത്തെിയ രാധിക എഴുപതോളം സിനിമകളിൽ പാടിയിട്ടുണ്ട്. 200 ലധികം ലളിതഗാനങ്ങളൂം ഭക്തിഗാനങ്ങളും പാടിയിട്ടുണ്ട്.

    Read more about: sujitha സുജാത
    English summary
    Singer Sujatha Mohan Recollect Radhika Thilak Memory
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X