twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഹരിനാരായണന്‍റെ വരികള്‍ക്ക് ശബ്ദം നല്‍കി ബിജിപാല്‍: കാടകലത്തിലെ ഗാനം ശ്രദ്ധേയമാവുന്നു

    By Ajmal
    |

    കൊച്ചി: കാടകലം എന്ന ചിത്രത്തിന് വേണ്ടി ബിജിപാല്‍ ആലപിച്ച കനിയേ എന്ന് ആരംഭിക്കുന്ന ഗാനം ശ്രദ്ധേയമാവുന്നു. ബി കെ ഹരിനാരായണന്റെ വരികള്‍ക്ക് പിഎസ് ജയഹരി സംഗീതം സംവിധാനം നിര്‍വ്വഹിച്ച ഗാനം മനോരമ മ്യൂസിക് ആണ് പുറത്തിറക്കിയത്. കാടിന്റെ കഥ പറയുന്ന കഥാ പശ്ചാത്തലത്തിൽ കാടിനോട് വിടപറയുന്ന ആദിവാസി കുട്ടിയുടെ അച്ഛന്റെ നൊമ്പരങ്ങൾ വളരെ മനോഹരമായ വരികളിലൂടെ ഹരിനാരായണൻ പറഞ്ഞുവെക്കുന്നു.

    മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലെ ഹിറ്റ് ഗാനത്തിന് ശേഷം സംഗീത സംവിധായകൻ ബിജിബാൽ വീണ്ടും ഒരു ചിത്രത്തിന് വേണ്ടി ഗാനം ആലപിക്കുന്നു എന്ന പ്രത്യേകതയും കാടകലത്തിന് ഉണ്ട്. അധിരൻ എന്ന ചിത്രത്തിലെ സംഗീതത്തിലൂടെ ശ്രദ്ധേയനായ വ്യക്തിയാണ് പി എസ് ജയ്‌ഹരി. പെരിയാർ വാലി ക്രീയേഷൻസ്ന്റെ ബാനറിൽ ഷഗിൽ രവീന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രശസ്ത ബാല താരം മാസ്റ്റർ ഡാവിഞ്ചിയും സതീഷ് കുന്നോത്തും പ്രധാന വേഷങ്ങളിൽ എത്തുന്നു. തിരക്കഥ ഒരുക്കിയിരിക്കുന്നത് ജിന്റോ തോമസും ഷഗിൽ രവീന്ദ്രനും ചേർന്നാണ്.

    song

    കാട് സംരക്ഷണത്തിന്റെ ആവശ്യകതയും ആദിവാസികളുടെ ജീവിതവുമാണ് കാടകലത്തിന്‍റെ പ്രമേയം. ലോക്ക് ഡൗണിന് ശേഷം ചിത്രം പ്രദര്‍ശനത്തിന് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. റെജി ജോസഫ് ആണ് ക്യാമറമാന്‍, എഡിറ്റർ: അംജാദ് ഹസൻ, കലാസംവിധാനം: ബിജു ജോസഫ്, മേക്കപ്പ്: രജേഷ്

    English summary
    song sung by Bijipal in the movie Kadakalam has been released
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X