പ്രണയ ജോഡികളായി സണ്ണി വെയ്‌നും ഗൗരി കിഷനും! അനുഗ്രഹീതന്‍ ആന്റണിയുടെ ടീസര്‍

By Midhun Raj

സണ്ണി വെയ്‌നെ നായകനാക്കി നവാഗതനായ പ്രിന്‍സ് ജോയി സംവിധാനം ചെയ്യുന്ന ചിത്രമാണ് അനുഗ്രഹീതന്‍ ആന്റണി. 96ലൂടെ ശ്രദ്ധേയയായ ഗൗരി കിഷനാണ് സിനിമയില്‍ നായികയാവുന്നത്. റിലീസിനൊരുങ്ങവേ ചിത്രത്തിന്റെ ആദ്യ സോംഗ് ടീസര്‍ സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു. വിനീത് ശ്രീനിവാസനാണ് ഫേസ്ബുക്ക് പേജിലൂടെ അനുഗ്രഹീതന്‍ ആന്റണിയുടെ ടീസര്‍ പങ്കുവെച്ചിരിക്കുന്നത്.

anugraheethan-antony

അരുണ്‍ മുരളീധരന്റെ സംഗീതത്തില്‍ ഹരിശങ്കര്‍ കെഎസ് പാടിയ 'കാമിനി' എന്നു തുടങ്ങുന്ന ഗാനത്തിന്റെ ടീസറാണ് ഇറങ്ങിയിരിക്കുന്നത്. മനു മഞ്ജിത്താണ് വരികള്‍ എഴുതിയിരിക്കുന്നത്. സണ്ണി വെയ്നൊപ്പം സിദ്ധിഖും പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രമാണ് അനുഗ്രഹീതന്‍ ആന്റണി. സുരാജ് വെഞ്ഞാറമൂട്, ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, മണികണ്ഠന്‍ ആചാരി, ബൈജു, മുത്തുമണി, മാലാ പാര്‍വതി തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളായി എത്തുന്നത്. നവീന്‍ ടി മണിലാലിന്റെ തിരക്കഥയിലാണ് ചിത്രം ഒരുങ്ങുന്നത്.

ലക്ഷ്യ എന്റര്‍ടെയ്ന്‍മെന്‍സിന്റെ ബാനറില്‍ എം ഷിജിത്താണ് അനുഗ്രഹീതന്‍ ആന്റണി നിര്‍മ്മിക്കുന്നത്. എസ് ശെല്‍വകുമാര്‍ ഛായാഗ്രഹണം നിര്‍വ്വഹിച്ച ചിത്രത്തിന് അപ്പു എസ് ഭട്ടതിരി എഡിറ്റിങ് ചെയ്യുന്നു. കഥ: ജിഷ്ണു എസ് രമേശ്, അശ്വിന്‍ പ്രകാശ്. ഒരു ഫീല്‍ഗുഡ് ചിത്രമായിരിക്കുമെന്ന സൂചന നല്‍കിയാണ് പ്രിന്‍സ് ജോയി ചിത്രം അണിയറയില്‍ ഒരുങ്ങുന്നത്.

More from Filmibeat

Read more about: sunny wayne gouri g kishan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X