For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  രസം പിടിച്ച് വരുമ്പോഴെക്കും അതങ്ങ് തീരും; പാട്ട് എഴുതിയവരെ ഇപ്പോള്‍ കാണാറില്ലെന്ന് ഗായകന്‍ ഉണ്ണി മേനോന്‍

  |

  തെന്നിന്ത്യയില്‍ ഒട്ടാകെ നാലായിരത്തോളം പാട്ടുകള്‍ പാടി ശ്രദ്ധേയനായ ഗായകനാണ് ഉണ്ണി മേനോന്‍. ലളിത ഗാനം മുതല്‍ ഭക്തി ഗാനം വരെ ഈ ലിസ്റ്റിലുണ്ടാവും. ഏറ്റവും പുതിയതായി പുറത്തിറങ്ങിയ പാട്ടുകളിലെല്ലാം ഉണ്ണി മേനോന്റെ ശബ്ദം ഉണ്ടെന്നുള്ളതാണ് ശ്രദ്ധേയം. മമ്മൂട്ടിയുടെ ഭീഷ്മപര്‍വ്വം സിനിമയിലെ 'രതി പുഷ്പം' എന്ന് തുടങ്ങുന്ന ഗാനം പാടിയത് ഉണ്ണിയായിരുന്നു. ഇത് കൂടാതെ അനേകം പാട്ടുകള്‍ സൂപ്പര്‍ഹിറ്റായി മാറിയിരുന്നു.

  എന്നാല്‍ ഇതില്‍ പല പാട്ടുകള്‍ എഴുതിയ രചയിതാക്കളെ താന്‍ കണ്ടിട്ടില്ലെന്നാണ് മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ ഉണ്ണി മേനോന്‍ പറയുന്നത്. പണ്ടൊക്കെ ഗാനം എഴുതിയ ആളും റെക്കോര്‍ഡിങ്ങിന് വരുമായിരുന്നെങ്കിലും ഇന്നങ്ങനെ അല്ലെന്നാണ് താരം വ്യക്തമാക്കുന്നത്. മാത്രമല്ല ചലച്ചിത്ര ഗാനങ്ങള്‍ക്കും മറ്റുമായി സംഭവിച്ച മാറ്റത്തെ കുറിച്ചും ഗായകന്‍ പറഞ്ഞിരുന്നു. വിശദമായി വായിക്കാം..

  ഗാനരചയിതാക്കളെ കാണാറില്ലെന്ന് ഉണ്ണി മേനോന്‍

  'പണ്ടൊക്കെ ഗാനരചയിതാവ്, സംഗീത സംവിധായകന്‍, ഗായകന്‍ എന്നിവരുടെ രസതന്ത്രമായിരുന്നു ഒരു പാട്ടിന്റെ രുചി കൂട്ടിയിരുന്നത്. പാട്ട് എഴുതിയവര്‍ റെക്കോര്‍ഡിങ്ങിനും വരുമായിരുന്നു. ഉച്ചാരണത്തില്‍ ഉള്‍പ്പെടെ ഗായകന് വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നു. പലപ്പോഴും വേണ്ട തിരുത്തലുകളും വരുത്തും. എന്നാല്‍ ഇപ്പോള്‍ ഞാന്‍ പാടിയ പാട്ടുകള്‍ എഴുതിയ പലരെയും ഞാന്‍ കണ്ടിട്ടില്ലെന്നാണ് ഉണ്ണി മേനോന്‍ പറയുന്നത്. ചില സിനിമകളിലെ പാട്ടുകളെ കുറിച്ചും അദ്ദേഹം എടുത്ത് പറഞ്ഞിരുന്നു.

  'അവിയല്‍' സിനിമയില്‍ നല്ല മനോഹരമായ വരികളാണ് ഞാന്‍ പാടിയത്. പക്ഷേ എഴുതിയ ആളെ കണ്ടിട്ടില്ല. 'രതി പുഷ്പം' എന്ന ഗാനം എഴുതിയ വിനായക് ശശികുമാറിനെ കണ്ടിട്ടില്ല. ചിലരെ ഒക്കെ തേടി പിടിച്ച് ഫോണ്‍ ചെയ്യാറുണ്ടെങ്കിലും പലരും എടുക്കാറില്ല എന്നതാണ് വാസ്തവമെന്നും ഉണ്ണി മേനോന്‍ പറയുന്നു. അതേ സമയം ഒരു പാട്ട് കേട്ട് രസം പിടിച്ച് വരുമ്പോഴെക്കും അത് തീര്‍ന്ന് പോവുന്നതാണ് വിഷമമെന്നും താരം വ്യക്തമാക്കി.

  ഇതാണ് ദൈവം നല്‍കിയ അനുഗ്രഹം; മകളോടൊപ്പം ഗുരുവായൂര്‍ ദര്‍ശനം നടത്തി ലേഖ ശ്രീകുമാര്‍

  നല്ല പാട്ട് ആസ്വദിക്കാനാണ് എല്ലാവരും ഇഷ്ടപ്പെടുന്നത്. പാട്ട് മുറിച്ച് മാറ്റി അതിനിടയില്‍ ഡയലോഗ് തിരുകുന്ന രീതി ഇഷ്ടപ്പെടുന്നില്ലെന്ന് യൂട്യൂബില്‍ നിന്നുള്ള കമന്റുകള്‍ വായിച്ചാല്‍ അറിയാം. ഇപ്പോള്‍ സൂപ്പര്‍ഹിറ്റായ പാട്ടുകളൊക്കെ അങ്ങനെയാണ്. രതിപുഷ്പം എന്ന പാട്ടിന്റെ സീന്‍ വളരെ എനര്‍ജറ്റിക് ആണ്. പക്ഷേ പാട്ട് മുഴുവന്‍ സിനിമയില്‍ ഇല്ല. രസം പിടിച്ച് വരുമ്പോഴെക്കും ആ പാട്ട് തീരും. താന്‍ പാടിയ മറ്റ് ചില പാട്ടുകളും ഇതുപോലെ ഉണ്ടെന്നാണ് ഉണ്ണി മേനോന്‍ പറയുന്നത്.

  താന്‍ നോ പറഞ്ഞു; വര്‍ഷങ്ങള്‍ക്ക് ശേഷവും ആ മനുഷ്യന്‍ എന്നെ ഇഷ്ടപ്പെടുന്നു, പ്രണയകഥ പറഞ്ഞ് ദില്‍ഷ

  Recommended Video

  Violence Likes Me. മാസ്സ് ഡയലോഗുമായി റോക്കിഭായ്

  അതേ സമയം പണ്ടൊക്കെ പാട്ട് ഹിറ്റായി എന്നാണ് പറയുന്നത്. എന്നാല്‍ ഇപ്പോള്‍ പാട്ടുകള്‍ ഹിറ്റാവുകയല്ല വൈറലാവുകയാണ് വേണ്ടത്. നമുക്ക് ഇഷ്ടപ്പെട്ടത് ജനങ്ങള്‍ക്ക് ഇഷ്ടപ്പെടണം എന്നില്ലല്ലോ. നല്ല പാട്ടുകള്‍ ആണെങ്കിലും വൈറലായില്ലെങ്കില്‍ കാര്യമില്ല. പണ്ട് പാട്ടുകള്‍ ജനം സ്വീകരിച്ചു എന്നറിയണമെങ്കില്‍ കാസറ്റുകളും സിഡികളും എത്രമാത്രം വിറ്റ് പോകുന്നു എന്ന് അറിഞ്ഞാല്‍ മതി. ഇന്ന് ഒരു പാട്ട് പുറത്തിറങ്ങി മിനുറ്റുകളില്‍ അറിയാം. നല്ല പാട്ടാണെങ്കില്‍ വിളികളും സന്ദേശങ്ങളും വരുമെന്നും താരം പറയുന്നു.

  ഭര്‍ത്താവിനോട് കൂടുതല്‍ സ്‌നേഹം തോന്നിയ രണ്ട്
  ദിവസമാണിത്; പ്രസവത്തെ കുറിച്ചുള്ള അനുഭവം പറഞ്ഞ് ആതിര മാധവ്

  English summary
  Unni Menon About His Songs And New Music Recording
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X