twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കല്യാണം നിശ്ചയിച്ചതിന് ശേഷം പ്രണയിച്ച് നടക്കാൻ കഴിഞ്ഞിരുന്നില്ല; വിധുവും ദീപ്തിയും പറയുന്നു

    |

    ലോക്ഡൗണ്‍ കാലത്ത് ഗായകന്‍ വിധു പ്രതാപും ഭാര്യ ദീപ്തിയും കൂടി സോഷ്യല്‍ മീഡിയയില്‍ തരംഗമുണ്ടാക്കിയിരുന്നു. ചില പാചക വീഡിയോകളും ടിക്‌ടോക് വീഡിയോസുമെല്ലാം താരദമ്പതിമാര്‍ പങ്കുവെച്ചിരുന്നു. അതുപോലെ വിവാഹ വാര്‍ഷികവും ജന്മദിനങ്ങളും വന്ന് പോയതിനെ കുറിച്ച് ഇരുവരും മനസ് തുറന്നിരുന്നു.

    ഇരുവരും ആദ്യം കണ്ടപ്പോള്‍ സംസാരിച്ച കാര്യം മുതല്‍ വിവാഹതിരായതിനെ കുറിച്ചും ഇപ്പോള്‍ എത്തി നില്‍ക്കുന്ന ജീവിതത്തെ കുറിച്ചുമൊക്കെ തുറന്ന് പറയുകയാണ് ദീപ്തിയും വിധു പ്രതാപും. മാതൃഭൂമിയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു വിശേഷങ്ങള്‍ താരദമ്പതിമാര്‍ ഒന്നിച്ച് പങ്കുവെച്ചത്.

    വിശേഷങ്ങളുമായി ദീപ്തിയും വിധുവും

    മീശമാധവന്‍ ഇറങ്ങി ഹിറ്റായ സമയമാണ്. അതിലെ കരിമിഴിക്കുരുവിയെ' എന്ന പാട്ട് എനിക്കിഷ്ടമായിരുന്നു. അത് പാടിയത് പ്രതാപ് ചേട്ടനാണ്. എന്നാല്‍ ഞാന്‍ കരുതിയിരുന്നത് അത് തന്നെയാണ് വിധു പ്രതാപ് ന്നൊയിരുന്നു. അങ്ങനെ ഒരിക്കല്‍ ആദ്യമായി കണ്ടപ്പോള്‍ വിധുച്ചേട്ടനോട് ഈ പാട്ട് പാടിയ ആളല്ലേ എന്ന് ചോദിച്ചു. അന്ന് വളരെ സ്വാഭാവികമായി എന്നോട് പറഞ്ഞു അത് ഞാനല്ല, എന്റെ അച്ഛനാണെന്ന്. ഞാന്‍ പാടിയത് 'വാളെടുത്താല്‍' എന്ന ഗാനമാണന്നും പറഞ്ഞു. അന്ന് ഞാനോര്‍ത്തു അച്ഛനും മകനും കലാകാരന്മാരാണല്ലോ എന്നൊക്കെ. പിന്നീടാണ് പറ്റിച്ചതാണെന്ന് അറിഞ്ഞതെന്ന് ദീപ്തി പറയുന്നു.

     വിശേഷങ്ങളുമായി ദീപ്തിയും വിധുവും

    അതിന് ശേഷം നമ്മള്‍ 'പകല്‍ക്കിനാവിന്‍' എന്നൊരു ആല്‍ബം ചെയ്തു. അന്ന് നൃത്ത രംഗങ്ങള്‍ക്കായി ദീപ്തിയെ ആണ് വിളിച്ചിരുന്നത്. ആ പരിചയം പിന്നീട് നീണ്ടു. പിന്നീട് അച്ഛനാണ് ദീപ്തിയുടെ പ്രൊപ്പസലിനെ കുറിച്ച് പറയുന്നത്. അന്ന് ഞാനാദ്യം ദീപ്തിയോട് സംസാരിക്കാം, വല്ല പ്രണയവും ഉണ്ടോ എന്നറിയില്ലല്ലോ എന്നൊക്കെ പറഞ്ഞു. കല്യാണം നിശ്ചയിച്ച് രണ്ട് വര്‍ഷത്തിന് ശേഷമായിരുന്നു വിവാഹം. ഇങ്ങനെയാണെങ്കിലും പുറത്ത് പോകാനോ പ്രണയിച്ച് നടക്കാനോ ഒന്നും കഴിഞ്ഞിരുന്നില്ല. വിവാഹത്തിന് മുന്‍പ് വാലന്റൈന്‍സ് ഡേ യുടെ അന്ന ഒരേയൊരു തവണയാണ് ആദ്യമായി പുറത്ത് പോയി ഭക്ഷണം കഴിക്കുന്നതെന്നാണ് വിധു പറയുന്നത്.

     വിശേഷങ്ങളുമായി ദീപ്തിയും വിധുവും

    കുട്ടിക്കാലം തൊട്ടേ സംഗീതമായിരുന്നു സ്വപ്നം. സ്‌കൂള്‍-കോളേജ് കാലത്ത് മോണോ ആക്ട്, നാടകം, പിന്നെ മാര്‍ഗംകളി വരെ ചെയ്തിട്ടുണ്ട്. പ്രീഡിഗ്രി കാലത്ത് ഞാനും അച്ഛനും ചെന്നൈയില്‍ പോവുകയും മണിക്കൂറുകളോളം സ്റ്റുഡിയോകളില്‍ കാത്ത് നിന്നിട്ടുമുണ്ട്. എന്റെ എന്‍ട്രി ഒട്ടും എളുപ്പമായിരുന്നില്ല. ഇപ്പോഴത്തെ കുട്ടികള്‍ക്കൊക്കെ റിയാലിറ്റി ഷോകളും മറ്റുമായി നിരവധി അവസരങ്ങളില്ലേ. പണ്ട് വിദ്യാസാഗര്‍ സാറിനെ കാണാന്‍ ഞാന്‍ പലവട്ടം പോയിട്ടുണ്ട്. അത്രയ്ക്കിഷ്ടവും ആരാധനയുമായിരുന്നു അദ്ദേഹത്തോട്. പിന്നെ പതിയ അദ്ദേഹത്തെ പരിചയപ്പെടുകയും അദ്ദേഹത്തിന്റെ ഒരുപാട് നല്ല ഗാനങ്ങള്‍ പാടാന്‍ അവസരം ലഭിക്കുകയും ചെയ്തു. അടുത്തിടെയും അദ്ദേഹത്തിന് വേണ്ടി പാട്ട് പാടി. ഡിഗ്രി ഒരു പേരിന് വേണ്ടി മാര്‍ ഇവാനിയോസില്‍ നിന്ന് ചെയ്ത ശേഷം പിന്നെ ചെന്നൈയില്‍ തന്നെയായിരുന്നു കുറേക്കാലം. 2001 ആയപ്പോഴാണ് കൊച്ചിയിലേക്ക് വരുന്നത്.

    വിശേഷങ്ങളുമായി ദീപ്തിയും വിധുവും

    ലോക്ഡൗണിന് മുന്‍പ് വരെ നമ്മളൊക്കെ ഏറ്റവും കൂടുതല്‍ ഉപയോഗിച്ചത് ഒന്നിനും സമയമില്ല എന്ന വാക്കായിരുന്നു. അതിപ്പോള്‍ മാറിക്കിട്ടി. ഞങ്ങള്‍ക്ക് പരസ്പരം ഒന്നിച്ചിരിക്കാന്‍ കൂടുതല്‍ സമയം കിട്ടി. ആദ്യമൊക്കെ ഇന്നൊന്നും ചെയ്യാനില്ലല്ലോ എന്ന തോന്നലായിരുന്നു. പിന്നെ ഓണ്‍ലൈനില്‍ സിനിമകള്‍ കാണലും കുക്കിങ്ങും ക്ലീനിങ്ങുമൊക്കെയായി സമയം പോക്കും. അപ്പോഴാണ് ഒരു വീഡിയോ ചെയ്താലോ എന്ന് ആലോചിക്കുന്നത്. ബാക്കി ഞാന്‍ പറയാം എന്ന് ദീപ്തി പറയുന്നു.

    Recommended Video

    Prachi Tehlan Exclusive Photoshoot | Filmibeat Malayalam
    വിശേഷങ്ങളുമായി ദീപ്തിയും വിധുവും

    ജനതാ കര്‍ഫ്യൂ വന്ന സമയത്ത് എവിടെ നോക്കിയാലും നെഗറ്റീവ് ആയ പേടിപ്പിക്കുന്ന പോസ്റ്റുകളായിരുന്നു കണ്ടത്. അങ്ങനെയാണ് എന്തെങ്കിലും രസകരമായ വീഡിയോ ചെയ്യാമെന്ന് ആലോചിക്കുന്നത്. അതും അപ്രതീക്ഷിതമായിരുന്നു. ഒരു ഉള്ളിവട ഉണ്ടാക്കാന്‍ കയറിയാണ് തുടക്കം. ഫാമിലി ഗ്രൂപ്പിലിടാന്‍ വേണ്ടി എടുത്ത ഉള്ളി വട മേക്കിങ് വീഡിയോ കണ്ടപ്പോള്‍ വലിയ കുഴപ്പമില്ലല്ലോ ഇതങ്ങ് പങ്കുവെച്ചാലോ എന്ന് തോന്നിയെന്ന് ദീപ്തി പറയുന്നു.

    English summary
    Vidhu Pradap And His Wife Deepthi About First Meeting And Wedding
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X