For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അപ്പയുടെ രീതിയില്‍ ഞാനും ജീവിക്കണമെന്ന് ആരും നിര്‍ബന്ധം പറയില്ല; വിശ്വാസത്തെ കുറിച്ച് വിജയ് യേശുദാസ്

  |

  ഗായകന്‍ എന്നതില്‍ നിന്നും നടനായി വിജയ് യേശുദാസ് കൈയടി വാങ്ങിയിരുന്നു. മലയാളത്തിലും തമിഴിലുമായി നിരവധി സിനിമകളിലാണ് വിജയ് അഭിനയിച്ച് തുടങ്ങിയത്. ഇതിനിടെ മലയാളത്തില്‍ പാടുന്നതുമായി ബന്ധപ്പെട്ട് താരപുത്രന്‍ പറഞ്ഞ വാക്കുകള്‍ വലിയ തരംഗം സൃഷ്ടിച്ചിരുന്നു. മലയാളത്തിലേക്ക് ഇനി പാടാന്‍ ഇല്ലെന്ന് വിജയ് പറഞ്ഞത് വളച്ചൊടിക്കപ്പെടുകയായിരുന്നു.

  ഭക്തിയുടെ കാര്യത്തില്‍ പിതാവിനെ പോലെയല്ല താനെന്ന് പറയുകയാണ് വിജയ് യേശുദാസിപ്പോള്‍. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രാര്‍ഥന കൊണ്ടും മന്ത്രം കൊണ്ടും ഒരു കാര്യവും ഇല്ലെന്ന് ഞാന്‍ ഉറച്ച് വിശ്വസിക്കുന്നതായി വിജയ് പറയുന്നത്.

  എന്റെ തീരുമാനങ്ങളെല്ലാം എന്റേത് മാത്രമാണ്. പാട്ടും അഭിനയവും ബിസിനസുമെല്ലാം ഞാന്‍ ഇഷ്ടപ്പെട്ട് ചെയ്യുന്നതാണ്. ഈ പ്രായത്തിലും അച്ഛന്റെ സമ്മതം ചോദിച്ച് തീരുമാനങ്ങളെടുക്കാന്‍ പറ്റുമോ. യേശുദാസ് ലെജന്‍ഡ് ആണ്. വര്‍ഷങ്ങളായി അദ്ദേഹം ആര്‍ജിച്ച് എടുത്തതാണ് ആ സ്ഥാനം. ഞാന്‍ എന്ത് ചെയ്താലും അതിന് ഒരു പോറല്‍ പോലും ഏല്‍ക്കില്ല. എസ്പിബിയുടെ മകന്‍ ചരണ്‍, ഗായകന്‍, എന്നതിനേക്കാള്‍ സിനിമാ നിര്‍മാണം അടക്കം മറ്റ് പല മേഖലകളിലുമാണ് തിളങ്ങുന്നത്. അതു മോശമാണെന്ന് ആരെങ്കിലും പറയുമോ.

  അപ്പയുടെ രീതിയില്‍ ഞാനും ജീവിക്കണമെന്ന് ആരും നിര്‍ബന്ധം പറയാറില്ല. അദ്ദേഹത്തിന്റെ ഉപദേശങ്ങള്‍ ഉള്‍കൊള്ളാറുണ്ട്. മപക്ഷേ എല്ലാത്തിനും അപ്പയുടെ അനുവാദം ചോദിക്കുന്ന മകനല്ല ഞാന്‍. മുന്‍പ് സിനിമയില്‍ അഭിനയിക്കാന്‍ തീരുമാനിച്ചപ്പോള്‍ അപ്പയുടെ അനുവാദം വാങ്ങിയോ എന്ന് ചിലര്‍ ചോദിച്ചു. അപ്പയെ അക്കാര്യം അറിയിച്ചിരുന്നു. അനുവാദം ചോദിക്കാനൊന്നും നിന്നില്ല. ഇത്രയും പ്രായം ആയിട്ടും അനുവാദം വാങ്ങാനൊക്കെ നിന്നാല്‍ പിന്നെ, ഞാന്‍ ഒരു അച്ഛനാണെന്ന് പറയുന്നതില്‍ എന്തര്‍ഥം. ദൈവവിശ്വാസത്തിന്റെയും ഭക്തിയുടെയും കാര്യങ്ങളിലും ഞാനും അപ്പയും തമ്മില്‍ ചേരില്ല.

  അപ്പയുടെ ദൈവവിശ്വാസം പ്രശസ്തമല്ല. എല്ലാ ജന്മനാളിലും അപ്പ മൂകാംബികയിലാകും. ശബരിമല അയ്യപ്പനെ പാടി ഉണര്‍ത്തുന്നതും ഉറക്കുന്നതും അപ്പയാണ്. കച്ചേരിയ്ക്ക് മുന്‍പ് പ്രത്യേക വ്രതചിട്ടയും ഉണ്ട്. എല്ലാ ദൈവങ്ങളെയും ബഹുമാനിക്കണം എന്നാണ് അപ്പയും അമ്മയും പഠിപ്പിച്ചത്. പണ്ടൊക്കെ വീട്ടിലെ പൂജ മുറിയിലായിരുന്നു എന്റെയും ദിവസം ആരംഭിച്ചിരുന്നത്. ഒരു ഘട്ടത്തില്‍ തോന്നി ഇതൊക്കെ വെറും മിഥ്യയാണെന്ന്. ഇപ്പോള്‍ അഞ്ച് വര്‍ഷമായി ക്ഷേത്രത്തിലോ പള്ളിയിലോ പോയിട്ട്.

  പ്രാര്‍ഥന കൊണ്ടും മന്ത്രം കൊണ്ടും ഒരു കാര്യവും ഇല്ലെന്ന് ഞാന്‍ ഉറച്ച് വിശ്വസിക്കുന്നു. നമ്മുടെ സ്വര്‍ണമാല കളഞ്ഞ് പോയെന്ന് കരുതുക. അത് കിട്ടാന്‍ വഴിപാടും നേര്‍ച്ചയുമൊക്കെ നേരും. ഒരുപാട് തപ്പുമ്പോള്‍ അത് കണ്ടു കിട്ടിയേക്കും. ഉടനെ വഴിപാട് കഴിക്കാന്‍ ഓടാനാണ് എല്ലാവരും ശ്രമിക്കുക. ഒന്നോര്‍ത്ത് നോക്കു അത് മുന്‍പും അവിടെ തന്നെ ഇരിപ്പല്ലേ. വഴിപാടും നേര്‍ച്ചയും നേരുമ്പോള്‍ ദൈവം അവിടെ കൊണ്ട് വയ്ക്കുന്നതല്ലല്ലോ.

  കൈയില്‍ ധാരാളം പണം വരാന്‍ വേണ്ടി ദിവസവും പ്രാര്‍ഥിക്കണം എന്നൊക്കെ പറയുന്നത് എന്ത് ലോജിക്കാണ്. പോസിറ്റീവും നെഗറ്റീവുമായ എനര്‍ജി ഉണ്ടെന്ന് വിശ്വസിക്കുന്നു. നമ്മളെ പോസിറ്റീവാക്കുന്ന എനര്‍ജിയാണ് ദൈവം. നമ്മുടെ പ്രശ്‌നങ്ങള്‍ നമ്മള്‍ തന്നെ വേണം പരിഹരിക്കാന്‍. ഇത് അച്ചടിച്ച് വരുമ്പോള്‍ എനിക്ക് വീട്ടില്‍ നിന്നും കണക്കിന് കിട്ടും. എന്റെ അടുത്ത സുഹൃത്താണ് വ്‌ലോഗര്‍ കൂടിയായ ശരത് കൃഷ്ണന്‍. വലിയ ഗുരുവായൂരപ്പന്‍ ഭക്തനാണ്. അവനെ കാണുമ്പോള്‍ അമ്മ ചോദിക്കും. കൂട്ടുകാരനെ ഒന്ന് ഉപദേശിച്ച് കൂടേ എന്ന്. അവനറിയാം എന്നെ ഉപദേശിച്ചിട്ടൊന്നും കാര്യമില്ലെന്ന്.

  English summary
  Vijay Yesudas About His Faith
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X