twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മലയാളത്തിൽ പാടില്ലെന്ന് പറഞ്ഞിട്ടില്ല, താൻ പറഞ്ഞത് ഇതാണ്, തുറന്ന് പറഞ്ഞ് വിജയ് യേശുദാസ്

    |

    കഴിഞ്ഞ ഒരാഴ്ചയായി സോഷ്യൽ മീഡിയയിലെ ചർച്ച വിഷയം ഗായകൻ വിജയ് യേശുദാസാണ്. പ്രമുഖ മാസികയ്ക്ക് നൽകിയ അഭിമുഖത്തിന്റെ പശ്ചാത്തലത്തിലായിരുന്നു വിജയ് യുടെ പേരും അഭിമുഖത്തിലെ ചില ഭാഗങ്ങളും സമൂഹമാധ്യമങ്ങളിൽ ചർച്ച വിഷയമായത്. മലയാളത്തിൽ ഇനി പടില്ലെന്നായിരുന്നു പ്രചരിച്ചത്. ഇത് പ്രേക്ഷകരുടെ ഇടയിൽ മാത്രമല്ല സിനിമ സംഗീത ലോകത്തും വലിയ ചർച്ച വിഷയമായിരുന്നു. എല്ലാവരും ഏറെ ഞെട്ടലോടെയാണ് ശ്രവിച്ചത്.

    ഗാനഗന്ധർവൻ യേശുദാസിന്റെ മകൻ എന്നതിൽ ഉപരി തെന്നിന്ത്യൻ സിനിമസംഗീത ലോകത്ത് തന്റേതായ സ്ഥാനം ഉറപ്പിക്കാൻ വിജയ്ക്ക് കഴിഞ്ഞിരുന്നു. മലയാളത്തിലെ മികച്ച യുവ ഗായകരിൽ ഒരാളാണ് അദ്ദേഹം. ഇപ്പോഴിത വിവാദങ്ങളിൽ പ്രതികരിക്കുകയാണ് താരം. ക്ലബ് എഫ് എമ്മിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇത്തവണത്തെ കേരള സർക്കാരിന്റെ മികച്ച ഗായകനുള്ള ഫിലിം ക്രിട്ട്ക്സ് പുരസ്കാരം വിജയ് യേശുദാസിനായിരുന്നു.

      പ്രചരിക്കുന്ന വാർത്തയുടെ  സത്യാവസ്ഥ

    മലയാളത്തില്‍ പാടില്ലെന്ന് താന്‍ പറഞ്ഞിട്ടില്ല. അതുപോല മലയാളത്തില്‍ പാടില്ലെന്നോ ഞാന്‍ ഒരിക്കലും പറഞ്ഞിട്ടില്ല. ഒരു അഭിമുഖത്തില്‍ താന്‍ പറഞ്ഞകാര്യങ്ങളില്‍ നിന്ന് ഒരു ഭാഗം മാത്രമെടുത്ത് പ്രചരിപ്പിക്കുകയാണ് ചെയ്തതെന്നും വിജയ് യേശുദാസ് അഭമുഖത്തിൽ പറയുന്നു. ആ അഭിമുഖം മുഴുവൻ വായിച്ചാൽ താൻ എന്താണ് പറഞ്ഞതെന്ന് മനസ്സിലാകുമെന്നും വിജയ് കൂട്ടിച്ചേർത്തു.

     ഒരു  ഭാഗം മാത്രമെടുത്ത്  പ്രചരിപ്പിച്ചു

    വാട്‌സ്ആപ്പ് ഒരു ന്യൂസ് ചാനല്‍ ആയി മാറിയിരിക്കുകയാണ്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഞാന്‍ പറഞ്ഞ കാര്യങ്ങളില്‍ നിന്ന് ഒരു ഭാഗം മാത്രം എടുത്താണ് പ്രചരിപ്പിച്ചത്. അത് അവരുടെ മാര്‍ക്കറ്റിങ് രീതിയായിരിക്കാം. ആ ആര്‍ട്ടിക്കിള്‍ മുഴുവനായി വായിച്ചാല്‍ മനസിലാകും ഞാന്‍ എന്താണ് ഉദ്ദേശിച്ചതെന്ന്. അത് വായിപ്പിക്കാന്‍ വേണ്ടിയാണല്ലോ ഇങ്ങനെ ഒരു തലക്കെട്ട് അവര്‍ കൊടുത്തത്. ആ ഒരു ഭാഗം മാത്രമെടുത്ത് ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ഞാന്‍ പാട്ട് നിര്‍ത്തുകയാണെന്നൊക്കെ പ്രചരിപ്പിച്ചു.

     ഞാൻ  പറഞ്ഞത് ഇതാണ്

    മലയാളത്തിൽ പാട്ട് നിര്‍ത്തുകയാണെന്ന് ഒരിക്കലും പറഞ്ഞിട്ടില്ല, മലയാളത്തില്‍ പാടില്ലെന്നും പറഞ്ഞിട്ടില്ല. മലയാള ഗാനങ്ങള്‍ കുറച്ചുകൂടി സൂക്ഷിച്ച് തെരഞ്ഞെടുക്കും എന്നായിരുന്നു പറഞ്ഞത്. അര്‍ഹിക്കുന്ന പരിഗണനയാണ് ലഭിക്കേണ്ടത്. എനിക്ക് ചുമ്മാ കുറേ പൈസ വാരിത്തരൂ എന്ന് ഞാന്‍ പറയുന്നില്ല, ചെയ്യുന്നില്ല ജോലിക്ക് എനിക്ക് കറക്ട് ആയി തന്നാല്‍ മതി എന്നാണ് പറയുന്നത്.

    പറഞ്ഞത് എല്ലവർക്കും വേണ്ടി


    നല്ല ഹിറ്റ് ഗാനങ്ങള്‍ പാടിയിട്ടുള്ള ഗായകര്‍ ഉള്‍പ്പടെ പ്രായമാകുമ്പോള്‍ ഒരു സെക്യൂരിറ്റിയുടെ ജോലി ചെയ്യുകയാണ്, അല്ലെങ്കില്‍ ഒരു കുടിലില്‍ താമസിക്കുകയാണ്. ഇങ്ങനെ ഒരു അവസ്ഥ സംഗീതജ്ഞര്‍ക്ക് എന്തിന് വരണം എന്നുള്ളതാണ്. ഒരു ഗായകന് അല്ലെങ്കില്‍ മ്യൂസിക് ഡയറക്ടര്‍ക്ക് എന്ത് കിട്ടുന്നു എന്ന് ഇന്‍ഡസ്ട്രി ശ്രദ്ധിക്കണം. എല്ലാവര്‍ക്കും വേണ്ടിയാണ് ഞാന്‍ അര്‍ഹിക്കുന്ന പരിഗണന ലഭിക്കണമെന്ന് പറഞ്ഞത്. അത് മനസിലാക്കാന്‍ പറ്റുന്നവര്‍ മനസിലാക്കട്ടെ- വിജയ് പറയുന്നു.

    Recommended Video

    Vijay Yesudas is quitting from Malayalam Music Industry
     യേശുദാസിന്റെ പ്രതികരണം

    തലമുറ വ്യത്യാസമില്ലാതെ എല്ലാവരും നെഞ്ചിലേറ്റുന്ന ഗായകനാണ് ഗാനഗന്ധർവൻ യേശുദാസ്. വിഷയത്തെ കുറിച്ച് യേശുദാസിന്റെ പ്രതികരണവും വിജയയോട് അവതാരക ആരാഞ്ഞിരുന്നു. ആദ്യം തന്നെ അച്ഛനോട് ഇതിനെ കുറച്ച് പറഞ്ഞിരുന്നു. ഞാൻ പറഞ്ഞ സംഭവം തന്നെയാണ് എന്നാൽ അത് വേറെ രീതിയിൽ വളച്ചൊടിച്ചു. അതുകൊണ്ട് അതിനെ കുറിച്ച് ടെൻഷനാകേണ്ട എന്ന അദ്ദേഹത്തിനോട് പറഞ്ഞിരുന്നു. നീ നിന്റെ പാട്ടും കാര്യങ്ങളും നോക്കി ഇരുന്നാൽ പോരെ , ഇങ്ങനെ അഭിമുഖം ഒന്നു കൊടുക്കേണ്ടിയിരുന്നില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. അതൊരു വഴിയാണ്. എന്നാൽ ഇപ്പോൾ ഒരു അഭിമുഖം കൊടുക്കേണ്ടി വന്നു , താൻ നോക്കിക്കോളാം എന്ന് അദ്ദേഹത്തിനോട് പറഞ്ഞു വെന്നും വിജയ് യേശുദാസ് അഭമുഖത്തിൽ പറയുന്നു.

    English summary
    Vijay Yesudas Opens Up About The Viral interview and controversies
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X