twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    യേശുദാസിനും ദുരനുഭവങ്ങൾ നേരിട്ടു, ഞാൻ മലയാള സിനിമയിൽ പാടില്ല, കാരണം വെളിപ്പെടുത്തി വിജയ്

    |

    ഗാനഗന്ധർവൻ യേശുദസിന്റെ മകൻ എന്നതിൽ ഉപരി സംഗീത ലോകത്ത് തന്റേതായ ഇടം കണ്ടെത്തിയ ഗായകനാണ് വിജയ് യേശുദാസ്. 2000 ൽ പിന്നണി ഗാനരംഗത്ത് ചുവട് വെച്ച വിജയ് വളരെ പെട്ടെന്ന് തന്നെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കുകയായിരുന്നു. ഒരുപിടി മികച്ച ഗാനങ്ങളായിരുന്നു പ്രേക്ഷകർക്കായി സമ്മാനിച്ചത്. മലയാളത്തിൽ മാത്രമല്ല അന്യഭാഷ ചിത്രങ്ങളിലും വിജയ് യേശുദാസിന്റെ ഗാനങ്ങൾ വലിയ വിജയമാണ്.

    ഇപ്പോഴിത പ്രിയഗായകന്റെ ഒരു വെളിപ്പെടുത്തൽ കേട്ട് ഞെട്ടി നിൽക്കുകയാണ് ആരാധകർ. വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇനി മലയാളത്തിൽ പാടില്ലെന്നാണ് വിജയ് പറയുന്നത്. പ്രിയഗായകന്റെ വെളിപ്പെടുത്തലുകൾ ആരാധകരെ നിരാശയിലാഴ്ത്തിയിട്ടുണ്ട്. മലയാളത്തിൽ പാടില്ലെന്ന തീരുമാനവും അതിനു പ്രേരിപ്പിച്ച സംഭവങ്ങളും വിജയ് വനിതയിലൂടെ വെളിപ്പെടുത്തിയിട്ടുണ്ട്.

       അർഹിക്കുന്ന വില  കിട്ടുന്നില്ല

    മലയാളത്തില്‍ സംഗീത സംവിധായകര്‍ക്കും പിന്നണി ഗായകര്‍ക്കും അര്‍ഹിക്കുന്ന വില കിട്ടുന്നില്ല. തമിഴിലും തെലുങ്കിലും അങ്ങനെയല്ല. അവഗണന മടുത്തിട്ടാണ് മലയാള സിനിമയില്‍ ഇനി പാടില്ലെന്ന തീരുമാനമെടുത്തതെന്നും വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വിജയ് യേശുദാസ് വ്യക്തമാക്കി. കൂടാതെ പിതാവ് യേശുദാസിന് സംഗീത ലോകത്ത് നിന്ന് നേരിട്ട ദുരനുഭവങ്ങളെ കുറിച്ചും വിജയ് പറയുന്നുണ്ട്.

       20 വർഷം

    വിജയ് യേശുദാസിന്റെ വെളിപ്പെടുത്തൽ പ്രേക്ഷകരെ അക്ഷരം പ്രതി ഞെട്ടിച്ചിട്ടുണ്ട്. മലയാള പിന്നണി ഗാനരംഗത്ത് എത്തി 20 വർഷം പൂർത്തിയാക്കുന്ന വേളയിലാണ് വിജയ് യുടെ ഈ പ്രഖ്യാപനം. അച്ഛന്റെ യേശുദാസിന്റെ പാത പിന്തുടർന്ന് 2000 ലാണ് വിജയ് യേശുദാസ് പിന്നണി ഗാനരംഗത്തെത്തിയിത്. മില്ലേനിയം സ്റ്റാർസ് എന്ന ചിത്രത്തിലെ ഗാനം ആലപിച്ചു കൊണ്ടായിരുന്നു തുടക്കം. ഈ ഗാനം ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. പിന്നീട് മലയാളത്തിൽ മികച്ച അവസരങ്ങൾ താരത്തെ തേടി എത്തുകയായിരുന്നു. പൂമുത്തോളെ എന്ന ഗാനത്തിലൂടെ കഴിഞ്ഞ വര്‍ഷത്തെ മികച്ച ഗായകനുള്ള സംസ്ഥാന അവാര്‍ഡ് വിജയ് യേശുദാസിന് ലഭിച്ചിരുന്നു.

      ഗായകൻ മാത്രമല്ല അഭിനേതാവും

    ഗായകൻ മാത്രമല്ല മികച്ച അഭിനേതാവ് കൂടിയാണ് വിജയ് യേശുദാസ്. 2010 ൽ അവൻ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചിരുന്നു. ധനുഷ് ചിത്രമായ മാരിയിൽ വില്ലൻ വേഷത്തിൽ വിജയ് യേശുദാസ് എത്തിയിരുന്നു. ഈ കഥാപത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വിജയ് യുടെ മറ്റൊരു ചിത്രം അണിയറയിൽ ഒരുങ്ങുകയാണ്.ബഹുഭാഷ ചിത്രമായ സാൽമൺ ആണ് വിജയ് യുടെ പുതിയ ചിത്രം കേരളകൗമുദിക്ക് നൽകിയ അഭിമുഖത്തിലായിരുന്നു പുതിയ ചിത്രത്തെ കുറിച്ച് വെളിപ്പെടുത്തിയത്.

    Recommended Video

    Vijay Yesudas is quitting from Malayalam Music Industry
    പുതിയ ചിത്രം

    നല്ലൊരു കോൺസപ്റ്റിലുള്ള പടമാണ്. നായകന്റേയും സുഹൃത്തുക്കളുടേയും ജീവിതത്തിൽ നടക്കുന്ന സംഭവത്തെ ചുറ്റിപ്പറ്റിയാണ് ചിത്രം . ഒരു ശതമാനം ചിത്രീകരണം കഴിഞ്ഞു. ഇനി പാട്ടിന്റെ ഷൂട്ട് ബാക്കിയുണ്ട്. അത് ഇനിയുള്ള പെർമിഷനും കാര്യങ്ങളും പോലെയിരിക്കും അതിന് കാത്തിരിക്കുകയാണെന്നും വിജയ് യേശുദാസ് പറഞ്ഞു. കൂടാതെ ബിസിനസ്സിലേയ്ക്കുള്ള പുതിയ ചുവട് വയ്പ്പിനെ കുറിച്ചും അന്നും നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.. സലൂൺ ബിസിനസ്സിലേയ്ക്കാണ് വിജയ് യുടെ ചുവട് വയ്പ്പ്. സലൂൺ എന്ന ആശയം വന്നത് ഒരു സുഹൃത്ത് വഴിയാണെന്നും താരം പറഞ്ഞിരുന്നു.

    English summary
    Vijay Yesudas says will not sing in Malayalam cinema
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X