twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഭാര്യയ്ക്ക് ആളെ മനസിലായില്ല; ആ ദിവസങ്ങളില്‍ ഇതേ ചോദ്യം കേട്ടിരുന്നു, പൂവച്ചലിനെ കുറിച്ച് എംജി ശ്രീകുമാര്‍

    |

    മലയാളക്കരയ്ക്ക് മനോഹരമായ ഗാനങ്ങള്‍ സംഭാവന ചെയ്ത അതുല്യ എഴുത്തുകാരനായിരുന്നു പൂവച്ചല്‍ ഖാദര്‍. അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട കരിയറില്‍ ആയിരത്തിലധികം ഗാനങ്ങളും ലളിതഗാനങ്ങളുമൊക്കെ രചിച്ചിട്ടുണ്ട്. നൂറ് കണക്കിന് ചലച്ചിത്രങ്ങള്‍ക്ക് വേണ്ടി പാട്ടെഴുതി പ്രേക്ഷക പ്രശംസ നേടി എടുത്തു. 1980 കളില്‍ ഗാനരചന രംഗത്തെ നിറസാന്നിധ്യമായിരുന്ന പൂവച്ചല്‍ പ്രമുഖ സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്.

    വിവാഹശേഷം കൂടുതൽ സുന്ദരിയായി നടി കാജൽ അഗർവാൾ

    കൊവിഡ് ബാധയെ തുടര്‍ന്ന് ജൂണ്‍ 22 നാണ് പൂവച്ചല്‍ അന്തരിച്ചത്. പ്രശസ്ത ഗാനരചയിതാവിനെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ചിരിക്കുകയാണ് സംഗീത സംവിധായകനും ഗായകനുമായ എംജി ശ്രീകുമാര്‍.

     പൂവച്ചലിനെ കുറിച്ച് എംജി

    കുട്ടിക്കാലം മുതല്‍ എനിക്ക് വളരെ അടുത്ത് അറിയാവുന്ന ആളാണ് പൂവച്ചല്‍ ഖാദര്‍. എന്റെ ജ്യോഷ്ഠനുമായി അദ്ദേഹം വളരെ അടുപ്പം പുലര്‍ത്തിയിരുന്നു. സിനിമയില്‍ പാട്ടെഴുതി തുടങ്ങുന്നതിന് മുന്‍പ് ഒരുപാട് പാട്ടുകള്‍ എഴുതി അദ്ദേഹം എന്റെ ചേട്ടന്റെ അടുത്ത് കൊണ്ട് വന്ന് കൊടുക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. വളരെ മിതഭാഷിയാണ്. മറ്റുള്ളവര്‍ ദേഷ്യപ്പെട്ട് സംസാരിച്ചാല്‍ പോലും ശാന്തനായാണ് മറുപടി പറയുക.

      പൂവച്ചലിനെ കുറിച്ച് എംജി

    ഒരിക്കല്‍ അല്ലാഹ് അക്ബര്‍ എന്ന സംഗീത ആല്‍ബം ഒരുക്കാന്‍ നേരം പാട്ടുകളെഴുതാന്‍ ഞാന്‍ പൂവച്ചാല്‍ ഖാദര്‍ ചേട്ടനെ വിളിച്ചു. അദ്ദേഹം സന്തോഷപൂര്‍വ്വം വീട്ടില്‍ വന്നു. എന്റെ ഭാര്യയ്ക്ക് ആളെ മനസിലായില്ല. പാട്ടെഴുതുന്ന ആളാണെന്ന് പറഞ്ഞ് അദ്ദേഹം സ്വയം പരിചയപ്പെടുത്തി. സന്തോഷത്തോടെ സ്വീകരിച്ച് അകത്തിരുത്തി, ചായ കുടിക്കുന്നോ എന്ന് ചോദിച്ചപ്പോള്‍ ആവാം എന്നായിരുന്നു മറുപടി. മധുരം ഇടാമോ എന്ന ചോദ്യത്തിന് അല്‍പം ആവാം എന്നും അദ്ദേഹം ഭാര്യയോട് പറഞ്ഞു.

     പൂവച്ചലിനെ കുറിച്ച് എംജി

    പാട്ടെഴുതാനായി ഖാദര്‍ ചേട്ടന്‍ ഒരാഴ്ചയോളം ഞങ്ങള്‍ക്കൊപ്പം ഉണ്ടായിരുന്നു. ആ ദിവസങ്ങളിലെല്ലാം ഇതേ ചോദ്യങ്ങളും ഉത്തരങ്ങളും ഞാന്‍ കേട്ട് കൊണ്ടേയിരുന്നു. അത് ഇപ്പോഴും എന്റെ കാതില്‍ മുഴങ്ങുന്നുണ്ട്. അല്ലാഹു അക്ബര്‍ എന്ന ആല്‍ബം വളരെ ഹിറ്റ് ആയി. അദ്ദേഹത്തിനും അത് ഒരുപാട് ഇഷ്ടമായി. പിന്നീട് തുളസി ഗേള്‍സ് എന്ന ഒരു ചിത്രം പുറത്തിറങ്ങി. അതില്‍ സംഗീത സംവിധാനം നിര്‍വഹിച്ചത് ഞാനായിരുന്നു.

     പൂവച്ചലിനെ കുറിച്ച് എംജി

    ഗേള്‍സിന് വേണ്ടി സംഗീതമൊരുക്കുമ്പോള്‍ പാട്ടെഴുതാനായി ഞാന്‍ അദ്ദേഹത്തെ തന്നെ വിളിച്ചു. അങ്ങനെ എന്റെ സംഗീത സംവിധാന സംരംഭത്തില്‍ അദ്ദേഹത്തെ കൊണ്ടുള്ള പാട്ടെഴുതിക്കാനുള്ള ഭാഗ്യവും എനിക്ക് കിട്ടി. പൂവച്ചാല്‍ ഖാദര്‍ ചേട്ടന്റെ ഈ വിയോഗത്തില്‍ ഒരുപാട് ദുഃഖമുണ്ട്. ഇതുപോലെയുള്ള ആത്മാക്കള്‍ ഭൂമിയില്‍ വല്ലപ്പോഴുമേ ജനിക്കു.

    Recommended Video

    കാത്തിരിപ്പിന് വിരാമം ഇട്ടുകൊണ്ട് മരക്കാര്‍ എത്തുന്നു | FIlmiBeat Malayalam
     പൂവച്ചലിനെ കുറിച്ച് എംജി

    അങ്ങനെയൊരാള്‍ ജീവിച്ചിരുന്നപ്പോള്‍ തന്നെ നമുക്കും ജീവിക്കാന്‍ സാധിച്ചല്ലോ. അതോര്‍ത്ത് സന്തോഷിക്കുകയും അഭിമാനിക്കുകയും ചെയ്യാം. ഇനി ഇതുപോലൊരു ആത്മാവ് ഭൂമിയില്‍ ജനിക്കുന്നത് വരെ നമുക്ക് കാത്തിരിക്കാം. 'കാറ്റ് വിതച്ചവന്‍' എന്ന ചിത്രത്തിലെ പാട്ടെഴുത്തിലൂടെ കടന്ന് വന്ന് കൊടുങ്കാറ്റ് വീശി നമ്മളെയെല്ലാം ഉലച്ചിട്ടാണ് അദ്ദേഹം ഈ ഭൂമിയില്‍ നിന്നും കടന്ന് പോയത്.

    English summary
    Viral: MG Sreekumar Opens Up his Wife Lekha's initial meeting with poovachal khader
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X