Don't Miss!
- News
ദിലീപിന് കുരുക്ക് മുറക്കാനുറച്ച് അന്വേഷണ സംഘം;വീണ്ടും ഹൈക്കോടതിയിലേക്ക്..നിയമോപദേശം ലഭിച്ചു?
- Automobiles
Maruti മോഡലുകള്‍ വാങ്ങാം; ജൂലൈ മാസത്തില്‍ 74,000 രൂപ വരെയുള്ള ഓഫറുകള്‍
- Finance
പാദഫലത്തില്‍ ആശങ്ക! സെല്‍ റേറ്റിങ് നിലനിര്‍ത്തിയ ഈ ധനകാര്യ ഓഹരി 16% ഇടിയാം
- Technology
പണം തന്ന് വാങ്ങുന്നത് ഇസ്തിരിപ്പെട്ടിയല്ല, സ്മാർട്ട്ഫോൺ കമ്പനികളുടെ ശ്രദ്ധയ്ക്ക്!
- Sports
ആരാവും ഇന്ത്യയുടെ അടുത്ത ദ്രാവിഡ്? ഇവരിലൊരാള്‍ക്കു സാധ്യത
- Lifestyle
വിദേശ യാത്രാ യോഗം ജാതകത്തിലുണ്ടോ; ഈ ഗ്രഹസ്ഥാനം പറയും
- Travel
ബലിപെരുന്നാള്‍ ആഘോഷങ്ങള്‍ ഒട്ടും കുറയ്ക്കേണ്ട... പ്ലാന്‍ ചെയ്യാം യാത്രകള്‍
ഗായിക മഞ്ജരിയും കുടുംബജീവിതത്തിലേക്ക്; ബാല്യകാല സുഹൃത്തുമായി മഞ്ജരി വിവാഹിതയാവുന്നു
മലയാളികള്‍ക്ക് വ്യത്യസ്ത സംഗീത മധുരം പകര്‍ന്ന ഗായികയാണ് മഞ്ജരി. ഇതിനകം നിരവധി പാട്ടുകള്‍ പാടി പ്രേക്ഷക പ്രശംസ നേടി എടുത്ത താരം വിവാഹിതയാവാന്‍ പോവുകയാണ്. മഞ്ജരിയുടെ വിവാഹ വിശേഷങ്ങളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ഇന്‍സ്റ്റാഗ്രാം പേജിലൂടെ വിവാഹത്തിന്റെ ഒരുക്കങ്ങളെ പറ്റി ഗായിക പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് വരനെ പറ്റിയുള്ള വിവരം വരുന്നത്.

മഞ്ജരിയുടെ ബാല്യകാല സുഹൃത്തായ ജെറിനാണ് വരന്. ഇരുവരും മസ്കറ്റിലെ സ്കൂളില്‍ ഒന്നാം ക്ലാസ് മുതല്‍ ഒന്നിച്ച് പഠിച്ചവരാണ്. പത്തനത്തിട്ട സ്വദേശിയായ ജെറിന് ബാംഗ്ലുരുവിലെ സ്വകാര്യ സ്ഥാപനത്തില്‍ എച്ച് ആര് മാനേജറാണ്. തിരുവനന്തപുരത്ത് വെച്ചാണ് വിവാഹം നടക്കുന്നത്. ശേഷം മജിഷ്യന്‍ ഗോപിനാഥ് മുതുകാടിന്റെ മാജിക് അക്കാദമിയിലെ ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കൊപ്പം വിരുന്ന് സത്കാരവും ഏര്‍പ്പെടുത്തും.

'വിവാഹത്തിന് വേണ്ടി ഒരുങ്ങുകയാണ്' എന്ന് പറഞ്ഞ് മഞ്ജരി രംഗത്ത് വന്നിരുന്നു. ഇരുകൈകളിലും മൈലഞ്ചി ഇടുന്നതും അതിന് ശേഷമുള്ള വീഡിയോയുമാണ് ഗായിക പങ്കുവെച്ചത്. ഇതോടെ ആശംസകള്‍ അറിയിച്ച് സുഹൃത്തുക്കളും പ്രിയപ്പെട്ടവരുമൊക്കെ എത്തുകയാണ്.

മീര ജാസ്മിനും ഉര്‍വശിയും തകര്‍ത്തഭിനയിച്ച അച്ചുവിന്റെ അമ്മ എന്ന ചിത്രത്തിലെ പാട്ട് പാടി കൊണ്ടാണ് മഞ്ജരി പിന്നണി ഗായികയായി ചുവടുവെക്കുന്നത്. സിനിമയിലെ 'താമരക്കുരുവിയ്ക്ക് തട്ടമിട്' എന്ന് തുടങ്ങുന്ന പാട്ട് വലിയ വിജയമായിരുന്നു. വേറിട്ട ആലാപന ശൈലിയും മധുര സ്വരവും ചേര്‍ന്നതിനാല്‍ പിന്നീട് നിരവധി സിനിമകളില്‍ മഞ്ജരി പാടി. സിനിമയിലെ പിന്നണിയ്ക്ക് പുറമേ സ്റ്റാര്‍ സിംഗര്‍ പോലുള്ള സംഗീത റിയാലിറ്റി ഷോ കളില്‍ വിധി കര്ത്താവായിട്ടും മഞ്ജരി എത്താറുണ്ട്.