For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മകളുടെ പ്രണയത്തില്‍ ഞാനൊരു വില്ലത്തിയായി; അവളെ അമേരിക്കയില്‍ കൊണ്ട് പോവുമോന്ന പേടിയായിരുന്നുവെന്ന് സുജാത

  |

  ഗായിക സുജാത മോഹനും മകള്‍ ശ്വേത മോഹനും മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട ഗായികമാരാണ്. അമ്മ സംഗീത ലോകത്ത് നിറസാന്നിധ്യമായി നില്‍ക്കുന്ന കാലത്താണ് ശ്വേതയും കരിയര്‍ തുടങ്ങുന്നത്. ഇതിനകം നിരവധി സൂപ്പര്‍ഹിറ്റ് പാട്ടുകള്‍ താരപുത്രി പാടി കഴിയുകയും ചെയ്തു.

  അത്രയും സ്‌നേഹത്തിലും സൗഹൃദവും ഉണ്ടായിരുന്നെങ്കിലും മകളുടെ പ്രണയത്തെ താന്‍ ശക്തമായി എതിര്‍ത്തുവെന്നാണ് സുജാത പറയുന്നത്. അശ്വിനുമായിട്ടുള്ള വിവാഹത്തിന് സമ്മതിക്കില്ലെന്ന് വാശിപ്പിടിച്ചതിന്റെ കാരണം ജെബി ജംഗ്ഷന്‍ പരിപാടിില്‍ പങ്കെടുക്കവേ ഗായിക വെളിപ്പെടുത്തി. സുജാതയുടെ ഈ വാക്കുകളാണ് ഇപ്പോള്‍ വൈറലാവുന്നത്.

  Also Read: ദിലീപിന് വണ്ണം വയ്ക്കണമെന്ന് ആഗ്രഹം, ഹരിശ്രീ അശോകൻ നൽകിയ ഉപദേശം!; പഴയ വീഡിയോ വൈറൽ

  മകളെ കുറിച്ചുള്ള കാര്യങ്ങള്‍ പറയാനാണ് അവതാരകന്‍ ആവശ്യപ്പെട്ടത്. 'ഒരു അമ്മ എന്ന നിലയിലല്ല, ഞാനൊരു ഗായിക എന്ന നിലയില്‍ പറയാം. അവളുടെ വളര്‍ച്ച വളരെ പോസിറ്റീവായിട്ടാണ്. ശ്വേത തുടങ്ങിയതിനെക്കാളും ബഹുദൂരം മുന്നോട്ട് എത്തിയെന്നാണ് എനിക്ക് തോന്നുന്നത്. കുറച്ചൂടി ഇംപ്രൂവ് ചെയ്യാനുള്ളത് ആളുകളെ മാനേജ് ചെയ്യുന്ന രീതിയാണ്. കുറച്ചൂടി അവള്‍ക്ക് ഡിപ്ലോമാറ്റിക്ക് ആകാവുന്നതാണ്.

  ശ്വേത വളരെ ഓപ്പണാണ്. ട്രാന്‍സ്പരന്റ് കൊച്ചാണ്. മനസിലുള്ളതൊക്കെ തുറന്ന് പറയും. മനസിലൊന്ന് വെച്ച് പറയാന്‍ അറിയില്ല, ആളുകളെ സുഖിപ്പിക്കാന്‍ അറിയില്ല. അങ്ങനത്തെ നല്ല കുട്ടിയാണെന്ന് സുജാത പറയുന്നു.

  Also Read: അത്തരം കാര്യങ്ങളിൽ ഭർത്താവ് കർക്കശക്കാരനാണ്, ആദ്യമാെക്കെ ദേഷ്യം വരുമായിരുന്നു; നിത്യ ദാസ്

  എനിക്ക് മോഹനെ കിട്ടിയത് പോലെ ദൈവം സഹായിച്ച് അവള്‍ക്കും നല്ലൊരു ഭര്‍ത്താവിനെ കിട്ടി. അവള്‍ ഇഷ്ടപ്പെട്ട് കണ്ടെത്തിയ ആളാണ് അശ്വിന്‍. ശ്വേത അശ്വിനുമായി പ്രണയിക്കുകയായിരുന്നു. എനിക്ക് കിട്ടാത്ത ഭാഗ്യമാണതെന്ന് പറഞ്ഞ സുജാത ആ പ്രണയത്തില്‍ ഞാനൊരു വില്ലത്തി ആവാന്‍ ശ്രമിച്ചതിനെ കുറിച്ചും സൂചിപ്പിച്ചു.

  Also Read: 'ആഭരണമായി ധരിക്കുന്നതാണ്, ചിലത് സുഹൃത്തുക്കൾ കെട്ടിയതാണ്, ബിഷപ്പുമാർ സംശയത്തോടെ നോക്കിയിട്ടുണ്ട്'; ലാൽ‌ ജോസ്

  അവരുടെ പ്രണയത്തില്‍ വില്ലത്തിയാവാന്‍ ശ്രമിച്ച് നോക്കിയിരുന്നു. ശ്വേതയുടെ കൂടെ പഠിച്ചിരുന്ന വിദ്യാര്‍ഥിയുടെ സഹോദരനാണ് അശ്വിന്‍. വീട്ടിലൊക്കെ ഇടയ്ക്ക് വരുമായിരുന്നു. ആണ്‍കുട്ടികളെ എനിക്ക് വലിയ ഇഷ്ടമാണ്, അശ്വിനെ പ്രത്യേകിച്ചും മകനെ പോലെയാണ് സ്‌നേഹിച്ചിരുന്നത്. പക്ഷേ ശ്വേത ഇഷ്ടത്തെ കുറിച്ച് പറഞ്ഞപ്പോള്‍ എന്റെ മനസിലൂടെ പല ചിന്തകളും പോയി.

  അശ്വിന്‍ അമേരിക്കയിലാണ്. വിവാഹം കഴിഞ്ഞാല്‍ അവള്‍ അമേരിക്കയില്‍ പോവുമോ? എനിക്കാകെ ഒരു മോളെ ഉള്ളു. അവള്‍ അങ്ങോട്ട് പോയാല്‍ എനിക്കാരുണ്ട്, എന്നിങ്ങനെ അവളുടെ ഭാവി ഓര്‍ത്തല്ല, എന്റെ സ്വാര്‍ഥ താല്‍പര്യത്തിന് എതിര്‍പ്പ് തോന്നി. ബന്ധം അവസാനിപ്പിക്കാന്‍ ഒരാഴ്ച സമയം കൊടുത്തു. അവള്‍ വലിയ പ്രശ്‌നമുണ്ടാക്കി.

  ഞാന്‍ എത്ര പ്രശനമുണ്ടാക്കിയാലും അതിനൊക്കെ മുകളില്‍ നില്‍ക്കുന്ന തരത്തില്‍ അത്രയും നല്ല സ്വഭാവമായിരുന്നു അശ്വിന്റേത്. വിവാഹം ആലോചിച്ചപ്പോഴെ അവൻ നാട്ടിലേക്ക് വരാൻ തീരുമാനിച്ചിരുന്നു. അത് താനറിഞ്ഞത് വൈകിയാണെന്നും സുജാത പറയുന്നു.

  എനിക്ക് ബിപി ഒക്കെ ഉയര്‍ന്നു, ശരിക്കും വട്ട് പിടിച്ചത് പോലെയുള്ള ദിവസങ്ങളായിരുന്നു അത്. ഭര്‍ത്താവ് മോഹന് അശ്വിനെ ഇഷ്ടമാണ്. അവരുടെ അച്ഛനെയും അമ്മയെയുമൊക്കെ ഞങ്ങള്‍ക്കറിയാം. അത്രയും നല്ലൊരു കുടുംബമാണ്. ഒരാഴ്ച സമയം കഴിഞ്ഞ് അവള്‍ വന്നിട്ട് അശ്വിന്‍ ഇല്ലാതെ പറ്റില്ലെന്ന് തന്നെ പറഞ്ഞു. ഇതോടെ അതുള്‍കൊള്ളാന്‍ ഞാനും തയ്യാറായി. അമേരിക്കയില്‍ പോവുന്നതിനുള്ള ഒരുക്കങ്ങളാണ് ഞാനാദ്യം ചെയ്തതെന്ന് സുജാത പറയുന്നു.

  Read more about: sujatha സുജാത
  English summary
  When Singer Sujatha Mohan Opens Up About Shwetha Mohan And Ashwin Shashi Affair Goes Viral Again. Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X