twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അമരത്തില്‍ മമ്മൂട്ടിക്കായി പാടാനെത്തിയ എസ്പിബി അവസരം വേണ്ടെന്ന് വെച്ചതിന് പിന്നിലെ കാരണം ഇത്

    |

    എസ്പി ബാലസുബ്രഹ്മണ്യമെന്ന ഇതിഹാസത്തിന് വിട നല്‍കി ആരാധകരും സംഗീതലോകവും. കഴിഞ്ഞ ദിവസമായിരുന്നു അദ്ദേഹം യാത്രയായത്. കൊവിഡ് രോഗത്തെത്തുടര്‍ന്നായിരുന്നു അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പേടിക്കാനൊന്നുമില്ലെന്നും ചെറിയൊരു പനിയുണ്ടെന്നും മറ്റുള്ളവര്‍ക്ക് അസുഖം വരേണ്ടെന്ന് കരുതിയാണ് ആശുപത്രിയിലേക്ക് മാറിയതെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളായിരുന്നു ആദ്യം പുറത്തുവന്നത്.

    പിന്നീടാണ് അവസ്ഥയില്‍ മാറ്റമുണ്ടെന്നുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു അദ്ദേഹം യാത്രയായത്. പ്രിയ ഗായകന് ആദരാഞ്ജലി നേര്‍ന്ന് ആരാധകരും സഹപ്രവര്‍ത്തകരുമെല്ലാം എത്തിയിരുന്നു.16 ലധികം ഇന്ത്യന്‍ ഭാഷകളിലായി 40000 ല്‍ അധികം ഗാനങ്ങളാണ് എസ്പിബി ആലപിച്ചത്. തെന്നിന്ത്യന്‍ ഭാഷകളിലെല്ലാമായി അദ്ദേഹം തന്റെ സാന്നിധ്യം അറിയിച്ചിരുന്നു. പാട്ട് മാത്രമല്ല അഭിനയത്തിലും മോശമല്ല താനെന്നും അദ്ദേഹം തെളിയിച്ചിരുന്നു. മോഹന്‍ലാല്‍, മമ്മൂട്ടി, ദിലീപ് തുടങ്ങിയ താരങ്ങളുടെ ചിത്രങ്ങള്‍ക്കായെല്ലാം വേണ്ടി അദ്ദേഹം ഗാനങ്ങള്‍ ആലപിച്ചിരുന്നു.

    അടിപൊളിയും റൊമാന്റിക് ഗാനങ്ങളുമെല്ലാം എസ്പിബിക്ക് ഒരുപോലെ വഴങ്ങിയിരുന്നു. ശാസ്ത്രീയ സംഗീതം പഠിക്കാതെ എങ്ങനെയാണ് അദ്ദേഹം ഇത്ര മനോഹരമായി പാടുന്നതെന്നായിരുന്നു എല്ലാവരും ചോദിച്ചത്. സംഗീതം പഠിക്കാത്തതില്‍ തനിക്ക് നിരാശയുണ്ടെന്നും നഷ്ടബോധം തോന്നിയിരുന്നുവെന്നും അദ്ദേഹം മുന്‍പൊരു അഭിമുഖത്തിനിടയില്‍ വ്യക്തമാക്കിയിരുന്നു.

    Mammootty

    എളിമയും വിനയവും ആത്മാര്‍ത്ഥയും കൈമുതലായി കൊണ്ടുനടന്നിരുന്ന വ്യക്തി കൂടിയായിരുന്നു എസ്പിബി. യേശുദാസിന്റെ കാലില്‍ തൊട്ട് വണങ്ങുന്ന എസ്പിബിയുടെ വീഡിയോ കഴിഞ്ഞ ദിവസം മുതല്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. താരാപഥം ചേതോഹരം, നെഞ്ചില്‍ കഞ്ചബാണം, ഡാര്‍ലിംഗ്, വാനം പോലെ തുടങ്ങി നിരവധി സിനിമകള്‍ക്ക് വേണ്ടി എസ്പിബി ഗാനം ആലപിച്ചിരുന്നു. മമ്മൂട്ടി-ഭരതന്‍ കൂട്ടായ്മയിലൊരുങ്ങിയ അമരത്തില്‍ ഗാനം ആലപിക്കുന്നതിനായും അദ്ദേഹത്തെ ക്ഷണിച്ചിരുന്നു.

    Recommended Video

    40,000 പാട്ടുകള്‍, ഒരു ദിവസം 21 വരെ, ഗിന്നസ് റെക്കോര്‍ഡും

    യേശുദാസിന് വേണ്ടിയായിരുന്നു ആ ഗാനം ചിട്ടപ്പെടുത്തിയതെങ്കിലും എസ്പിബിയെ കൊണ്ടാ പാടിച്ചാലോയെന്നായിരുന്നു ഭരതന്‍ ആലോചിച്ചത്. തന്റെ ആഗ്രഹം പൂര്‍ത്തീകരിക്കുന്നതിന് വേണ്ടി അദ്ദേഹത്തെ സമീപിക്കുകയും ചെയ്തിരുന്നു സംവിധായകന്‍. മമ്മൂട്ടിക്കായി ഗാനം പാടാനായി എസ്പിബി കേരളത്തിലെത്തിയിരുന്നു. ഗാനം കേട്ടതിന് ശേഷം അദ്ദേഹം തന്റെ തീരുമാനം മാറ്റുകയായിരുന്നു. ഈ ഗാനം പാടേണ്ടയാള്‍ ഇവിടെയുണ്ടെന്നും ഇത് ഞാന്‍ പാടുന്നില്ലെന്നും അദ്ദേഹം വിനയപൂര്‍വ്വം സംവിധായകനെ അറിയിക്കുകയായിരുന്നു. തമിഴിലും തെലുങ്കിലുമൊക്കെയായി സജീവമാവുകയായിരുന്നു അദ്ദേഹം. അമരം കന്നഡയിലേക്ക് റീമേക്ക് ചെയ്തപ്പോള്‍ ആ ഗാനം ആലപിച്ചത് എസ്പിബിയായിരുന്നു.

    English summary
    When SPB Rejected Mammootty Starrer Amaram Movie Song For A Reason
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X