For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ജാനകിയമ്മയോട് എനിക്ക് അസൂയ തോന്നിയിരുന്നു; ഏറെ ആഗ്രഹിച്ചിട്ടും നടക്കാത്ത കാര്യത്തെ കുറിച്ച് യേശുദാസ്

  |

  ഗാനഗന്ധര്‍വ്വന്‍ യേശുദാസിന്റെ എണ്‍പത്തിമൂന്നാം ജന്മദിനമായിരുന്നു കഴിഞ്ഞ ദിവസം. ഗായകനെ കുറിച്ചുള്ള രസകരമായ കഥകളാണ് ഈ ദിവസങ്ങളില്‍ പുറത്ത് വന്നത്. പാട്ട് ജീവിതത്തെ കുറിച്ചും സഹപ്രവര്‍ത്തകരെ കുറിച്ചും യേശുദാസ് പറഞ്ഞതടക്കമുള്ള കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.

  Also Read: ഗര്‍ഭിണിയായതിനെ പറ്റി എല്ലാം തുറന്ന് സംസാരിച്ചു; ഇത്രയും മോശമായി കാണേണ്ടതൊന്നുമില്ലെന്ന് മഷൂറയും ബഷീറും

  ഗായിക എസ് ജാനകിയോട് തനിക്ക് അസൂയ തോന്നിയിട്ടുണ്ടെന്ന് പറയുന്ന യേശുദാസിന്റെ വീഡിയോ വൈറലാവുകയാണിപ്പോള്‍. ഇന്ത്യഗ്ലിറ്റ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഗാനഗന്ധര്‍വ്വന്‍. പാട്ടിന്റെ കാര്യത്തിലല്ല, അല്ലാത്തൊരു കാര്യത്തിന് തനിക്ക് ജാനകിയമ്മയോട് അസൂയ തോന്നിയെന്നാണ് യേശുദാസ് പറഞ്ഞത്. വിശദമായി വായിക്കാം...

  Yeshudas

  എത്ര പാട്ട് പാടിയിട്ടുണ്ടാവുമെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു യേശുദാസ്. 'ഞാന്‍ എത്ര പാട്ട് പാടിയെന്ന് ചോദിക്കരുത്. എനിക്ക് അറിയില്ല. നേരത്തെ ഇതിനെ കുറിച്ച് കേട്ടപ്പോള്‍ ഞാന്‍ കുറച്ച് ഷോക്കായി പോയി. അവര്‍ പറഞ്ഞത് എഴുപതിനായിരം പാട്ടിന് മുകളില്‍ പാടിയിട്ടുണ്ടെന്നാണ്. അതൊന്നും എനിക്കറിയില്ല. ഇതുവരെ കണക്കെടുത്ത് നോക്കിയിട്ടില്ല.

  Also Read: ഞങ്ങള്‍ ഒരുമിച്ച് താമസിക്കാന്‍ തുടങ്ങിയെങ്കില്‍ എന്താ കുഴപ്പം? മോശം കമന്റുമായി വരുന്നവരോട് അശ്വതിയും രാഹുലും

  1961 നവംബര്‍ പതിനാല് മുതല്‍ ഞാന്‍ പാടുന്നുണ്ട്. മലയാളം, തമിഴ്, തെലുങ്ക്, കന്നട, മറാത്തി, ഗുജറാത്തി, എന്നിങ്ങനെ പല ഭാഷകളിലും പാടി. പക്ഷേ എനിക്കൊരു ദുഃഖമുണ്ട്. ഇക്കാര്യം ആലോചിക്കുമ്പോള്‍ തന്നെ എനിക്ക് ജാനകിയമ്മയയോട് അസൂയയാണ് തോന്നാറുള്ളത്. അതൊരിക്കലും പാട്ടിന്റെ കാര്യത്തിലല്ല. അവര്‍ വലിയ പാട്ടുകാരിയല്ലേ.

  yeshudas

  സ്റ്റുഡിയോയിലാണെങ്കിലും അല്ലെങ്കിലും എസ് ജാനകിയമ്മയുടെ കൈയ്യില്‍ ഒരു ബുക്കുണ്ടാവും. അവര്‍ ഓരോ സ്‌റ്റേജിലും സ്റ്റുഡിയോയിലും പാടിയതിന്റെ സമയവും ഡേറ്റുമടക്കം അതില്‍ എഴുതി വെക്കും. അതുപോലെ ചെയ്യാന്‍ പറ്റിയെങ്കില്‍ എന്ന് ഞാനും ആഗ്രഹിച്ചിട്ടുണ്ട്.

  അക്കാര്യത്തില്‍ എനിക്ക് ജാനകിയമ്മയോട് അസൂയ തോന്നിയിട്ടുണ്ട്. മുന്‍പ് താനും എഴുതാന്‍ നോക്കിയിട്ടുണ്ടെങ്കിലും എഴുതി വെച്ച ഡയറി കൈയ്യില്‍ നിന്നും നഷ്ടപ്പെട്ട് പോയെന്നാണ് യേശുദാസ് പറയുന്നത്.

  തന്റെ ജീവിതത്തില്‍ ഏറ്റവും സപ്പോര്‍ട്ടായിട്ട് നിന്നിട്ടുള്ള വ്യക്തി എന്റെ പിതാവാണ്. ഒരു ക്രിസ്ത്യന്‍ കുടുംബത്തില്‍ ജനിച്ചത് തെറ്റാണെന്നോ അതൊരു വലിയ കാര്യമോ, മോശമാണെന്നോ ചിന്തിക്കുന്ന ആളല്ല ഞാന്‍. എന്നാല്‍ അക്കാലത്ത് ഒരു ക്രിസ്ത്യന്‍ കുടുംബത്തില്‍ പാട്ടിനെ ആരും ഗൗരവ്വത്തില്‍ എടുക്കാറില്ല.

  yeshudas

  എല്ലാവരും ബിസിനസിനോ, അല്ലെങ്കില്‍ വിദ്യഭ്യാസത്തിനോ പ്രധാന്യം കൊടുക്കുകയോ ചെയ്യാറുള്ളു. എന്റെ പിതാവ് നാടക നടനും പാട്ടുകാരനുമൊക്കെ ആയിരുന്നു. അദ്ദേഹം പഠിച്ച് പാടിയതല്ല, കേട്ട് പഠിച്ച് പാടിയതാണ്.

  നീ സ്‌കൂളില്‍ പോയി പഠിച്ചില്ലെങ്കിലും പാട്ട് പഠിക്കണമെന്നാണ് എന്റെ പിതാവ് പറഞ്ഞത്. കാരണം അദ്ദേഹത്തിന്റെ പഠിക്കാന്‍ സാധിക്കാതെ പോയതിന്റെ വിഷമം ഉള്ളതിനാല്‍ തന്റെ മക്കളില്‍ ആരെങ്കിലും ഒരാള്‍ പാട്ട് പഠിക്കണമെന്ന് അച്ഛന്‍ ആഗ്രഹിച്ചു. അതാണ് എന്റെ വരപ്രസാദം.

  വേറെ ഏതെങ്കിലും അയ്യങ്കാറുടെ വീട്ടിലോ, പണ്ഡിറ്റുകളുടെ വീട്ടിലോ മറ്റോ ഞാന്‍ ജനിച്ചിരുന്നെങ്കിലോ? ഇവിടെ വന്ന് ജനിച്ചതിന് ഒരു പദ്ധതി ഉണ്ട്. ഇതേ രീതിയില്‍ ജനിച്ച് കഷ്ടപ്പെട്ട് ജീവിച്ച് ഇവിടെ എത്തണമെന്നായിരുന്നു. അത് തന്നെ നടന്നതില്‍ താന്‍ സന്തുഷ്ടനാണെന്നും യേശുദാസ് അഭിമുഖത്തില്‍ പറഞ്ഞു.

  English summary
  Yeshudas Opens Up About His Friendship With Singer S Janaki Goes Viral. Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X