ഹലാല്‍ ലവ് സ്‌റ്റോറിയുടെ പാക്കപ്പ് പ്രതിഷേധമാക്കി സക്കറിയ! പോരാട്ട ഗാനമാലപിച്ച് ഷഹബാസ് അമൻ

സുഡാനി ഫ്രം നൈജീരിയയ്ക്ക് ശേഷം സക്കറിയ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഹലാൽ ലവ് സ്റ്റോറി. ചിത്രത്തിൽറെ ചിത്രീകരണം പൂർത്തിയായി. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ചിത്രത്തിന്റെ പാക്ക് അപ്പ് വീഡിയോ ആണ്. വ്യത്യസ്തമായ ഈ പാക്ക് അപ്പ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത് സംവിധായകൻ ആഷിക് അബു ആണ്. അദ്ദേഹം തന്നെയാണ് ചിത്രം നിർമ്മിക്കുന്നതും.

halal love story

പൗരത്വ നിയമത്തിനെതിരെയുള്ള വേറിട്ട പ്രതിഷേധമാണ് ഹലാൽ ടീമിന്റെ പാക്ക് അപ്പ് വീഡിയോ. ചിത്രത്തിലെ താരങ്ങളും അണിയറ പ്രവർത്തകരും ഒന്നിച്ചുകൊണ്ടാണ് വ്യത്യസ്ത പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. ഗായകനും സംഗീത സംവിധായകനുമായ ഷഹബാസ് അമൻ ഹാർമോണിയം വായിച്ച് ഹം ദേഖേംഗെ എന്ന പ്രശസ്തമായ ഹിന്ദി ഗാനം ആലപിക്കുന്നുണ്ട്. ഒപ്പം ദേശീയ പൗരത്വ രജിസ്റ്ററും റദ്ദാക്കണമെന്ന പേസ്റ്ററുമായി നിയമ ഭേഭഗതിയ്ക്കെതിരെയുള്ള പോരാട്ടത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംവിധായകൻ സക്കരിയ , മുഹ്സിൻ പരാരി, ആഷിക് അബു, ഷഹബാസ് അമൻ, ഗ്രേസ് ആൻറണി തുടങ്ങിയവരും സിനിമയുടെ മറ്റ് അണിയറ പ്രവർത്തകരേയും വീഡിയോയിൽ കാണാൻ സാധിക്കുന്നുണ്ട്

നേരത്തെ തന്നെ പൗരത്വ ഭേദഗതി നിയമത്തിൽ പ്രതിഷേധിച്ച്, ദേശീയ പുരസ്കാര ചടങ്ങ് ബഹിഷ്കരിക്കുമെന്ന് സുഡാനി ഫ്രം നൈജീരിയ ടീം നേരത്തെ അറിയിച്ചിരുന്നു. 66ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ മികച്ച മലയാള ചിത്രത്തിനുള്ള അവാര്‍ഡാണ് 'സുഡാനി ഫ്രം നൈജീരിയ'ക്ക് ലഭിച്ചത്.

മുഹ്സിൻ പെരാരിയാണ് ഒരു ഹലാൽ ലവ് സ്റ്റോറിയുടെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. അജയ് മേനോനാണ് ചിത്രത്തിന്റെ ഛായാഗ്രഹകണം നിർവഹിച്ചിരിക്കുന്നത്. . ഇന്ദ്രജിത്ത്, ജോജു ജോര്‍ജ്, ഗ്രേസ് ആന്റണി, ഷറഫുദ്ദീന്‍ എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X