രജനിച്ചിത്രം എന്നെത്തേടിവരും: അസിന്

ഇപ്പോള്‍ ബോളിവുഡില്‍ കൈനിറയെ ചിത്രങ്ങളുണ്ട് അസിന്, എന്നാലും ഇപ്പോഴും ഒരു നഷ്ടം തന്നെ അലട്ടുന്നുണ്ടെന്നാണ് അസിന്‍ പറയുന്നത്, മറ്റൊന്നുമല്ല ഇന്ത്യമുഴവന്‍ സൂപ്പര്‍താരമെന്ന് വിളിക്കുന്ന സാക്ഷാല്‍ രജനീകാന്തിനൊപ്പം അഭിനയിച്ചില്ലെന്നതുതന്നെ.
ഒരു അഭിമുഖത്തിലാണ് അസിന്‍ തന്റെ ഈ നഷ്ടബോധത്തെക്കുറിച്ച് പറഞ്ഞിരിക്കുന്നത്. രജനി സാറിന്റെ ചിത്രം മിസ് ചെയ്തതില്‍ ഞാന്‍ ശരിയ്ക്കും സങ്കടപ്പെടുകയാണ്. ഇദ്ദേഹം ഇന്ത്യന്‍ സിനിയിലെ ഐതിഹാസിക നടന്മാരില്‍ ഒരാളാണ്.
സിനിമയുമായി ബന്ധപ്പെട്ട പലപരിപാടികള്‍ക്കിടയിലും ഞാന്‍ അദ്ദേഹത്തെ കണ്ടിട്ടുണ്ട്. അങ്ങനെയുള്ള കൂടിക്കാഴ്ചകളിലെല്ലാം അഭിനയത്തിന്റെ കാര്യത്തില്‍ ഒരുപാട് പ്രോത്സാഹനങ്ങള്‍ തന്നിട്ടുമുണ്ട്. അധികം വൈകാതെ രജനിയ്‌ക്കൊപ്പം അഭിനയിക്കാന്‍ അവസരം കിട്ടുമെന്നാണ് എന്റെ പ്രതീക്ഷ- അസിന്‍ പറയുന്നു.
അടുത്തപേജില്‍


Click it and Unblock the Notifications