»   » ക്രിക്കറ്റ് കളിച്ചു നേടാം ബോളിവുഡ് ടിക്കറ്റ്

ക്രിക്കറ്റ് കളിച്ചു നേടാം ബോളിവുഡ് ടിക്കറ്റ്

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/starpage/01-rajeev-next-innings-bollywood-2-aid0166.html">Next »</a></li></ul>
Rajeev Pillai
ഓരോരുത്തരുടെ ജാതകം തെളിയുന്നത് എങ്ങിനെയാണ് എപ്പോഴാണ് എന്നൊന്നും പറയുക എളുപ്പമല്ല. അല്ലെങ്കില്‍ ഐ.പി.എല്ലില്‍ കൊച്ചി ടസ്‌ക്കേഴ്‌സിനെ സ്വന്തമാക്കാന്‍ കൊണ്ടുപിടിച്ച് ശ്രമിച്ച പ്രിയദര്‍ശന്‍, മോഹന്‍ലാല്‍, രവിപിള്ള എന്നിവരുടെ നിരാശയകറ്റാന്‍ അമ്മയുടെ നേതൃത്വത്തില്‍ കേരള സ്ട്രൈക്കേഴ്സ് ക്രിക്കറ്റ് ടീം തുടങ്ങാന്‍ തോന്നുമോ?

അമ്മയില്‍ ഒരുപാട് അംഗങ്ങളുണ്ട്. സിനിമയില്‍ തിരക്കുള്ളവര്‍ വളരെ കുറച്ചുപേര്‍ മാത്രം ക്രിക്കറ്റ് കളിച്ചെങ്കിലും കുറച്ചുപേര്‍ പിഴക്കട്ടെ എന്ന് ചിന്തിച്ചാല്‍ ശരിയല്ലേ...അതാണ് ശരി. ഒന്നുമില്ലെങ്കിലും വെയിലുകൊണ്ട് ഓടിക്കിതച്ച് കുറച്ച് മേദസ്സ് കുറഞ്ഞ് ഒരു ഫിറ്റ്‌നസ് കിട്ടും. കണ്ടില്ലേ മോഹന്‍ലാലിന്റെ തടികുറഞ്ഞത്, ഇനിയും നെയ്യ് ഉരുകി പോകാനുണ്ട് നമ്മുടെ ക്യാപ്റ്റന്റെ സ്‌റ്റോക്കില്‍ നിന്ന്.

സിനിമ ക്രിക്കറ്റില്‍ ആദ്യത്തെ കോളടിച്ചത് ദന്തഡോക്ടര്‍ രാജീവ് പിള്ളയ്ക്കാണ്. മോഡലിംഗിലൂടെ ഇന്ത്യന്‍ ഫാഷന്‍രംഗത്ത് പ്രശസ്തനായ രാജീവ് പിള്ളയ്ക്കു സിനിമയിലേക്ക് പാസുനല്‍കിയത് സിറ്റി ഓഫ് ഗോഡ് എന്ന ചിത്രമാണ്.

ചിത്രവും രാജീവ് പിള്ളയും മെച്ചമായിരുന്നുവെങ്കിലും പ്രേക്ഷകര്‍ ഗൗനിച്ചതേയില്ല. തിയറ്ററില്‍ ഓടാത്ത സിനിമയും നായകനും പോക്കാ.. രാജീവിനും വിധി അതുതന്നെ സമ്മാനിച്ചു. എന്നാല്‍ കേരള സ്ട്രൈക്കേഴ്‌സിനുവേണ്ടി ഓപ്പണറായി ബാറ്റുമേന്തി ക്രീസില്‍ കത്തികയറിയ രാജീവ് മുംബൈയ്‌ക്കെതിരെ അടിച്ചുകൂട്ടിയത് 75 റണ്‍സാണ്.

ഉജ്ജ്വല വിജയത്തിലൂടെ കേരള സ്ട്രൈക്കേഴ്‌സിന് ആത്മവിശ്വാസം തിരിച്ചു നല്‍കിയ രാജീവ് താനൊരു ഡോക്ടര്‍, ഫാഷന്‍ ഡിസൈനര്‍, നടന്‍ ഇതൊന്നുമല്ല ഒരു ക്രിക്കറ്ററാണെന്ന് കാണിച്ചുകൊടുത്തു. അത് രാജീവിന് വലിയ അവസരങ്ങളാണ് ഇപ്പോള്‍ നേടിക്കൊടുത്തിരിക്കുന്നത്.

അടുത്ത പേജില്‍
ടിക്കറ്റ് സമ്മാനിയ്ക്കുന്നത് പ്രിയന്‍

<ul id="pagination-digg"><li class="next"><a href="/starpage/01-rajeev-next-innings-bollywood-2-aid0166.html">Next »</a></li></ul>

English summary
Man of the match and hero of the day Rajeev Pillai, who won the CCL match for Kerala Strikers the other day at Kochi, will soon be seen in a Bollywood movie, if all goes well. Rajeev has been offered a role in Priyadarshan's sequel to Malaamal Weekly, starring Nana Patekar and Shreyas Thalpade.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X