»   » രമ്യ നമ്പീശന്‍ തീര്‍ത്തും പ്രൊഫഷണല്‍

രമ്യ നമ്പീശന്‍ തീര്‍ത്തും പ്രൊഫഷണല്‍

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/starpage/01-ramya-mabeesan-an-intelligent-actress-aid0166.html">Next »</a></li></ul>
Ramya Nambeesan
മുമ്പ് കൈരളി ചാനലില്‍ ഗുഡ് ഈവനിങ് പരിപാടിയുമായിയ നമ്മുടെ സ്വീകരണമുറിയില്‍ എത്തിയിരുന്ന അവതാരകയില്‍ നിന്നും രമ്യ നമ്പീശന്‍ ഇന്ന് തെന്നിന്ത്യന്‍ താരമെന്ന നിലയിലേയ്ക്ക് വളര്‍ന്നുകഴിഞ്ഞു.

ഒരു നടിയെന്ന നിലയില്‍ സ്വയം എങ്ങനെ മെയിന്റെയിന്‍ ചെയ്യണമെന്നകാര്യവും എന്തൊക്കെ നിലപാടുകള്‍ എടുക്കണമെന്ന കാര്യവും രമ്യയ്ക്ക് ഇപ്പോള്‍ കൃത്യമായി അറിയാം. അതുകൊണ്ടു തന്നെ നടിമാര്‍ക്കിടയില്‍ തീര്‍ത്തും പ്രൊഷണലായ ഒരാളെന്ന് രമ്യയെ മറ്റുള്ളവര്‍ വിശേഷിപ്പിക്കുകയും ചെയ്യുന്നു.

അവതാരകയില്‍ തുടങ്ങി പിന്നീട് മകളായും അനിയത്തിയായും മറ്റുമുള്ള ചെറിയ ചെറിയ റോളുകളിലൂടെ മലയാളത്തിലും അന്യഭാഷകളിലും നായികാ പദവി നേടിയെടുത്ത രമ്യയുടെ വളര്‍ച്ച അത്ര എളുപ്പമായിരുന്നില്ല. എന്നാല്‍ വളരെ പ്രതീക്ഷയോടെ അതിലേറെ തയ്യാറെടുപ്പുകളോടെ തന്റെ സമയത്തിനായി കാത്തിരിക്കുകയായിരുന്നു രമ്യ.

ശലഭം, ആനച്ചന്തം തുടങ്ങിയ ചിത്രങ്ങളിലൂടെ നായികയായുള്ള തുടക്കം വലിയ കുഴപ്പമില്ലാത്ത
വിധത്തിലായിരുന്നു. ചോക്‌ളേറ്റ് എന്ന ചിത്രത്തിലെ ഏറെ പ്രാധാന്യമുള്ള ആ റോള്‍ കഴിഞ്ഞപ്പോള്‍ രമ്യനമ്പീശന്‍ നല്ല ആത്മവിശ്വാസമുള്ള നടിയായ് മാറി കഴിഞ്ഞിരുന്നു.

തമിഴില്‍ നിന്നും തെലുങ്കില്‍ നിന്നും ഓഫറുകള്‍ വന്നു തുടങ്ങി. ഗ്‌ളാമറിനു പ്രാധാന്യംകൊടുക്കുന്ന തെന്നിന്ത്യന്‍ സിനിമകളിലും രമ്യ മിതത്വം പാലിക്കാന്‍ ശ്രമിച്ചു. എന്നാല്‍ സിനിമയേയും പ്രേക്ഷകനേയും
തിരിച്ചറിയണമെന്ന സ്വന്തം നിലപാടും സൂക്ഷിച്ചു.

സമീര്‍ താഹിറിന്റെ ചാപ്പകുരിശ് എന്ന ചിത്രത്തില്‍ മോഡേണ്‍ വേഷത്തിലാണ് രമ്യ പെര്‍ഫോം ചെയ്യുന്നത്.
പുതിയ തലമുറയുടെ പ്രതിനിധിയാണ് രമ്യ. ചാപ്പകുരിശില്‍നിലവിലുള്ള ചില
തീരുമാനങ്ങളില്‍ നിന്ന് രമ്യ കുറച്ച്കൂടി മുന്നോട്ട് പോയിരിക്കുകയാണ്.

അടുത്ത പേജില്‍
ഒരുകോടി കിട്ടിയാലും ബിക്കിനിയിടില്ല രമ്യ

<ul id="pagination-digg"><li class="next"><a href="/starpage/01-ramya-mabeesan-an-intelligent-actress-aid0166.html">Next »</a></li></ul>
English summary
Actress Ramya Nambeesan is very professional and versetile actress. She played her first leading role, as a bold dance teacher, in the 2006 film Aanachandam. Currently Remya is concentrating more in Tamil and Telugu films. In Malayalam now she is doing Samir Tahir's Chappa Kurishu

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam