»   » താരരാജാക്കന്മാരേ നിങ്ങള്‍ നഗ്നരാണ്

താരരാജാക്കന്മാരേ നിങ്ങള്‍ നഗ്നരാണ്

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/starpage/02-jagathy-completing-30-years-as-an-artist-2-aid0166.html">Next »</a></li></ul>
Jagathy Sreekumar
മമ്മൂട്ടിയെയും മോഹന്‍ലാലിനെയും അഭിനയ കലയുടെ രാജാവെന്നും ചക്രവര്‍ത്തിയെന്നുമൊക്കെ വിശേഷിപ്പിക്കുമ്പോള്‍ അഭിനയകലയുടെ സാമ്രാട്ടെന്ന പേരിന് അക്ഷരാര്‍ത്ഥത്തില്‍ അവകാശിയായൊരാള്‍ മലയാളചലച്ചിത്രലോകത്തുണ്ട്.

കറികള്‍ക്ക് ഉപ്പെന്ന പോലെ ഇദ്ദേഹമില്ലെങ്കില്‍ സിനിമയുടെ രുചിക്കൂട്ട്് ഒരിക്കലും ശരിയാകില്ല. ജഗതിയെന്ന സ്ഥലനാമം താനെന്ന വ്യക്തിയിലേയ്ക്ക് ചുരുക്കി അതിനെ ഹാസ്യമെന്ന വാക്കിന്റെ പര്യായപദമാക്കി മാറ്റിയ സാക്ഷാല്‍ ജഗതി ശ്രീകുമാര്‍.

ഒരു വര്‍ഷം ഇറങ്ങുന്ന മലയാളം സിനിമകളില്‍ ഏറ്റവും കൂടുതല്‍ എണ്ണത്തില്‍ അഭിനയിക്കുന്നതാരമെന്ന വിശേഷണം വര്‍ഷങ്ങളായി ജഗതിയ്ക്ക് സ്വന്തമാണ്.

ഒരു മൊബൈല്‍ ഫോണ്‍ പോലും കൂടെ കൊണ്ടു നടക്കാറില്ലെങ്കിലും കൃത്യ നിഷ്ഠയിലും പറഞ്ഞവാക്കു പാലിക്കുന്നതിലും എന്നും മുന്നിലാണ് നമ്മുടെ ഈ താരം. അഭിനയം ഒരു തൊഴിലിനപ്പുറം തീര്‍ത്താല്‍ തീരാത്ത പ്രതിബദ്ധതയാക്കി ഏറ്റെടുത്തയാള്‍.

പുറംലോകത്തിന്റെ ജീവിതാവസ്ഥകളിലേക്കും കാതും കണ്ണും തുറന്നുവെയ്ക്കാന്‍ ജഗതി സമയം കണ്ടെത്തുന്നു. ഇന്‍ഡസ്ട്രിയിലെ വിമര്‍ശനവിധേയമാക്കേണ്ടതിനെ എല്ലാവരും കണ്ടില്ല കേട്ടില്ല എന്ന നാട്യത്തില്‍ ഒഴിവാക്കുമ്പോള്‍, പ്രശ്‌നങ്ങളെ ഇടയ്ക്കിടെ തോണ്ടിയിട്ട് ഒരു ചര്‍ച്ചയ്ക്ക് വഴിമരുന്നിടുന്നയാളുകൂടിയാണ് ഈ കലാകാരന്‍.

അടുത്ത പേജില്‍
അഭിനയകലയുടെ മൂന്നുപതിറ്റാണ്ട്

<ul id="pagination-digg"><li class="next"><a href="/starpage/02-jagathy-completing-30-years-as-an-artist-2-aid0166.html">Next »</a></li></ul>
English summary
Actor jagathy sreekumar completing 30 years as successful artist in Malayalam Film industry. He has performed in more than a 1000 Malayalam films and also directed two films and has written screenplays for two films. His stage name derives from the town of Jagathy in southern Kerala, near the state capital Thiruvananthapuram

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam