»   » ഊര്‍മ്മിളാപുത്രി ഉത്തര നായികയാവുന്നു

ഊര്‍മ്മിളാപുത്രി ഉത്തര നായികയാവുന്നു

Posted By:
Subscribe to Filmibeat Malayalam
Uthara Unni
താരപുത്രിമാര്‍ അമ്മമാരുടെ പാത പിന്തുടര്‍ന്ന് സിനിമയിലേക്കെത്തുകയെന്നത് അപൂര്‍വമൊന്നുമല്ല. മുന്‍നിര മോഡല്‍ ഉത്തരയാണ് ഈ നിരയിലെ ഏറ്റവും പുതിയതാരം.

നടി ഊര്‍മ്മിള ഉണ്ണിയുടെ മകള്‍ ഉത്തര വെള്ളിത്തിരയിലെത്തിയത് തമിഴ് ചിത്രമായ വാവല്‍ പശങ്കയിലൂടെയായിരുന്നു. ഇപ്പോഴിതാ ഉത്തര മലയാളത്തില്‍ എത്തുകയാണ്, ലെനിന്‍ രാജേന്ദ്രന്റെ ഇടവപ്പാതി എന്ന ചിത്രത്തിലൂടെ.

പ്രശസ്ത ബോളിവുഡ്താരം മനീഷകൊയ്‌രാളയുടെ മകളായാണ് ഉത്തര വേഷമിടുന്നത്. ഒരുകാലത്ത് ബോളിവുഡിന്റെതരംഗമായിരുന്ന മനീഷ ശ്യാമപ്രസാദിന്റെ ഇലക്ട്രയിലൂടെയാണ് ആദ്യമായി മലയാളചിത്രത്തില്‍ എത്തുന്നത്.

തമിഴില്‍ അമ്മ വേഷങ്ങളില്‍ തിളങ്ങി നില്‍ക്കുന്ന ഊര്‍മ്മിള ഉണ്ണിയുടെ മകള്‍ക്ക് മലയാളത്തില്‍ ഇപ്പോള്‍ ലഭിച്ചിരിക്കുന്ന നായികവേഷം ഏറെ പ്രാധാന്യമുള്ളതാണ്. അടുത്തകാലത്താണ് പ്രമീളയുടെ മകള്‍ നക്ഷത്രയും മലയാളത്തില്‍ നായികയായ് എത്തിയത്.

മലയാളത്തില്‍ പുതുമുഖനായികമാര്‍ ധാരാളം വന്നു കൊണ്ടിരിക്കുന്നു.ഒന്നോ രണ്ടോ സിനിമകള്‍ ശ്രദ്ധിക്കപ്പെടുന്നതോടെ തമിഴിലും തെലുങ്കിലും അവസരങ്ങളും വന്നു ചേരുന്നു. ഫാദേഴ്‌സ് ഡേ യിലൂടെ വന്ന ഇന്ദു തമ്പിക്കും തമിഴ് സിനിമയിലേക്ക് ക്ഷണം ലഭിച്ചുകഴിഞ്ഞു.

നക്ഷത്രയും ഉത്തരയും തമിഴ് സിനിമകളില്‍ വേഷമിട്ടതിനുശേഷമാണ് മലയാളത്തിലെത്തുന്നത്. ഇടവപ്പാതിയിലൂടെ അങ്ങനെ ഉത്തരയും ഇനി മലയാളസിനിമയുടെ ഭാഗമാവുകയാണ്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam